Malayalam
പ്രെഡിക്ഷൻ ലിസ്റ്റ് ഉണ്ടാക്കിയവരുടെ കണക്കുകൂട്ടലും നിഗമനങ്ങളും എല്ലാം പിഴച്ചു ;സ്റ്റാർ മാജിക്കിലെ ആ താരം ബിഗ് ബോസിലേക്ക് ഇല്ല; ശക്തനായ ഒരു മത്സരാർത്ഥിയെ നഷ്ടമായി!
പ്രെഡിക്ഷൻ ലിസ്റ്റ് ഉണ്ടാക്കിയവരുടെ കണക്കുകൂട്ടലും നിഗമനങ്ങളും എല്ലാം പിഴച്ചു ;സ്റ്റാർ മാജിക്കിലെ ആ താരം ബിഗ് ബോസിലേക്ക് ഇല്ല; ശക്തനായ ഒരു മത്സരാർത്ഥിയെ നഷ്ടമായി!
ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തുകയാണ്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു ഷോ കൂടി പ്രേക്ഷകരിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണുകളിലെ പോലെ ഇത്തവണയും മോഹൻലാൽ തന്നെയാണ് ഷോയുടെ ആങ്കർ.
സോഷ്യല്‍ മീഡിയകളിലൂടെ ഷോ യുടെ പ്രൊമോ വീഡിയോകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മാർച്ച് 27 ഞായറാഴ്ച മുതൽ ആണ് ഷോ തുടങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ മാസം തന്നെയാണ് ബിഗ് ബോസ് കൊടിപാറുക എന്ന് ഉറപ്പിക്കാം.
ഈ സമയം മത്സരാര്‍ഥികള്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തകൃതിയായിത്തന്നെ നടക്കുന്നുണ്ട് . ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ഷോ യിലേക്ക് എത്തുമെന്ന അഭ്യൂഹമുണ്ടെങ്കിലും ആരൊക്കെയാവും എന്നത് വ്യക്തമല്ല.
എന്നാല്‍ നടന്‍ ജിഷിന്‍ മോഹനും ഇത്തവണ ബിഗ് ബോസിന്റെ ഭാഗമായി എത്തിയേക്കും എന്ന സൂചനകളുണ്ടായിരുന്നു. ഇക്കാര്യം നിരന്തരമായി വന്നതോടെ വിഷയത്തില്‍ വ്യക്തത വരുത്തി നടന്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തു.
നടന്‍ ഇക്കാര്യം നിഷേധിച്ചാണ് രംഗത്ത് വന്നിരിക്കുന്നത് . ഒരു നല്‍കിയ പ്രതികരണത്തിനിടയിലാണ് ഷോ യില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിശദീകരണം ജിഷിന്‍ പങ്കുവെച്ചത്. മാത്രമല്ല ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ കോളുകളൊന്നും വന്നിട്ടില്ലെന്നും താരം സൂചിപ്പിച്ചു.
ജിഷിന്റെ വാക്കുകളിങ്ങനെയാണ്… ‘ഞാന്‍ ബിഗ് ബോസ് ഷോ യുടെ ഭാഗമാവുന്നില്ല. എനിക്ക് അതില്‍ താല്‍പര്യമൊന്നും തോന്നിയിട്ടില്ല. മാത്രമല്ല ഇതുവരെ തന്നെ തേടി അത്തരം കോളുകള്‍ ഒന്നും വന്നിട്ടില്ലെന്നും’ ജിഷിന്‍ സൂചിപ്പിക്കുന്നു. ഇതുവരെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പറഞ്ഞ ഭൂരിഭാഗം പേരും വാര്‍ത്ത നിഷേധിച്ചിരുന്നു. ഇതോട് കൂടി ഇത്തവണ ബിഗ് ബോസിലേക്കുള്ള മത്സരാര്‍ഥികളുടെ സര്‍പ്രൈസ് എന്‍ട്രി തന്നെയാവുമെന്നാണ് അറിയുന്നത്.
അതേസമയം വാവ സുരേഷ്, സന്തോഷ് പണ്ഡിറ്റ്, ഗായത്രി സുരേഷ്, രാഹുല്‍ ഈശ്വര്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, പാല സജി, സുചിത്ര നായര്‍, നവീന്‍ അറയ്ക്കല്‍, അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, എന്നിങ്ങനെ നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സ്റ്റാർ മാജിക്കിൽ തിളങ്ങിനിന്ന തങ്കച്ചൻ വിതുര പല പ്രെഡിക്ഷൻ ലിസ്റ്റുകളിലും കാൻഫാം കണ്ടസ്റ്റന്റ് ആണ്. തങ്കച്ചൻ വിതുര ബിഗ് ബോസ് ഷോയിൽ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഈ സീസൺ കാണണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.
എന്നാല്‍ ബിഗ് ബോസിന്റെ ആദ്യ ദിവസം മാത്രമേ ആരൊക്കെയാവും ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു. ജിഷിന്‍ വാര്‍ത്ത നിഷേധിച്ചതോടെ ശക്തനായൊരു മത്സരാര്‍ഥിയാണ് നഷ്ടപ്പെടുക.
മുന്‍പ് സ്റ്റാര്‍ മജിക് പോലെയുള്ള ടെലിവിഷന്‍ ഷോ കളില്‍ നിറസാന്നിധ്യമായിരുന്നു ജിഷിന്‍. സീരിയലുകളില്‍ വില്ലന്‍ വേഷത്തിലെത്തിയാണ് ജിഷിന്‍ ശ്രദ്ധേയനാവുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയിച്ച് തുടങ്ങിയ നടന്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.
പ്രതീക്ഷിക്കുന്ന പേരുകളൊന്നുമില്ല എങ്കിൽ വളരെ സർപ്രൈസ് എൻട്രികളാകും ഇത്തവണ ബിഗ് ബോസിലേക്ക് വരാനിരിക്കുന്നത് ഉറപ്പിക്കാം.
about bigg boss
