Connect with us

ബിഗ് ബോസ് ഇത്തവണ കടുക്കും ; പ്രെഡിക്ഷൻസ് എല്ലാം പൊട്ടത്തരങ്ങൾ ; വാർത്തയോട് പ്രതികരിച്ചവർ ഇവർ !

Malayalam

ബിഗ് ബോസ് ഇത്തവണ കടുക്കും ; പ്രെഡിക്ഷൻസ് എല്ലാം പൊട്ടത്തരങ്ങൾ ; വാർത്തയോട് പ്രതികരിച്ചവർ ഇവർ !

ബിഗ് ബോസ് ഇത്തവണ കടുക്കും ; പ്രെഡിക്ഷൻസ് എല്ലാം പൊട്ടത്തരങ്ങൾ ; വാർത്തയോട് പ്രതികരിച്ചവർ ഇവർ !

മലയാളം ബിഗ് ബോസ് സീസൺ ഫോറിന്റെ തിരി തെളിഞ്ഞ നിമിഷം ആയിരുന്നു ഏഷ്യാനെറ്റ് ചാനൽ പുറത്തുവിട്ട പുത്തൻ ലോഗോ. അന്നുമുതൽ ബിഗ്‌ ബോസ് ചർച്ചകൾ പലതരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ആദ്യം ഏറെ സംസാരമായത് ബിഗ് ബോസ് തുടങ്ങുന്നതൊക്കെ കൊള്ളാം …. പാതി വഴിയിൽ അവസാനിക്കുമോ? അങ്ങനെ ആണേൽ ഇപ്പോഴേ മടക്കിക്കെട്ടിക്കൊ എന്നായിരുന്നു. എന്നാൽ ഇത്തവണ ചെന്നൈയിൽ അല്ല.. മുംബൈയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. അപ്പോൾ ഏതായാലും ഇടയ്ക്ക് വച്ച് നിർത്തേണ്ടി വരില്ല.

ഇനി അടുത്ത ഗോസിപ്പ് ലാലേട്ടൻ അല്ല കേട്ടോ സീസൺ ഫോർ, ബിഗ് ബോസ് ഞാൻ ഇങ്ങ് എടുക്കുകയാ… എന്നും പറഞ്ഞ് സുരേഷ് ഗോപി എത്തും എന്നാണ് ചിലർ പറഞ്ഞത്. അല്ല സുരേഷ് ഗോപി ബിഗ് ബോസ് കാണാറുണ്ടോ എന്ന് പോലും അറിയില്ല..

പക്ഷെ ഈ ഒരു അഭ്യൂഹങ്ങൾ കൊണ്ട് ഒരുകാര്യം മനസിലായി. അൽമോസ്റ്റ് പ്രേക്ഷകർക്കും മോഹൻലാൽ അവതാരകനായിട്ട് നിൽക്കുന്നതിനോട് വലിയ താല്പര്യം ഇല്ല. ലാലേട്ടൻ ആരെയും വഴക്ക് പറയില്ല. ഈ ഷോയുടെ അവതാരകൻ ആകണമെങ്കിൽ കുറേക്കൂടി സ്ട്രോങ്ങ് ആകണം.. അതിനു സുരേഷ് ഗോപിയാണ് നല്ലത് എന്നൊക്കെ പലരും പറഞ്ഞിരുന്നു.

സുരേഷ് ഗോപി അതിഗംഭീരമായി തന്നെ ഷോ മുന്നോട്ട് കൊണ്ട് പോകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളൂം പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യാനെറ്റോ, മോഹൻലാലോ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ പേരിനൊപ്പം തന്നെ മുകേഷിന്റെ പേരും ഉയർന്ന് കേട്ടിരുന്നു.

ഇതിന് മുമ്പ് ബിഗ് ബോസ് തമിഴിൽ നിന്ന് കമല ഹാസനും പിന്മാറിയിരുന്നു. കമലഹാസന് പകരം ഇത്തവണ ബിഗ് ബോസ് തമിഴിൽ എത്തുന്നത് ചിമ്പുവാണ്. അപ്പോൾ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്.. അതുപോലെ
ഹിന്ദിയിൽ ഷോ അവതരിപ്പിക്കുന്നത് സൽമാൻ ഖാനാണ്. ഹിന്ദി ബിഗ് ബോസ് ഷോയ്ക്കാണ് ഏറെ ആരാധകർ ഉള്ളത്. മലയാളികൾ പോലും ഹിന്ദി ബിഗ് ബോസ് പ്രേമികളാണ്..

ഒക്കെ , ഇനി അടുത്തതായി.. ഏറ്റവും കൂടുതൽ ബിഗ് ബോസ് ചർച്ച വരുന്നത് ആരാകും ഇത്തവണ ബ്ലോഗ് ബോസ് ഹൗസിൽ എത്തുക. അങ്ങനെ പ്രെഡിക്ഷൻ ലിസ്റ്റുകളുടെ ചാകരയാണ് വന്നത് .

