Malayalam
നിശ്ചയത്തലേന്ന് രാത്രി സംഭവിക്കുക; ഗജനിയുടെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഏത് അമ്മാവൻ ആകും ; അമ്പാടിയ്ക്ക് തിരിച്ചടി; അമ്മയറിയാതെ 500 ആം എപ്പിസോഡിലേക്ക്!
നിശ്ചയത്തലേന്ന് രാത്രി സംഭവിക്കുക; ഗജനിയുടെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഏത് അമ്മാവൻ ആകും ; അമ്പാടിയ്ക്ക് തിരിച്ചടി; അമ്മയറിയാതെ 500 ആം എപ്പിസോഡിലേക്ക്!
ഏറെ പ്രതീക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഇനി പരമ്പരയിൽ നടക്കാൻ പോകുന്നത്. വിവാഹ നിശ്ചയം ഈ ആഴ്ച കാണിക്കുമോ കാണിക്കില്ലയോ എന്ന ചർച്ചയൊക്കെ മാറി ആ രാത്രി ഗജനിയുടെ കൈയിൽ അകപ്പെടുന്നത് ആരെന്ന ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
ഗജനി ഒരു ചെകുത്താൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം , അയാൾ അന്ന് രാത്രി സ്കെച്ച് ഇട്ടത് ഒരുപക്ഷെ അലീനയെ തന്നെയാകാം… അല്ലെങ്കിൽ പീറ്റർ പപ്പയെ.. കാരണം ഗജനി അന്ന് രാത്രി മതിൽ ചാടിക്കയറുന്നത് അലീനയുടെ വീട്ടിലേക്ക് തന്നെയാണ്.
എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് അവിടെ നടക്കുന്നുണ്ട്.. ഇന്നലത്തെ എപ്പിസോഡ് ഈ ആഴ്ചയിലെ ഏറ്റവും മികച്ച എപ്പിസോഡ് ആകുന്നതും അതുകൊണ്ടാണ്. ഇന്നലെ പീറ്റർ പപ്പയും അലീന ടീച്ചറും തമ്മിലുള്ള സംസാരം ഉൾപ്പടെ അലീന അമ്പാടി സമരവും , അമ്പാടി മോതിരവും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുന്ന സീനും അപ്പോൾ ശങ്കരൻ മാമ , ദ്രൗപതി അമ്മയുടെ മുന്നിൽ വച്ച് ചോദ്യം ചെയ്‌യുന്നതും എല്ലാം നല്ലൊരു എപ്പിസോഡായിരുന്നു.
അതിലും അടിപൊളി , രംഗം അലീന ടീച്ചർ മോതിരവും കൊണ്ട് അമ്പാടിയോട് വരാൻ പറയുന്ന രംഗമാണ്… രണ്ടാൾക്കും കാണാൻ ആഗ്രഹമുണ്ട്. അതിനു തിടുക്കം കൂട്ടാറുള്ളത് അലീന ടീച്ചറുമാണ് . എങ്കിലും അത് മറച്ചുവച്ചു ഈഗോ കാണിക്കുക എന്നതാണ് ടീച്ചറുടെ പരുപാടി.
ഏതായാലും ഇന്നലത്തെ ആ രസകരമായ സംഭവങ്ങൾക്ക് ശേഷം വരും എപ്പിസോഡ് നിസാരമല്ല എന്നൊരു സൂചന കൂടി തന്നിട്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
അലീന അമ്പാടി വിവാഹ നിശ്ചയത്തിന് തലേന്ന് ആ രാത്രി , ആദ്യത്തെ പ്ലാൻ അപർണ്ണയും വിനീതും തമ്മിലുള്ളതാണ്. പക്ഷെ അവർ കണ്ടുമുട്ടുക, അപർണ്ണയുടെ വീട്ടിൽ വച്ച് തന്നെയാണ്… അത് വളരെ എളുപ്പമാണ്.. കാരണം അമ്പാടി വന്നതുകൊണ്ട് വിനീതിന് പെട്ടന്ന് ചാടാം..
പക്ഷെ അമ്പാടിയ്ക്ക് ഒപ്പം ശങ്കരൻ മമ്മയും ഉണ്ടല്ലോ എപ്പോഴോ? ശങ്കരൻ മാമയ്ക്ക് പ്രണയം മണത്തു കണ്ടുപിടിക്കാനറിയാം.. അങ്ങനെ വിനീതിന് പിന്നാലെ ഉറപ്പായും ശങ്കരൻ മാമ പോകും. ഇതിനിടയിൽ വിനീത് അലീന ടീച്ചറുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നു എന്നുള്ളത് സഹിക്കാൻ സാധിക്കാത്ത ഒരാൾ കൂടി ഉണ്ടല്ലോ…
നമ്മൾ മനഃപൂർവം മറന്നുപോയ ഒരാൾ , പങ്കുണ്ണി.. ആയാളും വിനീതിന് പിന്നാലെ വച്ചുപിടിക്കുന്നുണ്ട്. പങ്കുണ്ണിയും ആ രാത്രി അവിടെ എത്തുകയാണ്. അമ്പോ കൊമേഡിയും ട്രാജഡിയും എല്ലാം ഒന്നിച്ചാകുകയാണ്..പിന്നെ ഗജനി ആൾറെഡി അവിടേക്ക് പോകാനുള്ള പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ടല്ലോ? കഥയിൽ ഗജനിയാണ് ജയിക്കുന്നത് , എങ്ങനെ എന്നുള്ളത് ആ പ്രൊമോയിൽ തന്നെയുണ്ട്. അതിൽ ഗജനി അവസാനം ചിരിച്ചുല്ലസിച്ചു കാറിൽ പോകുന്നുണ്ട്.. അതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് അമ്മയറിയാതെ പരമ്പരയുടെ അഞ്ഞൂറാം ആഘോഷം എന്നുപറയുന്നത്. ഏതായാലും വരും എപ്പിസോഡുകൾ സൂപർ ആണ് എന്നുമാത്രം മനസിലായിട്ടുണ്ട്..
പിന്നെ ശങ്കരൻ മാമയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നുണ്ട്.. പങ്കുണ്ണിയെ ഗജനി കൂടെക്കൂട്ടിക്കോട്ടെ അല്ലെ… അല്ലേലും ഈ കൊലകൊമ്പൻ വില്ലന്മാർക്കൊക്കെ ഒരു കോമാളി ശിങ്കിടി നല്ലയാ… പങ്കുണ്ണിയുടെ ശല്യം കുറേനാളായി കഥയിൽ ഇല്ലായിരുന്നു. ഏതായാലും ഗജനിയുടെ കയ്യിലേക്ക് അല്ലെ പോകുന്നത്.. അപ്പോൾ ആർക്കാണ് ആ ആപത്ത് എന്ന് നാളെ നോക്കാം…
about ammayariyathe
