Malayalam
തുമ്പിപ്പെണ്ണ് നിസാരക്കാരിയല്ല; കണ്മണിയ്ക്ക് പറ്റിയ സൂർത്തുണ്ടോ?; സഞ്ജനയ്ക്ക് വിവാഹം വേണ്ട; സീരിയൽ താരങ്ങളുടെ പ്രണയ സങ്കല്പങ്ങൾ!
തുമ്പിപ്പെണ്ണ് നിസാരക്കാരിയല്ല; കണ്മണിയ്ക്ക് പറ്റിയ സൂർത്തുണ്ടോ?; സഞ്ജനയ്ക്ക് വിവാഹം വേണ്ട; സീരിയൽ താരങ്ങളുടെ പ്രണയ സങ്കല്പങ്ങൾ!
ഏഷ്യാനെറ്റ് പരമ്പരകളിൽ മികച്ചുനിൽക്കുന്ന മൂന്ന് പരമ്പരകളാണ് കുടുംബവിളക്ക് പാടാത്ത പൈങ്കിളി തൂവൽസ്പർശം. കഥ അടിപൊളി ആയതുകൊണ്ടുമാത്രമല്ല കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് പ്രേക്ഷകർ ഈ പാരമ്പരകളെയൊക്കെ വിജയിപ്പിക്കുന്നത്.
ഇപ്പോഴിതാ, ഏഷ്യാനെറ്റ് സീരിയൽ പ്രൊഡക്ഷൻ കൺഡ്രോളർ ജോസ് പേരൂർക്കടയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മൂന്ന് പ്രിയ താരങ്ങൾ അവരുടെ പ്രണയ സങ്കല്പം വെളിപ്പെടുത്തുകയാണ്. കൂട്ടത്തിൽ പറയേണ്ടല്ലോ…!, ഞെട്ടിച്ചത് കൊച്ചു ഡോക്റ്ററുടെ തുമ്പിപ്പെണ്ണുതന്നെയാണ്.
പ്രണയത്തെ പറ്റി ചോദിച്ചു കൊണ്ട് ജോസ് പേരൂർക്കട തന്നെ പകർത്തിയ വീഡിയോയാണ് ഹിറ്റായിക്കൊണ്ടിരിക്കുന്നത്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയുടെ മരുമകൾ സഞ്ജന ആയിട്ടെത്തുന്ന രേഷ്മയും പാടാത്ത പൈങ്കിളി താരം മനീഷയും ഒപ്പം തൂവൽസ്പർശത്തിലെ ലേഡി റോബിൻഹുഡും വീഡിയോയിൽ ഉണ്ട് .
പ്രണയസങ്കല്പങ്ങൾ പറയാൻ ആവശ്യപ്പെടുമ്പോൾ രേഷ്മയും മനീഷയും ദേ അങ്ങോട്ട് ചോദിക്ക് പ്രണയത്തെ കുറിച്ചുള്ള എല്ലാ സംശയവും അവിടെ തീർത്തുതരും എന്നും പറഞ്ഞ് സാന്ദ്രയുടെ അടുത്തേക്കാണ് പറഞ്ഞുവിടുന്നത്. ലേഡി റോബിൻ ഹുഡിന് പണം കൊള്ളയടിക്കാൻ മാത്രമല്ല, ഹൃദയം കൊള്ളയടിക്കാനും നല്ല കഴിവാണെന്ന് ലൊക്കേഷനിലുള്ളവർക്ക് വരെ അറിയാം.
നഴ്സറി മുതലുള്ള പ്രണയം പറയാൻ പറയുമ്പോൾ അത്രയ്ക്ക് ഓർമ്മ കിട്ടുന്നില്ല എന്നാണ് താരം പറയുന്നത്. അതേസമയം ഇപ്പോഴുള്ള പ്രണയം ചോദിക്കരുത് പറയില്ല എന്ന് എടുത്തുപറയുന്നുമുണ്ട്… അപ്പോൾ ഇപ്പോൾ ഒരു പ്രണയം ഉണ്ടെന്ന് ഏകദേശം ഉറപ്പിക്കാം അല്ലെ…
തുടർന്നുള്ള രസകരമായ സംസാരങ്ങളിക്കിടയിൽ പ്രണയ സങ്കല്പങ്ങൾ സാന്ദ്ര പറയുന്നുണ്ട്…
എപ്പോഴും തലയിൽ വച്ചുകൊണ്ട് നടക്കുകയൊന്നും വേണ്ട, പക്ഷെ നമ്മൾ വിഷമിക്കുമ്പോൾ വെറുതെ തോളത്തുതട്ടി… ശരിയാകുമെഡി… ഒക്കെ ശരിയാകുമെടി എന്നുപറഞ്ഞാൽ മതി…
രണ്ടാമത്തെ പോയിന്റ, ” വേലയും കൂലിയും ഉള്ള ആളായിരിക്കണം” അപ്പോൾ ഇത്രയുമൊക്കെ ചെറിയ സങ്കൽപ്പങ്ങളെ നമ്മുടെ സാന്ദ്രയ്ക്ക് ഉള്ളു..
ഇതിനിടയിൽ മനീഷയുടെ സങ്കല്പം പറഞ്ഞത് , ” ഒരു ബേസ്ഡ് ഫ്രണ്ടിന്റെ കൂട്ടായിരിക്കണം എന്നാണ്.. “ഒരു നല്ല സുഹൃത്തിനെ വിവാഹം കഴിക്കണം എന്നല്ല , ഒരു നല്ല സുഹൃത്തിന്റെ കൂട്ടുകാരനെ വിവാഹം കഴിക്കണം എന്നുമല്ല , വിവാഹം കഴിക്കുന്ന വ്യക്തി നല്ല സൗഹൃദത്തോടെ ഇടപെടുന്ന ആൾ ആകണം എന്നാണ് മനീഷ ഉദ്ദേശിച്ചത്. പക്ഷെ സംസാരരീതി വച്ച് സാന്ദ്ര അതിനെ കളിയാക്കുന്നുണ്ട്..
എന്നാൽ രേഷ്മയ്ക്ക് വിവാഹം അത്ര താല്പര്യം ഇല്ല… പറ്റാവുന്നത്ര വിവാഹം കഴിക്കത്തിക്കാൻ ആണ് ശ്രമം. അതുകേട്ടപ്പോൾ മനീഷയ്ക്കും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല എന്ന അവസ്ഥയായി.. സംഭവം ഇപ്പോഴുള്ള കുട്ടികളെ പോലെ തന്നെയാണ് ഇവർ മൂന്നും.. എന്നാൽ കൂട്ടത്തിൽ സാന്ദ്ര നല്ലൊരു ഉപദേശം ഇപ്പോഴുള്ള കുട്ടികൾക്കായി പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴുള്ള പെൺകുട്ടികളെല്ലാം 25 വയസ് കഴിഞ്ഞു മാത്രമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുക.. സ്വന്തമായി ജോബ് നേടി ഫിനാൻഷ്യലി സെറ്റ് ആയ ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്ന പെൺകുട്ടികളാണ് ഇന്നുള്ളത്. എന്നാൽ, ചിലരെങ്കിലും പെട്ടന്ന് വിവാഹം കഴിഞ്ഞു സെറ്റ് ആകണം അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ അങ്ങനെ നിൽക്കാതെ, പഠിച്ചു സ്വന്തം കാലിൽ നിന്ന് വീട്ടുകാരെയും സപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ട് മതി വിവാഹം എന്ന് തീരുമാനിക്കുന്നതാണ് നല്ലത് എന്നും സാന്ദ്ര പറയുന്നു.
about serial
