Malayalam
എന്തുകൊണ്ട് ഈ കോണ്‍ഗ്രസുകാര്‍ മൊത്തം ഫോട്ടോയില്‍ നിന്നും ദിലീപേട്ടനെ ഒഴിവാക്കുന്നു!?; ധര്മജന് പങ്കുവെച്ച ചിത്രത്തില്‍ ദിലീപിനെ വെട്ടിമാറ്റിയെന്ന കണ്ടുപിടിത്തവുമായി സോഷ്യല്‍ മീഡിയ
എന്തുകൊണ്ട് ഈ കോണ്‍ഗ്രസുകാര്‍ മൊത്തം ഫോട്ടോയില്‍ നിന്നും ദിലീപേട്ടനെ ഒഴിവാക്കുന്നു!?; ധര്മജന് പങ്കുവെച്ച ചിത്രത്തില്‍ ദിലീപിനെ വെട്ടിമാറ്റിയെന്ന കണ്ടുപിടിത്തവുമായി സോഷ്യല്‍ മീഡിയ
മലയാള സിനിമാ പ്രേക്ഷകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ധര്മജന് ബോള്‍ഗാട്ടി. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. സ്റ്റേജ് ഷോകളിലൂടെ വളര്‍ന്നു വന്ന ധര്മജന് ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ ആണ് ദിലീപും ധര്‍മജനും. ദിലീപ്-കാവ്യ മാധവന് നായക നായികന്മാരായി 2010 ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധര്മജന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ കുട്ടാപ്പി എന്ന കഥാപാത്രവും ഡയലോഗുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദിലീപ് ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിഷാരടിയെ പോലെ തന്നെ ദിലീപുമായും വളരെ അടുത്ത സൗഹൃദമാണ് ധര്‍മ്മജനുള്ളത്. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപിനെ കാണുന്നതെന്ന് നടന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്തു ജയിലിനു പുറത്ത് നിന്ന് അലമുറയിട്ടുകരഞ്ഞ ധര്‍മജന്റെ ചിത്രം മലയാളികള്‍ അത്ര വേഗം മറക്കില്ല. ദിലീപ് ജയിലിനുള്ളില്‍ കിടന്ന സമയം ധര്‍മജനും നിലത്ത് വെറും തറയില്‍ കിടന്നുറങ്ങി എന്നെല്ലാമായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. മാത്രമല്ല ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ ആലുവാ ജയിലിന് മുന്നില്‍ സ്വീകരിക്കാനും ധര്മ്മജന് എത്തിയിരുന്നു. അന്ന് ജയിലിന് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ ധര്‍മ്മജന്റെ വീഡിയോയും വൈറലായിരുന്നു.
തന്നെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ടുവന്നത് ദിലീപാണ്. ദിലീപിനോട് നന്ദികേട് കാണിക്കാന്‍ സാധിക്കില്ലെന്നും ധര്മ്മജന് നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോവിതാ ധര്മജന് പങ്കു വെച്ച ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം നടന്ന സിദ്ദിഖിന്റെ മകന് ഷഹീന് സിദ്ദിഖും അമൃതാ ദാസും തമ്മിലുളള വിവാഹത്തിനിടെ എടുത്ത ഒരു ചിത്രമാണ് ധര്മജന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ തന്നെ ഈ ചടങ്ങിലെ കാവ്യാ മാധവന്റെയും ദിലീപിന്റെയും സാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. വിവാഹ വേദിയില്‍ ദിലീപിനെ ചേര്‍ത്ത് നിര്‍ത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും മൈന്‍ഡ് ചെയ്യാതെ കടന്നു പോയ മോഹന്‍ ലാലിന്റെ ആറ്റിറ്റിയൂടുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ ചൂടുള്ള ചര്‍ച്ചകളായി മാറി.
ഇപ്പോഴിതാ ധര്മ്മജന് ബോള്‍ഗാട്ടി പങ്കുവെച്ച ചിത്രവും വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചിത്രത്തില്‍ ധര്‍മ്മജനൊപ്പം മമ്മൂട്ടി, അബു സലീം, മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍ എന്നിവരാണ് ഉളളത്. ധര്മ്മജന് തൊട്ടരികിലായി നില്‍ക്കുന്നത് ദിലീപ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ദിലീപ് ധരിച്ച ഷര്‍ട്ട് കാണിച്ചാണ് സോഷ്യല്‍ മീഡിയ അത് നടന് തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുന്നത്. ഇതോടെ ധര്‍മ്മജനെ പരിഹസിച്ച് കൊണ്ടുളള കമന്റുകള്‍ കൊണ്ട് നിയറയുകയാണ് പോസ്റ്റ്.
എല്ലാരും നൈസ് ആയിട്ട് ഒഴിവാക്കുവാണല്ലോ എന്നാണ് പരിഹാസം. ആശാന്റെ കൈ മാത്രം വെച്ചിട്ട് ബാക്കി വെട്ടി കളഞ്ഞത് മോശമായി പോയി എന്ന് മറ്റൊരു കമന്റ്. ദിലീപിന്റെ ഫോട്ടോ ഇട്ടാല്‍ പണി കിട്ടും പേടിയാണ് എന്നാണ് ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കു വെച്ച പോസ്റ്റിലും ദിലീപിനെ വെട്ടി മാറ്റിയത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ധര്‍മജന്റെ പുതിയ ഫോട്ടോയും. ഇതോടെ ഫോട്ടോയില്‍ നിന്നും എന്തുകൊണ്ട് ഈ കോണ്‍ഗ്രസുകാര്‍ മൊത്തം ദിലീപേട്ടനെ ഒഴിവാക്കുന്നുവെന്നും ചോദ്യമുയരുന്നു.
എന്നാല്‍ സിദ്ദിഖിന്റെ മകന്റെ വിവാഹ വിരുന്നിന്റെ ചിത്രം പ്രതിപക്ഷ നേതാവ് വിഡി സതീശന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലുണ്ടായിരുന്നത്. സിദ്ദിഖിന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ദിലീപിനെ ഒഴിവാക്കിയായിരുന്നു വിഡി സതീശന്റെ ഫോട്ടോ. ഇത് ചര്‍ച്ചയായതിന് പിന്നാലെ നടന് ധര്മ്മജന് പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. വിഡി സതീശന് പങ്കുവെച്ച ചിത്രത്തില്‍ നിന്നും ദിലീപിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയാ ചര്‍ച്ച.
