Connect with us

എക്‌സ്‌പോ എന്താണെന്ന് ശരിക്കും അറിയില്ലായിരുന്നു; ഒരു ഇന്ത്യക്കാരിയാണെന്നുള്ളതിലും എന്റെ അച്ഛന്റെ മകളായതിലും ഞാൻ അഭിമാനിക്കുന്നു; കൃഷ്ണകുമാറിന്റെ മകൾ ദിയയും ഇഷയും ദുബായ് എക്സ്പോ സന്ദർശിച്ചപ്പോൾ !

Malayalam

എക്‌സ്‌പോ എന്താണെന്ന് ശരിക്കും അറിയില്ലായിരുന്നു; ഒരു ഇന്ത്യക്കാരിയാണെന്നുള്ളതിലും എന്റെ അച്ഛന്റെ മകളായതിലും ഞാൻ അഭിമാനിക്കുന്നു; കൃഷ്ണകുമാറിന്റെ മകൾ ദിയയും ഇഷയും ദുബായ് എക്സ്പോ സന്ദർശിച്ചപ്പോൾ !

എക്‌സ്‌പോ എന്താണെന്ന് ശരിക്കും അറിയില്ലായിരുന്നു; ഒരു ഇന്ത്യക്കാരിയാണെന്നുള്ളതിലും എന്റെ അച്ഛന്റെ മകളായതിലും ഞാൻ അഭിമാനിക്കുന്നു; കൃഷ്ണകുമാറിന്റെ മകൾ ദിയയും ഇഷയും ദുബായ് എക്സ്പോ സന്ദർശിച്ചപ്പോൾ !

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കൃഷ്ണ കുമാർ. താരത്തിന് മാത്രമല്ല മൊത്തം കുടുംബത്തിനും ആരാധകർ ഏറെയാണ്. താരത്തിന്റെ മൂത്ത മകളും നടിയുമായ അഹാന മുതൽ ഇളയ മകളായ ഹൻസിക വരെ ഇൻസ്റ്റഗ്രാമിലെ താരങ്ങളാണ്. ‌കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത്. താരത്തിന്റെ മൂത്തപുത്രി അഹാനയായിരുന്നു. ഞാൻ സ്റ്റീവ് ലോപ്സ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങി നിരവധി സിനിമകളിൽ‌ അഹാന അഭിനയിച്ചു. അഹാനയ്ക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും നാലാമത്തെ മകൾ ഹൻസികയും സിനിമയിൽ അഭിനയിച്ചിരുന്നു.

ഇപ്പോൾ ദുബായ് എക്സ്പോ 2020-യിൽ പങ്കെടുത്ത സന്തോഷം പങ്കുവെക്കുകയാണ് കൃഷ്ണകുമാർ. കൃഷ്ണകുമാർ മക്കളായ ഇഷാനി, ദിയ എന്നിവരോടൊപ്പമാണ് ദുബായ് എക്സ്പോ കാണാനെത്തിയത്. എക്സ്പോയിൽ എത്തിയ കൃഷ്ണകുമാറും മക്കളും ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഇന്ത്യയുടെ കല, സംസ്കാരം, സാഹിത്യം, സിനിമ, പാചകരീതി എന്നിവ ഇന്ത്യ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

‘ഇതൊരു സുന്ദരമായ ദിവസമായിരുന്നു. ഞങ്ങൾ ഇപ്പോൾ ദുബായിൽ എത്തി, ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിലേക്ക് ഞങ്ങളെ സ്വീകരിച്ചുകൊണ്ടുപോയ എല്ലാ സംഘാടകർക്കും നന്ദി. ഒരു ഇന്ത്യക്കാരനായതിൽ എനിക്ക് അഭിമാനം തോന്നുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ച കൃഷ്ണകുമാർ പറഞ്ഞു.

‘എക്‌സ്‌പോയെക്കുറിച്ച് ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷേ അത് എങ്ങനെയായിരുന്നുവെന്ന് ഞങ്ങൾക്ക് ഒരു ധാരണയുമിലായിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മനോഹരമാണ് എക്സ്പോ. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ എനിക്ക് നമ്മുടെ സ്വന്തം സംസ്കാരത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂ എന്ന് ഇന്ത്യൻ പവലിയൻ കണ്ടപ്പോൾ തോന്നി. ഇന്ത്യൻ പവലിയനിലെ മിസോറം വിഭാഗമാണ് ഏറ്റവും മനോഹരം.’ഇഷാനി കൃഷ്ണ പറഞ്ഞു.

‘ഇതാദ്യമായാണ് ഞാൻ ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്. എക്‌സ്‌പോയെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, എന്നാൽ എക്‌സ്‌പോ എന്താണെന്ന് ശരിക്കും അറിയില്ലായിരുന്നു. ഇന്ന് എനിക്ക് ഇന്ത്യൻ പവലിയൻ സന്ദർശിക്കാൻ കഴിഞ്ഞു. ഒരു ഇന്ത്യക്കാരിയാണെന്നുള്ളതിലും എന്റെ അച്ഛന്റെ മകളായതിലും ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള അറിവുകൾ നിറച്ച ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് മനോഹരമായ ഒരു അനുഭവമായിരുന്നു. മറ്റ് പവലിയനുകളും സന്ദർശിക്കണമെന്നാണ് ആഗ്രഹം’ ദിയ കൃഷ്ണയുടെ വാക്കുകൾ.

അഹാന കൃഷ്ണകുമാർ ചെന്നൈയിൽ ആയതിനാലാണ് എക്സ്പോയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിലൊന്നായ ദുബായ് എക്‌സ്‌പോയില്‍ ഇതിനകം എത്തിയവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതിൽ മലയാളികളാണ് ഏറെയും. ദുബായ് എക്സ്പോയോടൊപ്പം തന്നെ ഇന്ത്യൻ പവലിയനും ശ്രദ്ധനേടുകയാണ്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top