Connect with us

നല്ല ഭാര്യ, നല്ല മകൾ എന്നതിലുപരി നല്ല മനുഷ്യസ്ത്രീയാകാനാണ് ഞാൻ ശ്രമിക്കുന്നത് എന്നുള്ള നവ്യയുടെ മറുപടി ; സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ്‌വേഡ് ചോദിക്കുന്ന കാമുകനോട് ഇങ്ങനെ പറഞ്ഞുനോക്കൂ…; വൈറലാകുന്ന കുറിപ്പ്!

Malayalam

നല്ല ഭാര്യ, നല്ല മകൾ എന്നതിലുപരി നല്ല മനുഷ്യസ്ത്രീയാകാനാണ് ഞാൻ ശ്രമിക്കുന്നത് എന്നുള്ള നവ്യയുടെ മറുപടി ; സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ്‌വേഡ് ചോദിക്കുന്ന കാമുകനോട് ഇങ്ങനെ പറഞ്ഞുനോക്കൂ…; വൈറലാകുന്ന കുറിപ്പ്!

നല്ല ഭാര്യ, നല്ല മകൾ എന്നതിലുപരി നല്ല മനുഷ്യസ്ത്രീയാകാനാണ് ഞാൻ ശ്രമിക്കുന്നത് എന്നുള്ള നവ്യയുടെ മറുപടി ; സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ്‌വേഡ് ചോദിക്കുന്ന കാമുകനോട് ഇങ്ങനെ പറഞ്ഞുനോക്കൂ…; വൈറലാകുന്ന കുറിപ്പ്!

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി നവ്യാ നായർ. ഇന്നും മലയാള സിനിമയിൽ നല്ല വേഷങ്ങളിൽ താരത്തെ കാണാം. അതോടൊപ്പം ചില റിയാലിറ്റി ഷോകളിലും നവ്യാ നായർ എത്താറുണ്ട്.

ഇപ്പോൾ നവ്യയുടെ ഒരു പഴയ അഭിമുഖമാണ് വൈറലാകുന്നത്. ചോദ്യകർത്താവ് നവ്യയോട് ചോദിക്കുന്ന ചോദ്യവും അതിന് നവ്യ മറുപടി പറയുന്നതും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിമുഖം വൈറലായതോടെ ആസിഫ് തൃശൂർ കുറിച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്.

കുറിപ്പ് വായിക്കാം,

“നല്ല മകൾ നല്ല ഭാര്യ നല്ല മരുമകൾ എന്നൊക്കെ പേരെടുക്കാൻ ആഗ്രഹമില്ലേ എന്നായിരുന്നു ജോൺ ലൂക്കോസിന്റെ ചോദ്യം. നല്ല ഭാര്യ, നല്ല മകൾ എന്നതിലുപരി നല്ല മനുഷ്യസ്ത്രീയാകാനാണ് ഞാൻ ശ്രമിക്കുന്നത് എന്നാണ് നവ്യ മറുപടി നൽകിയത്. അത്രേ ഉള്ളു കാര്യം.

നല്ല മനുഷ്യനായിരിക്കുക. നമ്മുടെ നാട്ടിലെ നല്ല മകൻ/മകൾ/ ഭാര്യ സങ്കല്പങ്ങളൊക്കെ വ്യക്തി സ്വാതന്ത്ര്യത്തിനെ പടിക്ക് പുറത്തു നിറുത്തുന്നതാണ്. അല്ലെന്നൊക്കെ വെറുതെ തോന്നുന്നതാണ്.
അധികാരബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ എളുപ്പമാണ്. മുറിയിലേക്ക് കയറി വരുന്ന ഒരാളോട് കതകിൽ തട്ടിയ ശേഷം കടന്നു വരു എന്ന് പറഞ്ഞു നോക്കണം.

അത് അച്ഛനോ അമ്മയോ ചേട്ടനോ ആയിക്കോട്ടെ. അവർ അസ്വസ്ഥപ്പെടുന്നുണ്ടെങ്കിൽ അത്‌ എന്തിന്റെ പേരിലായിരിക്കും. ഒരാളുടെ സ്വകാര്യതയെ ബഹുമാനിക്കുക എന്ന ശരിയേക്കാൾ, എനിക്ക് ഇതിനുള്ള അധികാരം ഉണ്ട് എന്ന തോന്നലിന് പരിക്കേറ്റതിന്റെ വേദനയാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ password ചോദിക്കുന്ന കാമുകനോട് സ്നേഹം അങ്ങനെ തെളിയിക്കണ്ട കാര്യമില്ലെന്ന് പറഞ്ഞു നോക്കണം. എനിക്ക് അതിനുള്ള അധികാരം ഉണ്ടെന്ന് അയാൾ പറഞ്ഞാൽ അത്‌ എന്റെ സ്വകാര്യതയാണ് ഒരാൾക്കും അതിനുള്ള അധികാരമില്ലെന്ന് മറുപടി കൊടുത്താൽ തന്നെ നിങ്ങൾ ‘നല്ല കാമുകി’ അല്ലാതായെന്ന് വരും.

സംസാരിക്കാൻ താല്പര്യം ഇല്ലാത്തപ്പോൾ എനിക്ക് ഇപ്പൊ സംസാരിക്കാനുള്ള എനർജി ഇല്ല നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറയുന്നതും, നിങ്ങൾ തനിച്ചൊരു യാത്ര പോകുന്നതുമൊന്നും ആരെയും അസ്വസ്ഥപ്പെടുത്തേണ്ട കാര്യങ്ങളല്ല.

ഇങ്ങനെ നിങ്ങൾ സ്വന്തം ഇഷ്ടങ്ങൾ നടത്തിയെടുക്കുന്നത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങളിൽ ഉണ്ടായിരുന്ന വിധേയത്വം അവർ ആസ്വവദിച്ചിരുന്നു എന്ന് മനസ്സിലാക്കാം. മറ്റാരെയും ദ്രോഹിക്കാത്ത മനുഷ്യനായിരുന്നാൽ മാത്രം മതി. അല്ലാതെ സ്വയം നീറി കൊണ്ട് മറ്റൊന്നും ആയി തീരാതിരിക്കുക. മറ്റുള്ളവരുടെ സന്തോഷം നിങ്ങളുടെ ബാധ്യത അല്ല.”

about navya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top