Connect with us

റാണിയമ്മയെ നിർത്തിപ്പൊരിച്ച് സൂര്യാ കൈമൾ ;ജഗനെ ഞെട്ടിച്ച് ആദി സാർ എത്തുന്നു; റാണിയമ്മയെ വീണ്ടും പഞ്ഞിക്കിടാൻ ജഗന്നാഥൻ ; കൂടെവിടെ വരും ആഴ്ച ത്രില്ലിംഗ്!

Malayalam

റാണിയമ്മയെ നിർത്തിപ്പൊരിച്ച് സൂര്യാ കൈമൾ ;ജഗനെ ഞെട്ടിച്ച് ആദി സാർ എത്തുന്നു; റാണിയമ്മയെ വീണ്ടും പഞ്ഞിക്കിടാൻ ജഗന്നാഥൻ ; കൂടെവിടെ വരും ആഴ്ച ത്രില്ലിംഗ്!

റാണിയമ്മയെ നിർത്തിപ്പൊരിച്ച് സൂര്യാ കൈമൾ ;ജഗനെ ഞെട്ടിച്ച് ആദി സാർ എത്തുന്നു; റാണിയമ്മയെ വീണ്ടും പഞ്ഞിക്കിടാൻ ജഗന്നാഥൻ ; കൂടെവിടെ വരും ആഴ്ച ത്രില്ലിംഗ്!

ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് ഒന്നുറപ്പിക്കാം തിങ്കളാഴ്ചയിലെ പ്രൊമോ കൂടി അതിൽ കടന്നുകൂടിയിട്ടുണ്ട്. അത് കണ്ടിട്ടുള്ളവർക്ക് ഒരു സംശയം വരും ആ വരുന്നത് ആരായിരിക്കും, ഋഷി സാറോ ആദി സാറോ ? സംശയം വേണ്ടാ , ആ വരുന്നത് … ആദി സാർ ആയിരിക്കും.. ആണ്… ആ സസ്പെൻസ് അങ്ങനെ തിങ്കളാഴ്ച തന്നെ കാണിച്ചാൽ മതിയായിരുന്നു.. അപ്പോൾ എനിക്ക് ഇവിടെ ഇങ്ങനെ പറയാനുള്ള വ്യഗ്രത വരില്ലായിരുന്നു..

ഒക്കെ നമുക്കിനി ഇന്നത്തെ പ്രൊമോയിലെ അടിപൊളി സൂര്യ കൈമളിനെ കുറിച്ച് പറയാം… എല്ലാവരും കാത്തിരുന്ന ഒരു വരവായിരുന്നു സൂര്യയുടെ മാളിയേക്കൽ വീട്ടിലേക്കുള്ള ആ വരവ്. കൂടെവിടെ തുടങ്ങി മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടിട്ടും ഇതുവരെ ഋഷിയുടെ വീട്ടിലേക്ക് സൂര്യയ്ക്ക് ഒന്ന് വരാൻ സാധിച്ചിട്ടില്ല അല്ലെ…

ഋഷിയുടെ ആ ബെഡ് റൂം.. അവിടെ ഒക്കെ സൂര്യയ്ക്ക് കാണാൻ ഒരുപാടുണ്ട്.. സൂര്യ കൊടുത്ത ബർത്ത് ഡേ കാർഡ്… അന്നൊരിക്കൽ കുങ്കുമം തട്ടി ഋഷി മാറ്റിവച്ച ആ ഷർട്ട് … ഇടയ്ക്ക് ഋഷി ആ ഷർട്ട് എടുത്തു നോക്കുന്നതും ലക്ഷ്മി ആന്റി കണ്ടുകൊണ്ട് ചെന്നുകയറുന്നതുമൊക്കെ എന്തുനല്ല സീനുകളായിരുന്നു.

എന്നാൽ ഇപ്പോൾ സൂര്യ മെലിയേക്കലിൽ എത്തിയത് ഋഷി സാറിനെ കാണാൻ അല്ല.. ഋഷിയുടെ അവകാശം മുദ്ര പേപ്പറിൽ എഴുതി വാങ്ങിയ എഗ്രിമെന്റ് റാണിയമ്മയെ കാണാൻ വേണ്ടിയാണ്. ശരിക്കും സൂര്യയെയും ഋഷിയെയും ആലഞ്ചേരിയിൽ നിന്നും നാട്ടിലെത്തിക്കാൻ വേണ്ടിയായിരുന്നല്ലോ റാണിയമ്മ അവരെ കൂടെനിർത്തിയത്.

എന്നിട്ട് ജഗനെ വച്ച് സൂര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി അവരെ കൊണ്ടുതന്നെ സൂര്യയെയും ഋഷിയെയും അകറ്റാൻ നോക്കി… ആ സീനിൽ ഒക്കെ ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു.

പ്രായപൂർത്തിയായ ഒരു ആണിനും പെണ്ണിനും അവരുടെ ഇഷ്ടത്തിൽ ഒന്നിച്ചുജീവിക്കാൻ ഇവിടെ എന്ത് തടസമാണ്… അതുമാത്രമല്ല, സൂര്യയുടെ കാര്യത്തിൽ സൂര്യയുടെ വീട്ടുകാർക്കോ ഋഷിയുടെ കാര്യത്തിൽ റിഷിയുടെ പെറ്റമ്മയ്ക്കൊ യാതൊരു വിധ എതിർപ്പും ഇല്ല. അപ്പോൾ നമ്മൾ ചോദിച്ച ഒരു ചോദ്യം ആയിരുന്നു, ഇവിടെ എന്താ റാണിയും ജഗനും മാത്രമേ ഉള്ളോ? കോടതിയും പോലീസും ഒന്നുമില്ലേ?

അത്രയ്ക്ക് ബോധമില്ലാതെ എടുത്ത ഒരു സിറ്റുവേഷൻ ആയിരുന്നു അത്.. ഇപ്പോഴിതാ സൂര്യ പഴയ അതെ ബോൾഡ് നെസിൽ തിരിച്ചു വന്നിരിക്കുകയാണ്.. റാണിയമ്മേ മൊത്തത്തിൽ തറപറ്റിക്കുന്ന ഡയലോഗ്. പിന്നെ സൂര്യ മാത്രമല്ല, ഋഷിയും സൂരജ് സാറും കേസിന്റെ പല വഴികളും തേടുന്നുണ്ട്.

ഇപ്പോൾ വരെയും സൂര്യയെ ആ കേസിൽ നിന്നും രക്ഷിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. എന്നാൽ സൂര്യയ്‌ക്കെത്തിയെ റാണിയ്ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. എന്ത് തീരുമാനം എടുക്കണം എങ്കിലും മിത്ര സംസാരിക്കണം. മിത്രയുടെ മൊഴി തന്നെയാണ് നിർണ്ണായകം .

ഏതായാലും ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ കമെന്റ് ചെയ്യണം , ഉറപ്പായും വരും എപ്പിസോഡുകൾ സൂപർ ആകും.,

about koodevide

More in Malayalam

Trending

Recent

To Top