നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിസി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സര്‍പ്രൈസ് അതിഥിയായി ഭാവന എത്തിയത് ഏവരും കൈയ്യടിച്ചാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നില്ല. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പായി മേളയിലെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്ത് ഭാവനെയെയും വേദിയിലേക്ക് ക്ഷണിച്ചത്.
ഭാവന വേദിയിലേക്ക് എത്തിയപ്പോള്‍ കൈയ്യടിച്ച് എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്. ഇപ്പോള്‍ ഇക്കാര്യത്തിലുള്ള തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി ലിസി.
‘ഭാവനയെ 26ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി ക്ഷണിച്ചതിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പ്രധാനമായും നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്ന് ഭാവനയെ സ്വീകരിച്ച സദസിനോട് ബഹുമാനം തോന്നുന്നു. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നുന്ന ചുരുക്കം ചില നിമിഷങ്ങളിലൊന്നാണിത് ‘ ലിസി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...