Connect with us

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഗജനി എത്തിക്കഴിഞ്ഞു; സച്ചിയെ വിറപ്പിച്ച് അലീന ടീച്ചർ ; നന്മ മരം വിനു വൻ ദുരന്തം; അമ്മയറിയാതെ ഇന്ന് ആ കാര്യത്തിൽ ഒരു തീരുമാനമാകും!

Malayalam

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഗജനി എത്തിക്കഴിഞ്ഞു; സച്ചിയെ വിറപ്പിച്ച് അലീന ടീച്ചർ ; നന്മ മരം വിനു വൻ ദുരന്തം; അമ്മയറിയാതെ ഇന്ന് ആ കാര്യത്തിൽ ഒരു തീരുമാനമാകും!

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഗജനി എത്തിക്കഴിഞ്ഞു; സച്ചിയെ വിറപ്പിച്ച് അലീന ടീച്ചർ ; നന്മ മരം വിനു വൻ ദുരന്തം; അമ്മയറിയാതെ ഇന്ന് ആ കാര്യത്തിൽ ഒരു തീരുമാനമാകും!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ നല്ല അടിപൊളി എപ്പിസോഡിലേക്ക് കടക്കുകയാണ് . പിന്നെ ദോഷം പറയരുതല്ലോ, ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ ഒക്കെ കുറച്ചു നിലവാരത്തിലേക്ക് വരുന്നത് കൊണ്ട് , മറ്റു സീരിയലുകാരൊക്കെ കണ്ണ് വെയ്ക്കുന്നുണ്ട്.. ആ കണ്ണ് വെക്കലിൽ നിന്നും രക്ഷപെടാൻ ഒരു ചെറിയ വേഷം കേട്ടൽ സീരിയലിൽ നടത്തുന്നുണ്ട്.

അതാണ് വിനീത് അപർണ്ണ പ്രണയം. അപ്പോൾ അവിടെ ആ ട്രാക്കിന്റെ ആവശ്യം എന്താണെന്ന് മനസിലായല്ലോ?. ഇന്നത്തെ എപ്പിസോഡിലെ വിനീത് അപർണ്ണ സീൻ ഞാൻ പറയുന്നില്ല അയ്യയ്യേ.. എന്തോന്നിത്.. ഈ യൂത്തിനൊക്കെ ഇത് എങ്ങനെ ദഹിക്കുന്നോ എന്തോ?

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഡൊമനിക്കിനോട് അമ്പാടി എല്ലാ കാര്യങ്ങളും പറയുന്നുണ്ട്. സച്ചിയുടെ ഉപദ്രവം ഒക്കെ പറഞ്ഞിട്ടും അതായത് സച്ചി തരുണിമയെ പീഡിപ്പിച്ചു എന്ന കഥ ഒക്കെ പറഞ്ഞിട്ടും ഒരു നടപടിയും എടുക്കാൻ ഡൊമനിക് സാറിന് സാധിക്കുന്നില്ലല്ലോ..?

അതുപോലെ അമ്പാടിയുടെ കാര്യത്തിലും ഒരു പ്രശ്നം ഉണ്ട്. വിനയന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സാഹചര്യ തെളിവുകൾ മുഴുവൻ അമ്പാടിയ്ക്ക് എതിരാണ്, അതുകൊണ്ടുതന്നെ, വിവാഹ നിശ്‌ചയം ഇനിയും ഒരു സംശയം ആണ്…

പിന്നെ കേരള ഭൂമി ഒന്നും കൂടി നമ്മുടെ സച്ചിയേ ഞെട്ടിക്കുന്നുണ്ട്. “ഒരു പെണ്ണിന്റെ കഥ… റിട്ടൺ ബൈ അലീന പീറ്റർ .

” മൂവർ സംഘത്തിൽ ക്രൂരനും കൊള്ളരുതാത്തവനും പെണ്ണ് പിടിയനുമായ രാഷ്ട്രീയക്കാരൻ.നിരുപമയെ മാത്രമല്ല അതിനുമുൻപ് മറ്റു പല പെണ്കുട്ടികളെയും കൊല്ലാക്കൊല ചെയ്തിട്ടുണ്ട്. അതിലൊരുവളാണ് തരുണിമ . അവളുടെ കഥ തുടങ്ങുകയാണ്..

ഇതാണ് ആ നോവലിന്റെ ഹൈലൈറ്റ്… അതിനു താഴോട്ട് എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് നോക്കാൻ എനിക്ക് വലിയ കുരിയോസിറ്റി ഉണ്ടായിരുന്നു. അങ്ങനെ വായിക്കുമ്പോൾ രസമാണ്.. ഈ വിഷയം അല്ല അതിൽ എഴുതിയിരിക്കുക… സാധാരണ സിനിമകളിൽ പത്രവാർത്ത വാർത്ത വരുമ്പോൾ കണ്ടന്റ് വായിച്ചു നോക്കണം.. പരസ്പര ബന്ധമില്ലാത്ത എഴുത്താകും
അതിൽ.

ഒക്കെ അപ്പോൾ ഇനി സച്ചിയേ നേരിട്ട് അലീന ടീച്ചർ വിളിക്കുന്നുണ്ട്.. അതുപോലെ ജിതേന്ദ്രൻ ലാൻഡ് ചെയ്യുന്നുണ്ട്.. അതും കഴിഞ്ഞിട്ടാണ് സച്ചിയേ നേരിട്ട് വന്നു അലീനയും അമ്പാടിയും കാണുക.. അപ്പോൾ ആ സീനിനായി കാത്തിരിക്കാം.

അതിനിടയിൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്ന ഒരു വിഷയം ഉണ്ട് . അമ്മയറിയാതെ പരമ്പരയിലെ വില്ലന്മാർ ഒക്കെ വെറുതെ വന്നു നിന്നാലും പൊളിയാണ്.. പക്ഷെ ആ നിലവാരമൊന്നും വിനീതിനില്ല. ഇവിടെ ജിതേന്ദ്രന് ഫാൻസ്‌ കൂടുതലാണ്. ഒരിടവേളയ്ക്ക് ശേഷം ജിതേന്ദ്രൻ എത്തുന്നു എന്നറിഞ്ഞതോടെ കുറെ പ്രേക്ഷകർ കൂടിയിട്ടുണ്ട്. അതുപോലെ ആ വിനുമോനെ പിടിച്ചു രണ്ടു പൊട്ടിക്കാനും പ്രേക്ഷകർ പറയുന്നുണ്ട്.. പിന്നെ എൻഗേജ്മെന്റ് മുടങ്ങുമോ മുടക്കമോ എന്നത് ഒരു ആശങ്കയിലാണ്.

about ammayariyathe

More in Malayalam

Trending

Recent

To Top