Connect with us

‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം’; വൈറലായി രമേശ് പിഷാരടിയുടെ വാക്കുകള്‍

Malayalam

അനൂപ് മേനോന്‍ നായകനായ ചിത്രം 21 ഗ്രാംസിനെ പ്രശംസിച്ച് നടനും അവതാരകനുമായ രമേശ് പിഷാരടി. സിനിമയെക്കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അത് തന്നെയാണ് 21 ഗ്രാംസിന്റെ വിജയമെന്ന് രമേശ് പിഷാരടി പറയുന്നു.

‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം. ബിബിന്‍, റെനീഷ്, അഭിനന്ദങ്ങള്‍, ഒപ്പം അനൂപേട്ടനും’, രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ’21 ഗ്രാംസ്’ മാര്‍ച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ ക്ലൈമാക്‌സിന് ഏറെ പ്രശംസകള്‍ വരുന്നുണ്ട്.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ എത്തുന്ന ത്രില്ലര്‍ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്.

സംവിധായന്‍ ബിബിന്‍ കൃഷ്ണന്‍ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.അനൂപ് മേനോന്‍ ലിയോണ ലിഷോയ് എന്നിവരെ കൂടാതെ അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top