Connect with us

മഞ്ജു എനിക്ക് നല്ല പാരയായിരുന്നു; കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കും; മധു വാര്യർ പറയുന്നു

Malayalam

മഞ്ജു എനിക്ക് നല്ല പാരയായിരുന്നു; കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കും; മധു വാര്യർ പറയുന്നു

മഞ്ജു എനിക്ക് നല്ല പാരയായിരുന്നു; കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കും; മധു വാര്യർ പറയുന്നു

മഞ്ജു വാര്യരും മധു വാര്യരും ഒന്നിച്ചെത്തിയ ചിത്രമാണ് ലളിതം സുന്ദരം. സംവിധായകനായി മധു വാര്യരെത്തിയപ്പോള്‍ നിര്‍മ്മാണത്തിലും കെവെച്ചിരുന്നു മഞ്ജു വാര്യര്‍. ഹോട്ട് സ്റ്റാറിലൂടെയായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേര് പോലെ തന്നെ ലളിതമായൊരു ചിത്രമാണ് ഇതെന്നായിരുന്നു മഞ്ജുവും മധുവും പറഞ്ഞത്. കുട്ടിക്കാല അനുഭവങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലേക്കും ഇവരെത്തിയിരുന്നു.

സുഖമുള്ളൊരു ഭാരമായിരുന്നു അത്. സന്തോഷത്തോടെയാണ് ഞാന്‍ അതേറ്റെടുത്തത്. പല കാരണങ്ങളാലും എനിക്കേറെ സ്‌പെഷലാണ് ഈ ചിത്രം. ചേട്ടന്റെ ആദ്യ സംവിധാന സംരംഭമാണ്. അതേപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു ചേട്ടനോടൊപ്പം അഭിനയിക്കുന്നത്. അതേ പോലെ തന്നെ ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതും. ശരിക്കും ഇതെന്റെ കുടുംബചിത്രമാണെന്നും മഞ്ജു പറഞ്ഞിരുന്നു.എല്ലായിടത്തും മഞ്ജുവിന് മാസ് എന്‍ട്രിയാണ് കിട്ടുന്നത്. ഇതാദ്യമായാണ് ഞങ്ങള്‍ മാസ്‌ക് എന്‍ട്രി നല്‍കുന്നതെന്നായിരുന്നു ശരത് പറഞ്ഞത്. ചിത്ര ചേച്ചിയുടെ പാട്ടിനൊപ്പം ചുണ്ടനക്കാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്്. യുവതലമുറയിലെ താരങ്ങള്‍ വരെ അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ഞാന്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ സല്ലാപത്തില്‍ എനിക്ക് വേണ്ടി 2 പാട്ട് പാടിയിട്ടുണ്ട് ചിത്ര ചേച്ചിയെന്നും മഞ്ജു പറഞ്ഞിരുന്നു.ടെന്‍ഷന്‍ കാരണമാണ് എന്റെ താടി നരച്ചതെന്നായിരുന്നു മധു വാര്യര്‍ പറഞ്ഞത്. പലരുടേയും ധാരണ ഞാന്‍ മഞ്ജുവിന്റെ അനിയനാണെന്നാണ്. ഞാന്‍ അത് തിരുത്താനും പോവാറില്ല. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന ലൈറ്റായിട്ടുള്ള മൊമന്‍സാണ് ചിത്രത്തിലുള്ളതെന്നും മധു പറഞ്ഞിരുന്നു. കഥ ആദ്യമായിട്ട് പറഞ്ഞത് ബിജുവേട്ടനോടാണ്. അതിന് ശേഷമായാണ് മഞ്ജുവിനോട് പറഞ്ഞത്. ഫൈനല്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഞാനിത് നിര്‍മ്മിച്ചോട്ടെയെന്ന് മഞ്ജു ചോദിച്ചത്. മഞ്ജുവിനും മധുവിനുമൊപ്പം ഒന്നിച്ച് അഭിനയിക്കാനായതിന്റെ സന്തോഷമായിരുന്നു വിനു മോഹന്‍ പങ്കുവെച്ചത്.

മഞ്ജുവിനെന്ന് കരുതി മുന്‍പൊരിക്കല്‍ മഞ്ജരിക്ക് മെസേജ് അയച്ചുപോയതിനെക്കുറിച്ചും മധു വാര്യര്‍ പറഞ്ഞിരുന്നു. ഊണ് കഴിക്കാന്‍ ഞാനുമുണ്ടാവുമെന്നായിരുന്നു മെസേജ്, വന്നോളൂയെന്ന് എനിക്ക് മറുപടിയും കിട്ടി. മഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ എനിക്ക് ചോറില്ല, ഞാന്‍ മെസേജ് അയച്ചിരുന്നല്ലോയെന്ന് പറഞ്ഞപ്പോള്‍ എനിക്കൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. മഞ്ജരിക്കാണ് മെസേജ് പോയത്. മാധുരിയെന്നാണ് ചേച്ചിയുടെ പേര് അത് ഞാന്‍ മധുവെന്നാണ് സേവ് ചെയ്തത്. ചേച്ചിയാണ് മെസേജ് അയച്ചതെന്നാണ് ഞാന്‍ കരുതിയതെന്നായിരുന്നു മഞ്ജരി പറഞ്ഞത്.

കൂട്ടത്തിലെ ഏറ്റവും വലിയ പാര ആരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജുവിനെയായിരുന്നു മധു ചൂണ്ടിക്കാണിച്ചത്. അതേപോലെ തന്നെ കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു. കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.

about manju warrier

More in Malayalam

Trending

Recent

To Top