News
നിക്കി ഗല്‍റാണി വിവാഹിതയാകുന്നു; അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായാണ് നിശ്ചയം
നിക്കി ഗല്‍റാണി വിവാഹിതയാകുന്നു; അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായാണ് നിശ്ചയം
തെന്നിന്ത്യന്‍ നായിക നിക്കി ഗല്‍റാണി വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍. തമിഴ് നടന് ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ആദ്യം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായി നിശ്ചയം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പിന്നീട് ആര്‍ഭാടമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് വിവാഹ ചടങ്ങുകളും നടത്തും. ആദിയുമായി നിക്കി രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാലായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന് കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അപ്പോള്‍ മുതല്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.
പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു. അതിനിടയില്‍ ഇരുവരും പ്രണയത്തിലായി എന്നാണ് റിപ്പോര്‍ട്ട്. 2020 ല്‍ ആദിയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിക്കി ഗല്‍റാണിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മറ്റ് സിനിമാ പ്രവര്‍ത്തകരൊന്നും ഇല്ലാതെ നിക്കി മാത്രം ആദിയുടെ കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോകളും വൈറലായി.
തുടര്‍ന്ന് ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ വച്ചും നിക്കിയെയും ആദിയെയും ഒരുമിച്ച് കണ്ട മാധ്യമങ്ങള്‍ ആ പ്രണയ വാര്‍ത്ത ശരിവച്ചു. 1983 എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് നിക്കി സിനിമയില്‍ എത്തിയത് തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്റ്ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കന്നട, തെലുങ്ക്, തമിഴ് സിനിമകളിലും സജീവമാണ് നിക്കി.
