അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി… പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്,ചെയ്യണമെന്ന് ആഗ്രഹമുണ്ട്… പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല; മമ്മൂട്ടി
അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി… പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്,ചെയ്യണമെന്ന് ആഗ്രഹമുണ്ട്… പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല; മമ്മൂട്ടി
അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി… പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്,ചെയ്യണമെന്ന് ആഗ്രഹമുണ്ട്… പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല; മമ്മൂട്ടി
നീണ്ട ഇടവേളയ്ക്ക് ശേഷം സിബിഐ 5: ദി ബ്രെയ്ന്‍ ചിത്രത്തില്‍ ജഗതി ജോയിൻ ചെയ്തിരിക്കുകയാണ്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ സേതുരാമയ്യര്‍ക്കൊപ്പം വലംകൈയ്യായ വിക്രവും എത്തുമോ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചിരുന്നത്. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയപ്പോള്‍ ചാക്കോ എന്ന ഉദ്യോഗസ്ഥനായാണ് ജഗതി അവതരിപ്പിച്ചത്. അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് മമ്മൂട്ടി. ജഗതി ചേട്ടന് എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോടാണ് മമ്മൂട്ടി പ്രതികരിച്ചത്. അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നും പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും. അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ് എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്
അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ജഗതി. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. സിബിഐ സീരിസുകളില്‍ സേതുരാമയ്യരുടെ വലംകൈയ്യായ വിക്രം എന്ന ഉദ്യോഗസ്ഥനായാണ് ജഗതി എത്തിയിരുന്നു. എന്നാല്‍ സിബിഐ 5ലെ കഥാപാത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...