Connect with us

എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടാല്‍ കരുതും ഞാന്‍ എപ്പോഴും വളരെയധികം സന്തോഷത്തില്‍ മാത്രം ജീവിക്കുന്നയാളാണെന്ന്; എല്ലാ മനുഷ്യരേയും പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും ഉണ്ടാകാറുണ്ട് , മനസ്സ് തുറന്ന് ടൊവിനോ

Malayalam

മലയാളത്തിലെ സൂപ്പര്‍ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ടൊവിനോയും ആഷിഖ അബുവും ഒരുമിച്ച നാരദന്‍ തീയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്.താരജീവിതം പുറമേ കാണുന്നത് പോലെയല്ലെന്നും സിനിമ അഭിനയം നിര്‍ത്തണമെന്ന് ചിന്തിച്ചിട്ടുണ്ടെന്നുമാണ് ടൊവിനോ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ് തുറന്നത്. തന്റെ മക്കളുമായുള്ള അടുപ്പത്തെക്കുറിച്ചും അവരോടൊപ്പം താന്‍ എങ്ങനെയാണ് സമയം ചെലവിടുന്നതെന്നും വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്. താരത്തിന്റെ വാക്കുകള്‍
ഇങ്ങനെ . പുറത്ത് നിന്നും കാണുന്നത് പോലെയല്ല ഇന്‍ഡസ്ട്രിയുടെ അകത്തു നിന്നും കാണുന്നത്. പുറത്ത് നിന്നും കാണുന്നത് എന്താണോ പുറത്ത് വിടുന്നത് അതാണ്. എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടാല്‍ കരുതും ഞാന്‍ എപ്പോഴും വളരെയധികം സന്തോഷത്തില്‍ മാത്രം ജീവിക്കുന്നയാളാണെന്ന്. അത്് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ ചിരിക്കുന്ന ഫോട്ടോ ആയത് കൊണ്ടാണ്. എല്ലാ മനുഷ്യരേയും പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും, ടെന്‍ഷനും സ്‌ട്രെസുമൊക്കെയുണ്ടാകും. എന്നാണ് ടൊവിനോ പറയുന്നത്.

അതൊക്കെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ നിന്നാലെ യഥാര്‍ത്ഥ നമ്മളെ മനസിലാക്കാന്‍ ആളുകള്‍ക്ക് പറ്റുകയുളളൂ. മറ്റേത അവര്‍ എന്താണോ കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് അതാണ് അവര്‍ കാണുന്നത്. ബ്രോ നിങ്ങളുടെ ജീവിതം എനിക്ക് വേണമെന്നൊക്കെ കമന്റ് ഇടുന്നത് കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയാന്‍ പാടില്ല, ഈ കാണുന്ന ഫോട്ടോ വച്ചിട്ട് വിധിക്കരുതെന്ന് തോന്നും അപ്പോള്‍. എങ്കില്‍ പോലും, ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വന്നു. അതിന്റെ കൂടെ വേറെ ചില കാര്യങ്ങളും വന്നുവെങ്കിലുമത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും താരം പറയുന്നു.

എപ്പോഴെങ്കിലും ഇതെല്ലാം വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കുന്നുണ്ട്. സ്വപ്‌നം സാക്ഷാത്കരിച്ച ശേഷം പിന്നെ വിജയം എന്നതൊരു ട്രാപ്പി മാറുമ്പോള്‍, ആ സ്വപ്‌നം ചീയാന്‍ തുടങ്ങുമ്പോള്‍ അത് ചീയണ്ട അതിനേക്കാളും ഭേദം നിര്‍ത്തതണതല്ലേയെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യനുളള കപ്പാസിറ്റി തന്നെയുള്ള ആളാണ് ഞാന്‍. പക്ഷെ ഞാന്‍ എടുക്കുന്ന ജോലിയും എന്റെ തലയില്‍ വരുന്ന സമ്മര്‍ദ്ദവും വലുതാണ്. ഒരു സിനിമയുടെ റിലീസ് കഴിയുമ്പോഴേക്കും ആയുസില്‍ രണ്ട് വയസ് കുറഞ്ഞിട്ടുണ്ടാകും. ടെന്‍ഷനും യാത്രയും. പകല്‍ വര്‍ക്കും രാത്രി യാത്രിയുമൊക്കെയാണെന്നാണ് ടൊവിനോ പറയുന്നത്.

about tovino

More in Malayalam

Trending

Recent

To Top