അതിൽ രണ്ടുപേർ പ്രതികരിച്ചു.. ഞങ്ങളൊന്നും ഇല്ലേ എന്ന്.. മറ്റാരുമല്ല. അമ്പത് ശതമാനം കൺഫോം എന്ന് പറഞ്ഞ ജിയാ ഇറാനി… പിന്നെ സീരിയൽ നടി അശ്വതി.. ഇവർ ഇല്ലന്ന് ഉറപ്പാണ്…

ജിയാ ഇറാനിയെ നിങ്ങൾക്കെല്ലാം പരിചയം കാണും.. കഴിഞ്ഞ സീസണിൽ റിതു മന്ത്രയെ ശല്യം ചെയ്ത് സോഷ്യൽ മീഡിയയിൽ താരമായ ഒരു താരമാണ് ജിയാ ഇറാനി. ഇപ്പോഴിതാ ജിയാ തന്നെ ഇത്തരം വാർത്തയെ ട്രോളിക്കൊണ്ട് ഇൻസ്റ്റാ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്…

പിന്നെ സീരിയൽ നടി അശ്വതി.. കുങ്കുമപ്പൂവ് സീരിയലിൽ വില്ലത്തി ആയിട്ടെത്തിയ നായികയാണ് അശ്വതി. അങ്ങനെ പറയുന്നതിലും നല്ലത് , കഴിഞ്ഞ ബിഗ് ബോസ് സീസൺ ഒരോ എപ്പിസോഡും കണ്ടിട്ട് അതിന്റെ ഒരു ഫണ്ണി റിവ്യൂ പറഞ്ഞെത്തിയ താരം. രസകരമായ ഒരു ട്രോള് റിവ്യൂ ആയിരുന്നു താരത്തിന്റേത്..

അശ്വതിയ്ക്ക് നല്ല താല്പര്യം ഉണ്ട് ബിഗ് ബോസ് ഷോയിൽ എത്താൻ. പക്ഷെ ഈ സീസണിൽ താനില്ല എന്ന് താരം തന്നെ ഒരു യൂട്യൂബ് ചാനലിന് മറുപടിയായി കൊടുത്തിട്ടുണ്ട്. പിന്നെ സുബി സുരേഷ് കഴിഞ്ഞ
വര്ഷം മുതൽ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്, എന്നാൽ താനിതുവരെ അറിഞ്ഞില്ല എന്ന് സുബിയും പറഞ്ഞിട്ടുണ്ട് . അതുപോലെ സന്തോഷ് പണ്ഡിറ്റ് , സന്തോഷ് പണ്ഡിറ്റ് ഒക്കെ വന്നാൽ അടിപൊളി ആകും..

കാരണം ഇമേജ് കോൺഷ്യസ് അല്ലാത്ത ഒരു മനുഷ്യൻ ആണ് സന്തോഷ് പണ്ഡിറ്റ്.. എന്ത് സംഭവിച്ചാലും തന്റെ നിലപാട് വിട്ട് യാതൊന്നും പറയില്ല . എന്നാൽ എത്താനുള്ള സാധ്യത കാണുന്നില്ല,,, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റിവ് ആണ് താരം .. പിന്നെ ഇത്തരം വർത്തകളോടും പ്രതികരിച്ചു കണ്ടിട്ടില്ല…

പിന്നെ വാവ സുരേഷ് ,ആശുപ്രത്രിയിൽ നിന്നും നല്ല ആക്റ്റീവ് ആയി പുറത്തുവന്നു എന്നൊക്കെ
പറഞ്ഞാലും അദ്ദേഹത്തിന് നല്ല റെസ്റ്റ് വേണം , അതുപോലെ മാനസികമായും വിശ്രമം കൊടുക്കേണ്ടതുണ്ട്, അദ്ദേഹത്തെ പിടിച്ചു ഇതിലേക്ക് വലിച്ചിഴയ്ക്കാതെ ഇരിക്കട്ടെ …

അപ്പോൾ പിന്നെ ആരൊക്കെയാകും ഇനി നമ്മൾ സ്‌ക്രീനിൽ കാണാൻ പോകുന്നത്.. ഏതായാലും സേഫ് പ്ലെ നടത്താനായിട്ട് ആരെയും കയറ്റരുത്. നല്ല ടാസ്ക് ഒക്കെ കൊടുത്തു നല്ലൊരു ഉഷാർ സീസൺ ആക്കണം. അതിനുള്ള മത്സരാർത്ഥികൾ തന്നെ വരട്ടെ..

about bigg boss

More in Malayalam

Trending

Recent

To Top