Malayalam
ഇതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാരോടെ അനൂപ് മേനോൻ ത്രില്ലര്‍ ;”21 ഗ്രാംസ്” റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!
ഇതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാരോടെ അനൂപ് മേനോൻ ത്രില്ലര്‍ ;”21 ഗ്രാംസ്” റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം!
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. മൂ
ന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു.
‘Seat-Edge’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു സിനിമാ മലയാളത്തിൽ എത്തുകയാണ്. കെട്ടിലും മട്ടിലും വലിയ വ്യത്യാസങ്ങളോടെ റിലീസിന് ഒരുങ്ങുന്നത്. “ദി ഫ്രണ്ട് റൗ പ്രൊഡക്ഷൻറെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ അനൂപ് മേനോനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ പേരിലും വലിയയൊരു വ്യത്യാസം കാണാം…
“21 ഗ്രാംസ്” എന്നാണ് ചിത്രത്തിന്റെ പേര്. ഇതിനോടകം തന്നെ സിനിമയുടെ ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘Seat-Edge’ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.
അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാർ എഴുതി കെ എസ് ഹരിശങ്കർ ആലപിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിൻറെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിന് മാസങ്ങൾക്കുള്ളിലാണ് ചിത്രത്തിൻറെ തന്നെ ടീസറുമായി അണിയറക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.കോസ്റ്റും , സുജിത്ത് മട്ടന്നൂർ, മേക്ക് അപ്പ് ; പ്രദീപ് രംഗൻ , പ്രൊജക്റ്റ് ഡിസൈനർ ; നോബിൾ ജേക്കബ്, പി ആർ ഓ; വാഴൂർ ജോസ് , ആതിര ദിൽജിത്ത്..
about 21 grams