ഓഡിഷന് വിളിക്കുമ്പോൾ അത് പറയാന്‍ കഴിയില്ല; കഥാപാത്രത്തിന് ആവശ്യമായ രൂപം വിവരിച്ചാല്‍ അത് ബോഡി ഷെയ്മിംഗ്; വെല്ലുവിളിയെക്കുറിച്ച് തുറന്നടിച്ച് എബ്രിഡ് ഷൈൻ
ഓഡിഷന് വിളിക്കുമ്പോൾ അത് പറയാന്‍ കഴിയില്ല; കഥാപാത്രത്തിന് ആവശ്യമായ രൂപം വിവരിച്ചാല്‍ അത് ബോഡി ഷെയ്മിംഗ്; വെല്ലുവിളിയെക്കുറിച്ച് തുറന്നടിച്ച് എബ്രിഡ് ഷൈൻ
ഓഡിഷന് വിളിക്കുമ്പോൾ അത് പറയാന്‍ കഴിയില്ല; കഥാപാത്രത്തിന് ആവശ്യമായ രൂപം വിവരിച്ചാല്‍ അത് ബോഡി ഷെയ്മിംഗ്; വെല്ലുവിളിയെക്കുറിച്ച് തുറന്നടിച്ച് എബ്രിഡ് ഷൈൻ
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രത്തിൽ പുതുമുഖതാരങ്ങളെ ഓഡിഷന് ചെയ്യുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്നു പറച്ചില്.
‘ആക്ഷന്‍ ഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷ്, പൂമരത്തിലെ കുട്ടികള്‍ എന്നിവരെയെല്ലാം തിരഞ്ഞെടുത്തത് ഓഡിഷന് വഴിയാണ്. എന്നാൽ ഓഡിഷന് വിളിക്കുമ്പോൾ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവും പറയാന്‍ കഴിയില്ലെന്നും ആവശ്യമുള്ള രൂപം തിരഞ്ഞെടുക്കാറാണ് പതിവെന്നും സംവിധായകന് പറയുന്നു. എന്നാല്‍ കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അതു ചിലപ്പോള്‍ ബോഡിഷെയിമിങ്ങായി വ്യാഖ്യാനിക്കപ്പെട്ടേക്കാം..
ഓഡിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം കിട്ടാതെ വരുമ്പോള്‍ അവര്‍ കരുതുക തനിക്ക് എല്ലാ ഗുണങ്ങളും ഉണ്ടല്ലോ എന്നും എന്നിട്ടും എന്തുകൊണ്ട് തെരഞ്ഞെടുത്തില്ലെന്നുമാണ്. എല്ലാവരും മിടുക്കരാണെങ്കിലും അനുയോജ്യരായവരെ തെരഞ്ഞെടുക്കാനേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ഹീറോ ബിജു സിനിമയില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ബോഡി ഷെയ്മിങ്ങും ഉണ്ടായിരുന്നതായി നേരത്തേ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയിലെ പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള ചില രംഗങ്ങളിലാണ് സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ഉള്‍പ്പെട്ടിരുന്നതായി വിമര്‍ശനങ്ങള്‍ വന്നിരുന്നത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...