Connect with us

ബിഗ് ബോസ് സീസൺ 4 കലോത്സവം ടാസ്ക് വീണ്ടും; എല്ലാം നശിപ്പിച്ച് ആ ചോദ്യം; ബിഗ് ബോസ് പുത്തൻ പോസ്റ്ററിന് വിമർശങ്ങൾ ; കഴിഞ്ഞ സീസൺ പോലെ ഇനി വേണ്ട എന്ന് ആരാധകർ!

Malayalam

ബിഗ് ബോസ് സീസൺ 4 കലോത്സവം ടാസ്ക് വീണ്ടും; എല്ലാം നശിപ്പിച്ച് ആ ചോദ്യം; ബിഗ് ബോസ് പുത്തൻ പോസ്റ്ററിന് വിമർശങ്ങൾ ; കഴിഞ്ഞ സീസൺ പോലെ ഇനി വേണ്ട എന്ന് ആരാധകർ!

ബിഗ് ബോസ് സീസൺ 4 കലോത്സവം ടാസ്ക് വീണ്ടും; എല്ലാം നശിപ്പിച്ച് ആ ചോദ്യം; ബിഗ് ബോസ് പുത്തൻ പോസ്റ്ററിന് വിമർശങ്ങൾ ; കഴിഞ്ഞ സീസൺ പോലെ ഇനി വേണ്ട എന്ന് ആരാധകർ!

മലയാളത്തിൽ ഏറെ ഹിറ്റായ ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ പരിപാടിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നില്ലേങ്കിലും വളരെ പെട്ടെന്ന് തന്നെ ഷോ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ മൂന്ന് സീസണുകളാണ് ബിഗ് ബോസിന് ഉണ്ടായിരുന്നത്. ആദ്യ സീസണിൽ സാബു മോൻ അബ്ദു സമദ് ആയിരുന്നു വിജയി. എന്നാൽ രണ്ടാം സീസൺ കൊവിഡ് മൂലം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്നു.

മൂന്നാം സീസണും കൊവിഡ് പ്രതിസന്ധിയ്ക്കിടെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. ആദ്യ രണ്ട് ഷോകളിൽ നിന്നും വ്യത്യസ്തമായി അത്ര പരിചിതരായ ആളുകളായിരുന്നില്ല സീസൺ ത്രീയിൽ മത്സരിക്കാനെത്തിയിരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ അത്ര പിന്തുണ സീസണ് ലഭിച്ചില്ല. എന്നാൽ പോകെ പോകെ മത്സരം കടുത്തു. ഒടുവിൽ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു കൊവിഡ് കാരണം ഷോ പകുതിക്ക് അവസാനിപ്പിച്ചത്.

എങ്കിലും വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തി ആരാധകരുടെ പ്രതീക്ഷ കാക്കാൻ അണിയറ പ്രവർത്തകൿക്ക് സാധിച്ചു. നടന്‍ മണിക്കുട്ടന്‍ ആയിരുന്നു സീസൺ 3 യിൽ വിജയിച്ചത്. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. സീസൺ ത്രീ വിജയമായിരുന്നോ എന്ന് ചോദിച്ചാൽ ഇന്നും പലർക്കും പല പരിപാടികളാണ്.

അതിന് പ്രധാന കാരണം മണിക്കുട്ടൻ വിജയി ആയത്തുതന്നെയാണ്. പാതിയിൽ ക്വിറ്റ് ചെയ്തു പോയ മണിക്കുട്ടൻ വീണ്ടും ബിഗ് ബോസിലേക്ക് കടന്നുവന്നതും ആ മണിക്കുട്ടൻ തന്നെ ഒന്നാം സ്ഥാനം കൊടുത്തതും ശരിയായില്ല എന്ന അഭിപ്രായം ബിഗ് ബോസ് പ്രേക്ഷകർ ഇന്നും പറയുന്നുണ്ട്.

അതുപോലെ കഴിഞ്ഞ സീസണുകളിൽ ടാസ്കുകൾ എല്ലാം വളരെ നിലവാരം കുറഞ്ഞതായിരുന്നു. കലോത്സവം ടാസ്കുകളും മറ്റും കാണാൻ രാസമാണെങ്കിലും മത്സരത്തികൾക്കിടയിൽ മത്സരമൊന്നും കടുത്തില്ല എന്ന പരാതിയാണ് പ്രേക്ഷകർക്ക്.

ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട ബിഗ് ബോസ് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
“ആരായിരിക്കും ഈ സീസണിലെ ഗാന ഗോകിലം എന്ന് ലാലേട്ടൻ ചോദിക്കുന്നതായിട്ടാണ് പോസ്റ്റർ”

എന്നാൽ ഗാന ഗോകിലത്തെ കണ്ടെത്താൻ ഐഡിയ സ്റ്റാർ സിംഗർ അല്ലല്ലോ ഇത് എന്ന് തുടങ്ങി കൂടുതൽ നിരാശപ്പെടുത്തുന്ന കമെന്റുകളാണ് പ്രേക്ഷകർ പറയുന്നത്. “അപ്പോൾ ഈ സീസണിന്റെ കാര്യം തീരുമാനമായി . എന്നാൽ ബിഗ് ബോസ് നെയിം മാറ്റുന്നതായിരിക്കും ഉചിതം എന്നും പ്രേക്ഷകർ പറയുന്നുണ്ട് .

അതേസമയം പാലാ സജിയെ നൈസിന് കളിയാക്കിയതാണോ എന്നും ചോദിക്കുന്ന പ്രേക്ഷകർ ഉണ്ട്. ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ പാലാ സജിയുടെ പേര് ഉണ്ടായിരുന്നു. ബിഗ് ബോസിലേക്ക് പാലാ സജി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. എന്നാൽ താൻ ഈ സീസണിൽ ഇല്ല എന്നും തന്നെ വിളിച്ചിരുന്നു എന്നും പാലാ സജി പറഞ്ഞു.

“ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്. എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ലെന്നുമായിരുന്നു സജി പറഞ്ഞത്.|”

പുതിയ പോസ്റ്റർ കണ്ടിട്ട് പാലാ സജിയുണ്ടായിരുനെങ്കിൽ ഗാനകോകിലം പാലാ സജി തന്നെ ആകുമായിരുന്നു എന്നുള്ള പ്രതീക്ഷ പങ്കിടുന്നവരെയും കാണാം..

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top