Malayalam
നിഗൂഢമായ ക്രൈം ത്രില്ലർ, കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി…കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവനോ? അവളോ! മലയാളികളെ മുൻ മുനയിൽ നിർത്തിയ ട്രെയ്ലര്… തിയേറ്റർ ആഘോഷമാക്കാൻ അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ എത്തുന്നു
നിഗൂഢമായ ക്രൈം ത്രില്ലർ, കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി…കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവനോ? അവളോ! മലയാളികളെ മുൻ മുനയിൽ നിർത്തിയ ട്രെയ്ലര്… തിയേറ്റർ ആഘോഷമാക്കാൻ അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ എത്തുന്നു
ട്രാഫികിനു ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമായിരിക്കും തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ’21 ഗ്രാംസ്’. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ കഥ എഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് മാർച്ച് 18 ന് അവസാനിക്കും.
ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത് മുതൽ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്ലർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയം. ക്രൂരമായ കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആയി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മോഡിലായിരിക്കും ഒരുങ്ങുന്നതെന്നാണ് ചിത്രം തരുന്ന സൂചന.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാം യുവതാരം അനൂമോഹനും എത്തുന്നുണ്ട്. ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രം തരുന്നുണ്ട്.
എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ ‘വിജനമാം താഴ്വാരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
about 21 grams
