Malayalam
സൂരജ് സൺ അഭിനയം നിര്‍ത്തണോ?; ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ്; സൂരജിന് നേരെയുള്ള വിമർശനം; സൂരജ് മറുപടി പറയുന്നു!
സൂരജ് സൺ അഭിനയം നിര്‍ത്തണോ?; ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ്; സൂരജിന് നേരെയുള്ള വിമർശനം; സൂരജ് മറുപടി പറയുന്നു!
പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് ‘പാടാത്ത പൈങ്കിളി’. വ്യത്യസ്തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളുടെ പ്രേക്ഷക പ്രിയം നേടിയിരുന്നു. ടിക് ടോക്ക് താരമായി എത്തി മനം കവർന്ന മനീഷയാണ് പരമ്പരയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്.
വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറുകയും ചെയ്തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂത്തിനിടയില്‍ നടന് നേരത്തെ തന്നെ ആരാധകരുണ്ടായിരുന്നു. സൂരജിന്റെ മോട്ടിവേഷന്‍ വീഡിയോകളാണ് നടന് ആരാധകരെ വര്‍ധിപ്പിച്ചത്.
റേറ്റിംഗില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് സീരിയല്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു പാടാത്ത പൈങ്കിളിയില് നിന്ന് സൂരജ് പിന്മാറുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് പിന്മാറുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് നടന് സീരിയലില്‍ നിന്ന് മാറുന്നത്. സൂരജ് പോയതോടെ സീരിയലും താഴേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. ഇപ്പോഴും സീരിയലില്‍ ടോപ്പ് ഫൈവില്‍ നിന്ന് പുറത്താണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ് സണ്‍. മോട്ടിവേഷന്‍ വീഡിയോകള്‍ക്കൊപ്പം തന്നെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട് . ഇത് നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആവുന്നത്. ഇപ്പോഴിത ചര്‍ച്ചയാവുന്നത് സൂരജ് പങ്കുവെച്ച ഒരു വീഡിയോ ആണ്. തന്നെ തേടി എത്തിയ വിമര്‍ശനത്തെ കുറിച്ചാണ് നടന് പറയുന്നത്.
ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ് എന്ന അടികുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്… സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ… ” നിങ്ങളോടെല്ലാവരോടുമായി ഞാനൊരു ചോദ്യം ചോദിക്കുകയാണ്.
മറ്റൊരാള്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. ഒരു സീരിയലിലൂടെ സീരിയല്‍ നടനായി വന്ന നിന്റെ മുഖം ഒരു സിനിമാപോസ്റ്ററില്‍ വന്നാല്‍ ഈ മോന്ത കണ്ട് ആരാണ് ആ സിനിമ കാണാന്‍ കയറുകയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതുപോലെ പല ചോദ്യങ്ങളും നേരത്തെ വന്നപ്പോള്‍ ഞാനെന്റെ ജീവിതം കൊണ്ട് തെളിയിച്ച് കാണിച്ചുകൊടുത്തിട്ടുണ്ട് മുന്‍പ്.
എന്റെ ജീവിതത്തില്‍ വളരെ നല്ലൊരു ചോദ്യമാണിത്. വലിയൊരു ടാസ്കാണ്. ഒരു സിനിമാപോസ്റ്ററില്‍ എന്റെ മുഖം കണ്ട് സിനിമ വിജയിപ്പിച്ച് കൊടുക്കുകയെന്ന വലിയൊരു ടാസ്ക്ക് എനിക്ക് മുന്നിലുണ്ട്. എന്റെ ഇയൊരു മുഖം തിയേറ്ററില്‍ കണ്ട് ആരും കയറില്ല അല്ലെങ്കില്‍ സീരിയല്‍ നടന്റെ രൂപം സിനിമാപോസ്റ്ററില്‍ കാണുമ്പോള്‍ അതിന്റെ വാല്യു കുറയും എന്നുള്ളത് ചിലപ്പോള്‍ സത്യമായിരിക്കാം. പക്ഷേ, അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ ആഗ്രഹം ഇവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വരില്ലേയെന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്നും സൂരജ് വീഡിയോയിലൂടെ ചോദിക്കുന്നു.
ഇങ്ങനെയൊരു ചോദ്യം നിലനില്‍ക്കെ ട്രൈ ചെയ്യാനൊരു അവസരം ദൈവം എനിക്ക് തരുമായിരിക്കും. സീരിയല്‍ നടന് സിനിമ കിട്ടില്ല, അങ്ങനെയൊരു ആഗ്രഹം നടക്കില്ല എന്നുള്ളത് തിരുത്താനായാല്‍ അത് വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍. ഈ ചോദ്യം ചോദിച്ചയാളും ഇത് കാണുന്നുണ്ടാവും.
അഭിനയം നിര്‍ത്തണമെങ്കില്‍ നിങ്ങള്‍ തുറന്ന് പറയണമെന്നും സൂരജ് വീഡിയോയിലൂടെ പറഞ്ഞു. ഏതായാലും ഞാന്‍ പോസിറ്റീവായി മാത്രമേ എടുക്കുള്ളൂ. ഞാന്‍ അഭിനയം നിര്‍ത്താനൊന്നും പോവുന്നില്ല. ചിലപ്പോള്‍ പോസ്റ്ററില്‍ ഫോട്ടോ വെക്കേണ്ടെന്നൊക്കെ പറഞ്ഞേക്കാം. ആ ഒരു ടാസ്ക്ക് ഏറ്റെടുക്കാന്‍ പോവുകയാണ് ഞാന്‍. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജീവിതത്തില്‍ വല്യൊരു സന്തോഷമുണ്ടാക്കാന്‍ ചാന്‍സുണ്ടെന്നും താരം പറഞ്ഞ് അവസാനിപ്പിക്കുന്നുണ്ട്. സൂരജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും വൈറല്‍ ആയിട്ടുണ്ട്.
about sooraj sun
