Connect with us

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ കരുതുന്നില്ല; വിവാഹത്തെ എന്നും ഭയത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ ; പൂനം പാണ്ഡെ പറയുന്നു!

Malayalam

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ കരുതുന്നില്ല; വിവാഹത്തെ എന്നും ഭയത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ ; പൂനം പാണ്ഡെ പറയുന്നു!

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ കരുതുന്നില്ല; വിവാഹത്തെ എന്നും ഭയത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ ; പൂനം പാണ്ഡെ പറയുന്നു!

മോഡലും അഭിനേത്രിയുമായി ശ്രദ്ധ നേടിയ നടിയാണ് പൂനം പാണ്ഡെ. ആദ്യകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്ന പൂനം പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2010ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആന്റ് മെഗാ മോഡൽ മത്സരത്തിലെ ആദ്യ ഒമ്പത് സ്ഥാനങ്ങളിലൊന്നിൽ ഇടം നേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രവുമായിരുന്നു പൂനം പാണ്ഡെ. ദാമ്പത്യ ജീവിതത്തിലേക്ക് നടി കടന്നതോടെയാണ് പൂനം വിവാദ നായികയായി മാറിയത്.2020 സെപ്റ്റംബറിലാണ് തന്റെ കാമുകനായിരുന്ന സാം ബോംബെയെ പൂനം പാണ്ഡെ വിവാഹം ചെയ്തത്. ദാമ്പത്യജീവിതം ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറഞ്ഞ് ശാരീരിക പീഡനത്തിന് ഭർത്താവിനെതിരെ വിവാഹം കഴിഞ്ഞ് നാളുകൾ‌ക്കുള്ളിൽ പൂനം പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. നിരവധി ശാരീരിക പീഡനങ്ങൾ സാമിൽ നിന്ന് നേരിട്ടുണ്ടെന്നും അസ്വസ്ഥതകൾ കൂടിയതിനാൽ ആശുപത്രിയിൽ‌ ചികിത്സ തേടിയതായും പൂനം പറഞ്ഞിരുന്നു. 2021 നവംബർ 8ന് ആണ് ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പൂനം ഭർത്താവ് സാം ബോംബെയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.

അതിനുമുമ്പ് വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം പൂനം സാം ബോംബെയ്‌ക്കെതിരെ ശാരീരിക പീഡനത്തിന് പൂനം പരാതി നൽകിയിരുന്നു. വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് പൂനം ഇപ്പോൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലരും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി താൻ നടത്തിയ ഷോയാണ് എന്ന് പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് പൂനം പറയുന്നത്. ‘ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ വലിയൊരു ആഘാതത്തിലൂടെ കടന്നുപോകുമ്പോൾ‌ ധാരാളം ആളുകൾ ഞാൻ ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തതെന്ന് പറഞ്ഞു. ഇത് എന്നെ വേദനിപ്പിച്ചു. എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ അവർക്ക് സ്വാതന്ത്ര്യം നൽകിയത് ഞാൻ തന്നെയാണ് എന്ന് ഞാൻ മനസിലാക്കുന്നു.’

സാമുമായുള്ള വിവാഹ ജീവിതം മോചിപ്പിക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല…ഞാൻ എന്റെ ജീവിതത്തിലെ യഥാർത്ഥ സ്നേഹം തേടുകയായിരുന്നു. ഞാൻ കാര്യങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നു. എനിക്ക് വേർപിരിയൽ വേണ്ട. എന്റെ തലയിൽ ഒരു വിവാഹമോചന ടാഗ് വേണ്ട. ഞാൻ പൂനം പാണ്ഡെയാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ കരുതുന്നില്ല. വിവാഹത്തെ എന്നും ഭയത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ. പിന്നീട് എനിക്ക് തോന്നി ഇതാണ് ശരിയായ സമയം ഞാൻ വിവാഹിതയാകണമെന്ന്. അങ്ങനെയാണ് വിവാഹം നടക്കുന്നത്. എന്നാൽ കാര്യങ്ങൾ ഞാൻ ചിന്തിച്ചപ്പോലെയല്ല നടന്നത്. അതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ ഇപ്പോഴും ചികിൽസയിലാണ്.’
ഇപ്പോൾ മെച്ചപ്പെട്ട മാനസികാവസ്ഥയിലാണ്. മാനസിക തകർച്ച എന്നതിലുപരി എനിക്ക് ശാരീരിക തകർച്ചയുണ്ടായി. ഞാൻ പലതവണ ആശുപത്രി സന്ദർശിച്ചു. ഞാൻ ഇപ്പോഴും തെറാപ്പിയിലാണ്. ഇപ്പോൾ സ്ഥിതി കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്’ പൂനം പാണ്ഡെ പറയുന്നു. ഇനിയൊരു പ്രണയം അടുത്തൊന്നും ആലോചിക്കുന്നിലെന്ന് ഒരിക്കൽ പൂനം പറഞ്ഞിരുന്നു. അഞ്ച് വർഷം കഴിഞ്ഞ ശേഷം ചിലപ്പോൾ പ്രണയത്തിൽ ആയേക്കുമെന്നും പക്ഷേ ഇപ്പോൾ താൻ ആ വഴികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പൂനം പറഞ്ഞിരുന്നു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്ക് വാക്കുപാലിക്കാൻ കഴിഞ്ഞില്ല.

about poonam pandey

More in Malayalam

Trending

Recent

To Top