Malayalam
സിദ്ദിഖിന്റെ മകന്റെ വിവാഹം നടക്കുന്നത് നാല് ദിവസമായി.., നാല് ദിവസം നീളുന്ന അത്യാഢംബര ചടങ്ങുകള്‍ ഇങ്ങനെ!
സിദ്ദിഖിന്റെ മകന്റെ വിവാഹം നടക്കുന്നത് നാല് ദിവസമായി.., നാല് ദിവസം നീളുന്ന അത്യാഢംബര ചടങ്ങുകള്‍ ഇങ്ങനെ!
സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഡോക്ടര്‍ അമൃത ദാസ് ആണ് വധു. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ആണ് വൈറലായി മാറിയത്.
ഷഹീന്‍ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്. ഇപ്പോഴിതാ വിവാഹത്തിന്റെ മുന്നൊരുക്കങ്ങളാണ് വൈറലാകുന്നത്. ഒമ്പതാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെയുള്ള വിവാഹ ചടങ്ങുകളാണ് നടക്കാന്‍ പോകുന്നത്. ഒമ്പതാം തീയതി സിദ്ദിഖിന്റെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. അതിന് ശേഷം സുഹൃത്തുക്കള്‍ക്കായി ഓരോ ദിവസവും ഹല്‍ദി മെഹന്തി ചടങ്ങുകളും നടക്കും. അങ്ങനെ നാല് ദിവസത്തെ ആഢംബര വിവാഹമാണ് നടക്കാന്‍ പോകുന്നത്. പന്ത്രണ്ടാം തീയതിയായിരിക്കും വിവാഹം.
വളരെപ്പെട്ടെന്ന് തീരുമാനിച്ച വിവാഹമാണ് ഇരുവരുടെയും എന്നാണ് അറിയാന്‍ കഴിയുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. മുസ്ലീം പയ്യന് ഹിന്ദു പെണ്‍ക്കുട്ടി എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതോടൊപ്പം തന്നെ നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മമ്മൂട്ടി ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയ രംഗത്തെത്തുന്നത്. മൂത്താപ്പ എന്നാണ് ഷഹീന്‍ മമ്മൂട്ടിയെ വിളിക്കുന്നത്. മമ്മൂക്കട്ടിക്കൊപ്പം സിനിമയില്‍ അരങ്ങേറാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ഷഹീന്‍ മുമ്പ് പറഞ്ഞിരുന്നു. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അതേസമയം, തന്റെ സിനിമയെ കുറിച്ച് പിതാവ് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ഷഹീന്‍ പറഞ്ഞിട്ടുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ തരാറുണ്ട്. കാലത്തിനൊപ്പമായി നമ്മളും സഞ്ചരിക്കണമെന്നാണ് ഉപ്പ പറയാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ച് നേരത്തെ ഉപ്പ ചോദിച്ചിരുന്നുവെന്നും ഷഹീന്‍ പറഞ്ഞിരുന്നു.
ഷുട്ടിങ് സൈറ്റുകളിലൊക്കെ വാപ്പച്ചി അല്‍പ്പം ഗൗരവ്വകാരനാണെങ്കിലും വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സിനിമയില്‍ ഏറ്റവുമധികം സൗഹൃദമുള്ളത് നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണുമായിട്ടാണ്. എന്നാല്‍ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ യുവനടന്മാരില്‍ ഒരാള്‍ അജു വര്‍ഗീസ് ആണെന്നാണ് ഷഹീന്‍ പറയുന്നത്.
നല്ലൊരു ആക്ടറാണ് അദ്ദേഹം. അജു ചേട്ടന്റെ പ്രധാന കഴിവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഫ്രണ്ട്ഷിപ്പ് സര്‍ക്കിള്‍ ആണ്. എല്ലാവരുമായിട്ടും അജു ചേട്ടന്‍ ഫ്രണ്ട്ലിയാണ്. എനിക്ക് വലിയ അത്ഭുതം അജു ചേട്ടന്‍ എന്റെ വാപ്പച്ചിയുടെയും ഫ്രണ്ട് ആണെന്നതിലാണ്. കാരണം വാപ്പച്ചിയുടെ അടുത്ത് നല്ല ഫ്രണ്ട്ലിയാകാന്‍ അത്ര ഈസിയല്ല. പക്ഷേ ചേട്ടന്‍ നല്ല ക്ലോസ് ആണെന്നും താരം പറയുന്നു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
