Connect with us

ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!

Malayalam

ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!

ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ?;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!

എങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന്‍ സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിനിടെ അദ്ദേഹത്തിന് ഷോയിലേക്ക് എത്താനാവില്ലെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ കേട്ടതെല്ലാം നുണയാണെന്നും നാലാം സീസണിലും അവതാരകനായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ വന്നതോടെ ഓഹോ ലാലേട്ടൻ രണ്ടും കല്പിച്ചാണല്ലേ എന്നായി ബിഗ് ബോസ് പ്രേമികൾ.

പിന്നെ എല്ലാ സീസണിലും പതിവുപോലെ കണ്ടുവരുന്ന പ്രെഡിക്ഷന് ലിസ്റ്റുകൾ . ലാലേട്ടൻ
ലിസ്റ്റ് എഴുതി വച്ചിട്ട് ഒന്ന് കുളിക്കാൻ പോയപ്പോൾ ആ ലിസ്റ്റ് പറന്ന് കൈയിൽ വന്നുവീണ പോലെയാണ്
പലരും ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകൾ പറയുന്നത് . ബിഗ് ബോസ് സീസൺ ഫോർ ഇവർ 18 പേർ.. ആ ലിസ്റ്റ് പുറത്ത്…

അതുകാണുമ്പോൾ എങ്ങനെ വേണ്ട എന്ന് വച്ചാലും ആരും അതൊന്ന് ഓപ്പൺ ചെയ്ത് നോക്കും.. നോക്കുമ്പോൾ ദേ ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റ്.. പിന്നെ രാഹുൽ ഈശ്വർ.. ഇതൊക്കെ കേൾക്കുമ്പോൾ ഒരു എട്ടു പത്തുവർഷം മുന്നേ നടന്ന സംഭവം ആണ് ഓർമ്മ വരുക,.. മലയാളി ഹൌസ്…

ബിഗ് ബോസ് എന്ന ഷോയെക്കാൾ ഏറ്റവും കൂടുതൽ ചർച്ചയായതും മലയാള സംസ്കാരം നശിപ്പിക്കുന്നു എന്നും പറഞ്ഞ് ഏഷ്യാനെറ്റ് പോലും വാർത്ത കൊടുത്തതുമായ ഒരു ഷോ ആണ് മലയാളി ഹൌസ്. ഇനി നിങ്ങൾക്ക് അത് ഓർമ്മ വരുന്നില്ലെങ്കിൽ നേരെ പോയി ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക .. ഈ രണ്ടുപേരെ കൂടാതെ അതായത് സന്തോഷ് പണ്ഡിറ്റിനെറ്റും രാഹുൽ ഈശ്വറും അല്ലാതെ കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന താരമായിരുന്ന ഡിമ്പൽ ഭാലിന്റെ സിസ്റ്റർ തിങ്കൾ ഭാലും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. ഡിമ്പൽ ആയിരുന്നില്ല തിങ്കൾ . തിങ്കൾ കുറേക്കൂടി ആക്റ്റിവ് ആയിരുന്നു.

അപ്പോൾ മലയാളി ഹൌസ് ഏതൊരു പാർട്ട് കണ്ടാലും നമുക്ക് മനസിലാകും ബിഗ് ബോസ് ഒക്കെ മാറിനിൽക്കും എന്ന്.. അതുപോലെ തെറിവിളി ആണ് മലയാളി ഹൗസിൽ… ചുരുളി കണ്ട എഫക്റ്റ് ഉണ്ടായേക്കും.

എല്ലാ സീസണിലും ഈ പേരുകൾ നമ്മൾ കേൾക്കാറുണ്ട്. സന്തോഷ് പണ്ഡിറ്റും രാഹുൽ ഈശ്വറും , കാരണം എന്താകാം എന്ന് ചോദിച്ചാൽ, രണ്ടും ഇന്നത്തെ സമൂഹത്തിലെ വലിയ സംഭവങ്ങളാണ്… ഏത് തരത്തിലാണെന്ന് ഇത് കേൾക്കുന്ന നിങ്ങൾക്ക് തീരുമാനിക്കാം..

ഇനി ഇത്തവണ അധികമായി കേൾക്കുന്ന പേര്, പാലാ സജി , ഗായത്രി സുരേഷ്… ഏത് നമ്മുടെ പ്രണവ് വേറെ വിവാഹം കഴിച്ചാൽ സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ആ ഗായത്രി സുരേഷോ? ആ അതുതന്നെ, അതെങ്ങനെ ആണ് … അത് ശരിയാകുമോ ?

ലാലേട്ടന്റെ മുമ്പിൽ പെടാതെ ഒളിച്ചു നടക്കുന്ന ഗായത്രി ഏതായാലും ബിയോഗ് ബോസ് സീസൺ ഫോറിലേക്ക് വരില്ല. ഒന്നാമതെ ഇറങ്ങിയ സിനിമ എല്ലാം ആറടിതകർത്തത് കൊണ്ട് ലാലേട്ടനു ഇപ്പോൾ നല്ലകാലമാണ്.

ഇനി ഈ പറയുന്നവർ ഒക്കെ ഒന്നിച്ചു ബിഗ് ബോസ് സീസൺ ഫോറിലേക്ക് വന്നാൽ, എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു എന്നും പറഞ്ഞ് ലാലേട്ടൻ ഇറങ്ങി ഓടാൻ ഉള്ള വഴികാണുനുണ്ട്… അപ്പോൾ പറഞ്ഞുവന്നത് പ്രെഡിക്ഷന് ലിസ്റ്റുകൾ ഒക്കെ കാണുമ്പോൾ പറഞ്ഞു പോകുന്നത്.. ഒരു മായത്തിനൊക്കെ തള്ളടെ.

about bigg boss

Continue Reading
You may also like...

More in Malayalam

Trending