Connect with us

പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Malayalam

പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് നവ്യ നായര്‍

പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം.

സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. നവ്യയുടെ സന്തോഷ നിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഇപ്പോഴിതാ മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി നവ്യ നായര്‍. തനിക്കെതിരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് തനിക്ക് കരിയറില്‍ നേരിട്ട കാര്യങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്.

ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’ എന്നും നവ്യ നായര്‍ പറഞ്ഞു.

ഇപ്പോള്‍ മലയാളം സിനിമയിലെ നായികമാര്‍ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട് എന്നും നവ്യ പറയുന്നു. ‘പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിയ്ക്കുകയാണിപ്പോള്‍ നവ്യ നായര്‍. സിനിമുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പരക്കെ അഭിമുഖം നല്‍കുന്ന തിരക്കിലാണ് താരം. അതിനിടയിലാണ് പഴയ കോമഡി സിനിമകള്‍ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന് താരം പറഞ്ഞത്. കല്യാണം രാമന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നവ്യ മനസ്സ് തുറക്കുകയുണ്ടായി.

വീട്ടില്‍ ഞാനും മകനും സ്ഥിരം കാണുന്നത് കോമഡി സിനിമകളാണ് എന്ന് നവ്യ പറയുന്നു. പഞ്ചാബി ഹൗസ്, കല്യാണരാമന്‍, പാണ്ടിപ്പട, മൈ ബോസ്, ടു കണ്‍ട്രീസ് തുടങ്ങി നവ്യ വീട്ടില്‍ സ്ഥിരം കാണുന്നത് എല്ലാം ദിലീപിന്റെ സിനിമകളാണ്. മൈ ബോസിലെ കോമഡി രംഗങ്ങള്‍ എല്ലാം ആവര്‍ത്തിച്ച് കാണാറുണ്ട് എന്നും, ഇതിന്റെയൊക്കെ ഇമോഷന്‍ പാര്‍ട്ട് എത്തുമ്പോള്‍ വിട്ടു കളയും എന്നും നവ്യ പറഞ്ഞു.

ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. എല്ലാം സീരിയസ് പടങ്ങളാണ്. ഞാന്‍ ഏറ്റവും ഒടുവില്‍ അത്രയും ആസ്വദിച്ച് കണ്ടത് സുമേഷ് രമേഷ് എന്ന ചിത്രമാണ്. അതിലെ സലിം കുമാറേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ലാത്തതാണ്- എന്ന് പറഞ്ഞ് നവ്യ പൊട്ടി ചിരിച്ചു.

ഫുള്‍ ഓണ്‍ ഫുള്‍ കോമഡി സിനിമകളില്‍ അഭിനയിക്കുന്നതും നല്ല അനുഭവമാണ്. കല്യാണ രാമന്റെ ഷൂട്ടിങ് സമയത്ത് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ വറെ അധികം പാടുപെട്ടു എന്നും നവ്യ പറയുന്നു. ഇന്നസെന്റ് ഏട്ടനും സലീമേട്ടനും ദിലീപേട്ടനും എല്ലാം സ്‌പോട്ടിലാണ് ഓരോ കോമഡി പറയുന്നത്.

ഏറ്റവും വലിയ കോമഡി നിര്‍മാതാവായ ലാല്‍ സാര്‍ ആയിരിയ്ക്കും ഏറ്റവും ആദ്യം ചിരിക്കുന്നത്. അപ്പോള്‍ നമുക്കും ചിരിക്കാന്‍ പ്രയാസം തോന്നില്ല. ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് വന്ന് ദിലീപ് മുറ്റത്ത് മുള്ളുന്ന സീന്‍ ഒക്കെ അപ്പോള്‍ ക്രിയേറ്റ് ചെയ്തതാണത്രെ. അതൊക്കെ നട്ട പാതിരയ്ക്ക് ഷൂട്ട് ചെയ്തതാണ്. പക്ഷെ ആര്‍ക്കും ക്ഷീണം ഒന്നും ഉണ്ടാവില്ല. അത്രയും രസകരമായിരിക്കും ഷൂട്ടിങ് എന്നും നവ്യ പറഞ്ഞു.

More in Malayalam

Trending

Recent

To Top