Connect with us

മാളുവിന് ഒരു അപകടവും സംഭവിക്കില്ല; വിച്ചുവിന് വേണ്ടി അവൾ എഴുന്നേൽക്കും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

Malayalam

മാളുവിന് ഒരു അപകടവും സംഭവിക്കില്ല; വിച്ചുവിന് വേണ്ടി അവൾ എഴുന്നേൽക്കും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

മാളുവിന് ഒരു അപകടവും സംഭവിക്കില്ല; വിച്ചുവിന് വേണ്ടി അവൾ എഴുന്നേൽക്കും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീരിയലുകളിൽ ഏറ്റവും നല്ല കഥ. എന്തുകൊണ്ടും ഈ സീരിയൽ പ്രൈം ടൈം അർഹിക്കുന്നു. എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്.. തൂവൽസ്പർശം ജനറൽ പ്രൊമോയുടെ ആദ്യത്തെ കമന്റ് തന്നെ ഇതായിരുന്നു. വളരെ ശരിയാണ്. ഏറ്റവും മികച്ച ത്രില്ലെർ സ്റ്റോറി , കഥയിൽ ഫാന്റസിയും ഉൾപ്പെടുത്തിയാണ് കൊണ്ടുപോകുന്നത്. എന്നാൽ അതും വളരെ സ്വാഭാവികമായി തന്നെ കഥയിൽ വരച്ചുകാട്ടുന്നുണ്ട്.

കഥയുടെ ഉള്ളടക്കവും അതുപോലെ രണ്ടുസ്ത്രീ കഥാപാത്രങ്ങളുടെ കരുത്തുറ്റ പ്രകടനവും തൂവൽസ്പർശത്തിൽ എടുത്തു പറയേണ്ടതാണ്. ശ്രേയ നന്ദിനി എന്ന കഥാപാത്രമായി ഒരു സ്ത്രീ കഥാപാത്രത്തെ തന്നെ കൊണ്ടുവന്നത് എന്തുകൊണ്ടും നന്നായി. ഒരു നായക കഥാപാത്രത്തിന് പൊതുവായി കൊടുക്കുന്ന എല്ലാ തീവ്രതയും ഇവിടെ ശ്രേയ എന്ന കഥാപാത്രത്തിന് നൽകിയിട്ടുണ്ട്.

ഇനി എന്തുകൊണ്ട് ഈ സീരിയൽ പ്രൈം ടൈമിൽ വരുന്നില്ല , അതിന്റെ കാരണവും ദേ ഞാൻ ഈ പറഞ്ഞതൊക്കെ തന്നെയാണ്. നല്ല സീരിയൽ എന്ന് പറയുന്നത് ഒരിക്കലും റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയല്ല. പോപ്പുലർ ആയി വരാൻ ആർക്കും വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ കലാ മൂല്യമുള്ള കഥ അവതരിപ്പിക്കാൻ അല്പം പണിയെടുക്കണം. അങ്ങനെ വരുമ്പോൾ പോപ്പുലാരിറ്റി കുറച്ചുകുറയാൻ സാധ്യതയുണ്ട്.

ഇനി ഇന്നലത്തെ ദിവസം നിങ്ങൾ മിനിസ്റ്ററുടെ മകന് സംഭവിച്ച അനുഭവം സീരിയലിൽ കെട്ടുകാണുമല്ലോ. അത് ഒരു ഫിക്ഷൻ ആണ് എന്ന് തോന്നിയോ ? അതായത് സീരിയലിനു വേണ്ടി എഴുതപ്പെട്ട കെട്ടിച്ചമച്ച കഥ ആണെന്ന് തോന്നിയോ?

എന്നാൽ അങ്ങനെ തോന്നേണ്ടതില്ല. ഇന്ന് കുറെയേറെ പേര് പുരോഗമന പാതയിലാണ്. പക്ഷെ , പലർക്കും പുരോഗമനം എന്നാൽ കള്ളും കഞ്ചാവും ഉപയോഗിക്കലാണെന്ന് … അത്തരത്തിലുള്ള പുരോഗമനങ്ങൾ ചേർന്നിട്ട് പലപ്പോഴും പ്രൊഡക്ടീവ് ആയിട്ട് ക്രിയേറ്റിവ് ആയിട്ട് ചെയ്യേണ്ട പല കാര്യങ്ങൾക്കും തടസം ആകാറുണ്ട്.

മിനിസ്റ്റർ പറഞ്ഞ കഥയിൽ അദ്ദേഹത്തിന്റെ മകൻ ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ അവിടെ കുറെ കൂട്ടുകാരുമായി ലഹരി മരുന്നിനു അടിമപ്പെടുകയും പതിയെ ആ ബിസിനസിലേക്ക് തിരിയുകയും ചെയ്തു. ശേഷം ആത്മഹത്യായാണോ കൊലപാതകമാണോ എന്നറിയാതെ ആ മകൻ മരണപ്പെടുകയായിരുന്നു.

ഇതുപോലെ മക്കളെ നഷ്ടപ്പെട്ടവർ നമുക്ക് ചുറ്റും ഉണ്ടാകാം., ഒരു തലമുറയെ തന്നെ ലഹരിയ്ക്ക് അടിമപ്പെടുത്തി നശിപ്പിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രേയയും ശ്രമിക്കുന്നത്. അതുപോലെ വിനീത ചേച്ചി അതായത് വിച്ചുവിന്റെ ‘അമ്മ ട്രാപ്പിലാണ് എന്ന് ശ്രേയ മനസിലാക്കി കഴിഞ്ഞു.

എന്നാൽ, ശ്രേയ മനസിലാക്കി എന്ന് വിച്ചു അറിഞ്ഞിട്ടില്ല. ഇ സംഭവം മാളുവും അറിഞ്ഞിട്ടില്ല. അപ്പോൾ വിച്ചുവിനെ കൊണ്ട് ഇനി വല്ല അപകടവും വരുത്താൻ ശ്രമിക്കുന്നതാണോ പ്രൊമോ യിൽ കണ്ടത് എന്ന് നമുക്ക് സംശയം തോന്നാം , പക്ഷെ അത് അങ്ങനെ ആകാൻ സാധ്യതയില്ല . കാരണം അങ്ങനെ നഷ്ട്ടപ്പെടുത്തില്ല മാളുവിന്റെ ജീവൻ. ശ്രേയ പിടിച്ചു നിർത്തിയിരിക്കും..

about thoovalsparsham

More in Malayalam

Trending

Recent

To Top