Malayalam
വിക്രമിനെ കയ്യോടെ പൊക്കി ; CBI 5 ആ രഹസ്യം പൊട്ടി കഥയുടെ ട്വിസ്റ്റ് ഇങ്ങനെ! ഇത് പൊളിച്ചടുക്കും എന്ന് ആരാധകർ!
വിക്രമിനെ കയ്യോടെ പൊക്കി ; CBI 5 ആ രഹസ്യം പൊട്ടി കഥയുടെ ട്വിസ്റ്റ് ഇങ്ങനെ! ഇത് പൊളിച്ചടുക്കും എന്ന് ആരാധകർ!
സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. മലയാള കുറ്റാന്വേഷണ സിനിമകളിൽ ഏറെ ശ്രദ്ധേയമായ സിനിമകളാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിബിഐ സീരീസിലുള്ള 4 സിനിമകള്‍ക്ക് പിന്നാലെയെത്തുന്ന അഞ്ചാം ചിത്രത്തിന് ദി ബ്രെയിൻ എന്നാണ് പേര്. 1988-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മുതലാണ് സിബിഐ സീരീസ് സിനിമകളുടെ തുടക്കം. പിന്നാലെ ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) തുടങ്ങിയവയും പുറത്തിറങ്ങി. 16 വർഷങ്ങൾക്ക് ശേഷമാണ് സിബിഐ 5 – ദി ബ്രെയിൻ വരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റിൽ നടൻ ജഗതി ശ്രീകുമാര്‍ എത്തിച്ചേര്‍ന്ന ചിത്രങ്ങൾ സംവിധായകൻ കെ. മധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.
സിബിഐ സീരിസ് വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. ഇതോടെയാണ് വാഹനാപകടത്തിന് പിന്നാലെ അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന ജഗതി വീണ്ടും തിരിച്ചെത്തുന്നത്.
‘സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോൾ, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോൾ, അവരോടൊപ്പം വിക്രമും എത്തിയിരിക്കുകയാണ് . നടൻ എത്തിയതിന്റെ സന്തോഷം അണിയറപ്രവർത്തകരും പങ്കുവെച്ചിരിക്കുകയാണ്. പിരിച്ചുവെച്ച മീശയുമായി മമ്മൂട്ടിയുടെ സേതുരാമയ്യര്‍ കഥാപാത്രത്തോടൊപ്പം ഇരിക്കുന്ന ജഗതിയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപുള്ള
സി.ബി.ഐ സീരിസില ശക്തമായ കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിചിരുന്നത് . സിബിഐ സീരീസിലെ ചിത്രങ്ങളിൽ വിക്രം എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാര്‍ എത്തിയിരുന്നത്. കേസ് അന്വേഷിക്കാനായി സേതുരാമയ്യരുടെയും , ചാക്കോയുടെയും കൂടെ എത്തിയിരുന്നു വിക്രം തീയേറ്ററുകളിൽ ചിരിയും ആരവവും സൃഷ്ടിച്ചിരുന്നു . അതെ സമയം വാഹന അപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്ന് മാറി നിന്ന് ജഗതി വീണ്ടും വിക്രമായി തിരികെയെത്തുമ്പോൾ എങ്ങനെയാകും വിക്രമിനെ കഥയിൽ അവതരിപ്പിക്കുക എന്നാണ് പ്രേക്ഷകർ ഉറ്റ് നോക്കുന്നത്. അപകടത്തെ തുടർന്ന് സംസാരിക്കാനും നടക്കാനും ഒന്നും കഴിയാത്ത അവസ്ഥയിലാണ് ജഗതി ,അത് കൊണ്ട് തന്നെ സിനിമയിലേക്ക് തിരിച്ചു വരുവ് നടത്തുമ്പോൾ അതും വിക്രമായി എത്തുമ്പോൾ എങ്ങനെ ആയിരിക്കും ജഗതിയെ അവതരിപ്പിക്കുക എന്ന് കാണാൻ ,പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ് .എന്നാൽ ഇപ്പോഴിതാ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് കഥയിലും അപകടത്തെ തുടര്‍ന്നു വീൽ ചെയറിൽ ആക്കുന്ന വിക്രമിനെ കാണാൻ സേതുരാമയ്യരു ചാക്കോയും കാണാൻ എത്തുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
2012 മാര്‍ച്ചിൽ വാഹനാപകടത്തെ തുടർന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയായിരുന്നു. സിബിഐ 5-ൽജഗതി ശ്രീകുമാർ വേണമെന്ന് സിനിമയുടെ അണിയറപ്രവർത്തകര്‍ പറഞ്ഞതോടെയാണ് അഭിനയിക്കാൻ കുടുംബവും സമ്മതിച്ചത്. കഴിഞ്ഞ നവംബര്‍ 29 നാണ് സി.ബി.ഐ സീരിസിന്റെ അഞ്ചാം ഭാഗം കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ചത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടി സിബിഐ ഓഫീസർ സേതുരാമയ്യരായെത്തുന്ന കഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ ചർച്ചയായ തീം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് എസ്.എന്‍. സ്വാമി അടുത്തിടെ വ്യക്തമാക്കിയിട്ടുമുണ്ട്.
സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് ഇക്കുറി വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ശ്യാം, രാജാമണി എന്നിവർ ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്ക് ശ്രദ്ധേയമായിരുന്നു. ഇക്കുറി യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. അഖിൽ ജോർജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്. ബാനർ സ്വർഗ്ഗചിത്ര, നിർമാണം അപ്പച്ചൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ഷാഹിർ. എന്നിവരാണ്.
about jagathy
