Connect with us

പൃഥ്വിക്ക് വേണമെങ്കില്‍ പഴയ ഒരു സാധനം തന്റെ തലയില്‍ പിടിപ്പിച്ചതാണെന്ന് ചിന്തിക്കാം, ഈഗോയിസ്റ്റിക് ആയിട്ടുള്ള ആളാണെങ്കില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്… അയച്ചു കൊടുത്ത ട്യൂണ്‍ കേട്ട ഉടനെ പുള്ളി തിരിച്ചു വിളിച്ചു; പറഞ്ഞത് ഇങ്ങനെയായിരുന്നു

Malayalam

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തില്‍ താന്‍ പണ്ട് കംമ്പോസ് ചെയ്ത ട്യൂണ്‍ ഉപയോഗിച്ചതിനെ കുറിച്ച് പറഞ്ഞ് സംഗീത സംവിധായകന്‍ ദീപക് ദേവ്.

‘ഈ കാറ്റ് വന്ന് കാതില്‍ പറഞ്ഞു’ എന്ന പാട്ട് ഉണ്ടാക്കുന്നതിന് മുമ്പ് വേറൊരു പാട്ട് ഉണ്ടാക്കിയിരുന്നു. ആ ട്യൂണ്‍ സംവിധായകന് ഓക്കെ ആയിരുന്നു. എന്നാല്‍ ആദ്യം ഉണ്ടാക്കിയ പാട്ടിന് പകരം വേറൊന്ന് ഉണ്ടാക്കണമെന്ന് പൃഥ്വി പറഞ്ഞു. പൃഥ്വിരാജിന് ഒരു ഗട്ട് ഫീലിങ് ഉണ്ടായിരുന്നു, അതിനേക്കാള്‍ നല്ല പാട്ട് ഞാന്‍ ഡെലിവര്‍ ചെയ്യുമെന്ന്. പുള്ളിക്ക് തന്റെ മേലുള്ള ഒരു കോണ്‍ഫിഡന്‍സിന്റെ കൂടി പുറത്താണ് അത് പറഞ്ഞത്. എങ്ങനത്തെ ടൈപ്പ് പാട്ടാണെന്ന് വ്യക്തമായി പറയാന്‍ പൃഥ്വിയോട് ആവശ്യപ്പെട്ടു.

‘എങ്ങനത്തെ പാട്ടാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല, എന്നാല്‍ എനിക്ക് ഇഷ്ടമുള്ള, ഈ സിറ്റുവേഷനുമായി ചേരുമെന്ന് തോന്നുന്ന കുറച്ച് റാന്‍ഡം പാട്ടുകള്‍ അയച്ചുതരാം’ എന്നായിരുന്നു പൃഥി പറഞ്ഞത്. അയച്ചു തന്ന പാട്ടുകളെല്ലാം ലേറ്റ് 1990-ലെ സോംഗായിരുന്നു.

ഇതെല്ലാം കുറച്ചു കഴിഞ്ഞുപോയ രീതിയിലുള്ള ട്രീറ്റ്മെന്റ് അല്ലേ. ഇങ്ങനത്തെ പാട്ട് താനും ഉണ്ടാക്കിയിട്ടുണ്ട്. 98ല്‍ കോളേജില്‍ പഠിക്കുന്ന സമയത്തൊക്കെ ഉണ്ടാക്കിയ പാട്ടുകള്‍ ഉണ്ട്. അതൊക്കെ ഇപ്പോള്‍ ഉപയോഗിക്കാത്തത് കാലവും രീതിയും ഒക്കെ മാറിയതു കൊണ്ടാണ്. ഒരു കാര്യം ചെയ്യാം. ഇതുപോലുള്ള പണ്ട് ഉണ്ടാക്കിയ ഒരു പാട്ടുണ്ട്. അത് എളുപ്പപണിയാണെന്ന് വിചാരിക്കരുത്. മടി പിടിക്കുകയുമല്ല. ഇതിന് പറ്റുന്ന പാട്ട് താന്‍ വേറെ ഉണ്ടാക്കാം. ആദ്യം ഇതൊന്ന് കേട്ട് നോക്ക് എന്ന് പറഞ്ഞ് പഴയ ട്യൂണ്‍ എടുത്ത് വെറുതെ അയച്ചു കൊടുത്തു.

പൃഥ്വിക്ക് വേണമെങ്കില്‍ പഴയ ഒരു സാധനം തന്റെ തലയില്‍ പിടിപ്പിച്ചതാണെന്ന് ചിന്തിക്കാം. കുറച്ച് ഈഗോയിസ്റ്റിക് ആയിട്ടുള്ള ആളാണെങ്കില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്. പക്ഷേ താന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു, താന്‍ ഉണ്ടാക്കാന്‍ പോകുന്ന പാട്ട് ഇതല്ല അത് തുടങ്ങാന്‍ പോകുന്നേ ഉള്ളൂവെന്ന്.

അങ്ങനെ അയച്ചു കൊടുത്ത ട്യൂണ്‍ കേട്ട ഉടനെ പുള്ളി തന്നെ തിരിച്ചു വിളിച്ചു. ‘നിങ്ങളുടെ കയ്യില്‍ പഴയ പാട്ടുകളുടെ കളക്ഷന്‍ ഇനിയുണ്ടോ?’ എന്നായിരുന്നു ചോദ്യം. അതെന്താണ് ചോദിക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ പഴയ നിങ്ങളാണ് നല്ലതെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

നിങ്ങള്‍ ഇനി ഉണ്ടാക്കണ്ട. പഴയ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നാല്‍ മതി. ഇത് ഉഗ്രനാണെന്ന് പറഞ്ഞു. താനാണെങ്കില്‍ ഒരു ജോലിയും ചെയ്യാതെ പാട്ടായി. ചക്ക വീണ് മുയല്‍ ചത്തു എന്ന അവസ്ഥയായി എന്നാണ് ദീപക് ദേവ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top