Malayalam
മൗനരാഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്; എല്ലാം ദൈവാനുഗ്രഹത്താൽ നടക്കണമെന്നാണ് ആഗ്രഹമെന്ന് നലീഫ് ജിയ!
മൗനരാഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്; എല്ലാം ദൈവാനുഗ്രഹത്താൽ നടക്കണമെന്നാണ് ആഗ്രഹമെന്ന് നലീഫ് ജിയ!
മിനിസ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 530 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. മൗനരാഗം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് നലീഫ് ജിയ. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്.
മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തിൽ ആരാധകരെ സമ്പാദിച്ചത്. തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്. കിരണിന്റെയും കല്യാണിയുടെയും സ്ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. മൗനരാഗത്തിന്റെ വിശേഷങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും സീരിയൽ താരം ആനന്ദ് നാരായണനുമായുള്ള ചാറ്റ്ഷോയ്ക്കിടെ പങ്കുവെച്ചിരിക്കുകയാണ് നലീഫ് ജിയ. ഓഡീഷൻ വഴിയാണ് മൗനരാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവിടെ വന്ന് അഭിനയിച്ച് തുടങ്ങി. പക്ഷെ ഭാഷ വലിയൊരു തടസമായിരുന്നു. അവർ പറഞ്ഞ് തരുന്നതൊന്നും എനിക്ക് മനസിലായിരുന്നില്ല.
രണ്ട് മാസത്തോളം ആ കഥാപാത്രം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവസാനം അണിയറപ്രവർത്തകരുടെ അടുത്തെത്തി ഇനി അഭിനയിക്കുന്നില്ല നിർത്താൻ പോവുകയാണ് എന്ന് വരെ പറഞ്ഞു. അപ്പോൾ അവർ രണ്ട് മാസം കൂടി ശ്രമിച്ച് നോക്കാൻ പറഞ്ഞു. ആ വാക്കുകൾ തന്ന ധൈര്യത്തിൽ നടത്തിയ ശ്രമമാണ് ഇപ്പോൾ കാണുന്ന വിജയം. ഇന്ന് എനിക്ക് പണത്തിനൊപ്പം തന്നെ പ്രശസ്തിയും സ്നേഹവും ലഭിക്കുന്നുണ്ട് അത് വലിയൊരു കാര്യം തന്നെയാണ്. പ്രണയം ഒന്നും ഇല്ല. മൗനരാഗം ചെയ്തും ഇവിടുത്തെ ആളുകളുമായി ഇടപഴകിയും കേരളം ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. എല്ലാം ദൈവാനുഗ്രഹത്താൽ നടക്കണമെന്നാണ് ആഗ്രഹം. അത്ലലറ്റായിരുന്ന സമയത്താണ് ശരീരം സംരക്ഷിക്കണം ഫിറ്റ്നസ് ശ്രദ്ധിക്കണം എന്നുള്ള തോന്നലൊക്കെ ഉണ്ടായത്. അതിപ്പോഴും മുടങ്ങാതെ പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. ആദ്യം സീരിയലിൽ അഭിനയിച്ച് പ്രതിഫലം കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞ് കൊണ്ടാണ് ഞാൻ അത് വാങ്ങിയതും പൈസ കിട്ടിയ കാര്യം അമ്മയെ വിളിച്ച് പറഞ്ഞതും. കാരണം ചെറുതായിരുന്നപ്പോൾ നിരവധി തവണ അമ്മ സക്കാത്ത് കൊടുക്കാൻ വെച്ചിരുന്ന പൈസ മോഷ്ടിച്ച് കൊണ്ടുപോകുമായിരുന്നു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുംമ്പോലെ ഒരു ദിവസം അമ്മ എന്നെ പിടികൂടി നന്നായി ശകാരിക്കുകയും അടിക്കുകയും ചെയ്തതോടെ ഞാൻ നന്നായി. മൗനരാഗത്തിന്റെ ഭാഗമായ ശേഷം നിരവധി ഓഫറുകൾ വരുന്നുണ്ട്. നല്ലത് നോക്കി ചെയ്യണം എന്ന് തീരുമാനിച്ചാണ് ഇരിക്കുന്നത്.
about naleef
