Malayalam
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ആ ഒരു കാര്യത്തില്‍ പേടി വേണ്ട; മനസ് തുറന്ന് മഞ്ജു വാര്യര്‍
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ആ ഒരു കാര്യത്തില്‍ പേടി വേണ്ട; മനസ് തുറന്ന് മഞ്ജു വാര്യര്‍
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു കാര്യത്തില്‍ പേടി വേണ്ടെന്ന് നടി മഞ്ജു വാര്യര്‍. താരത്തിന് സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ചാണ് മഞ്ജു ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.
താനും ലാലേട്ടനും ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. ഏഴോ എട്ടോ സിനിമകള്‍ മാത്രമേ ആകെ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ്.
അദ്ദേഹത്തിന് കിട്ടിയ ആ ഒരു കഴിവിനെ ഒരുപാട് വാല്യു ചെയ്യുന്ന ഒരാളാണ് താന്‍. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥത, സമയനിഷ്ഠ സിനിമയോടുള്ള ഡെഡിക്കേഷന്‍, സമയം പാലിക്കാനുള്ള ഒരു ഡിസിപ്ലിന്‍. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
തന്നെ സംബന്ധിച്ച് തനിക്ക് തോന്നിയത് ലാലേട്ടന്റെ സിനിമകളില്‍ തനിക്ക് കിട്ടുന്ന കഥാപാത്രം ഒരിക്കലും ചെറുതാണന്നോ പ്രാധാന്യം കുറഞ്ഞു പോയെന്നോ തോന്നിപ്പിക്കാത്ത രീതിയിലുള്ള നല്ല കഥാപാത്രങ്ങളാണ് തനിക്കായി മാറ്റി വെക്കപ്പെടാറുള്ളത്.
തന്നെ സംബന്ധിച്ച് ഏറ്റവും സ്പെഷ്യലുമതാണ്. അപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ ഒരിക്കലും ഓവര്‍ ഷാഡോ ആയി പോവുമെന്നോ, അങ്ങനെയുള്ള ഒരു പേടിയുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ തനിക്ക് പോയി അഭിനയിക്കാം എന്നാണ് മഞ്ജു പറയുന്നത്.