ഞാന്‍ ചെയ്യാന്‍ പോകുന്ന എന്റെ ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാമോ എന്ന് ആരാധകന്‍; ചെലവില്ലാതെ സിനിമ ഷൂട്ട് ചെയ്യാനുള്ള വിദ്യ പറഞ്ഞ് കൊടുത്ത് ഉണ്ണി മുകുന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. മേപ്പടിയാനിലൂടെ നിര്‍മാതാവ് എന്ന നിലയിലും ശ്രദ്ധേയനായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ആദ്യ സിനിമയിലൂടെ തന്നെ താരത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തി.
നിര്‍മാതാവായതോടെ നിരവധി പേരാണ് സിനിമയില്‍ ചാന്‍സ് ചോദിച്ചും തിരക്കഥയുടെ ആശയം പറഞ്ഞും താരത്തെ സമീപിക്കുന്നത്. തന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കണമെന്ന ആവശ്യവുമായി എത്തിയ ആരാധകന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഹിറ്റാകുന്നത്.
ഞാന്‍ ചെയ്യാന്‍ പോകുന്ന എന്റെ ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ചിത്രം ലോ ബജറ്റാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷോര്‍ട്ട് ഫിലിമിനായി പണം മുടക്കരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. കൂടാതെ ചെലവില്ലാതെ സിനിമ ഷൂട്ട് ചെയ്യാനുള്ള വിദ്യയും താരം പറഞ്ഞുകൊടുത്തു.
ബ്രോ സാറോ ബജറ്റില്‍ ഷോട്ട് ഫിലിം എടുക്കൂ. ഷോര്‍ട്ട് ഫിലിം എടുത്ത് പൈസ കളയരുത്. കാമറ വാടകയ്ക്കെടുക്കൂ, നിങ്ങളുടെ സുഹൃത്തിന്റെ ഐ ഫോണോ മറ്റേതെങ്കിലും സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കൂ. പാഷനേറ്റായ അഭിനേതാക്കളെ തെരഞ്ഞെടുക്കൂ, വാടക കൊടുക്കേണ്ടാത്ത സ്ഥലം ലൊക്കേഷനാക്കൂ. ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ഷോര്‍ട്ട് ഫിലിംസ് എടുക്കേണ്ടത്. നിങ്ങളുടെ സിനിമ കാണാനായി കാത്തിരിക്കുന്നു. സിനിമയുടെ ലിങ്ക് ഇവിടെ പങ്കുവയ്ക്കൂ. ഗുഡ്ലക്ക് മാന്‍ എന്നാണ് താരം പറഞ്ഞത്.