Connect with us

സായി ശങ്കര്‍ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി, അന്ന് തൂക്കിയെടുത്ത് അകത്തിട്ടത് ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്; സായ് ശങ്കറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Malayalam

സായി ശങ്കര്‍ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി, അന്ന് തൂക്കിയെടുത്ത് അകത്തിട്ടത് ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്; സായ് ശങ്കറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സായി ശങ്കര്‍ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി, അന്ന് തൂക്കിയെടുത്ത് അകത്തിട്ടത് ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്; സായ് ശങ്കറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍, സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ആളാണ് സായ് ശങ്കര്‍. എന്നാല്‍, കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം പറയുന്നു.

അതേസമയം, സായി ശങ്കര്‍ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി ആണെന്നും വ്യക്തമായിരിക്കുകയാണ്. 2015 ല്‍ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ സി ഐ ആയിരുന്നു ഇദ്ദേഹം.

സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു പ്രതികള്‍ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസിലെ രണ്ടാംപ്രതി ആയിരുന്നു സായി ശങ്കര്‍. നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസ് ആയിരുന്നു ഇത്. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട് നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് സായ് ശങ്കര്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായില്ല. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായ് ശങ്കര്‍ ആണെന്നതിന് ക്രൈം ബ്രാഞ്ചിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സായ് ശങ്കര്‍ ഇന്ന് എത്തിയില്ല. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ ആകില്ലെന്ന് ഇമെയില്‍ മുഖാന്തിരമാണ് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.

ഹാജരാകുന്നതിന് 10 ദിവസം വേണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ദിലീപിന്റെ ഫോണിലെ ഡാറ്റകള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്.

പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം. ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലതുകൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top