Malayalam
ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; മാളു രക്ഷപ്പെടും; സ്വപ്നത്തിൽ കണ്ട കാഴ്ചയിൽ ഒരു ട്വിസ്റ്റ്; ആ മരണ സ്വപ്നം എന്തെന്നറിയാൻ തൂവൽസ്പർശം പ്രേക്ഷകർ!
ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; മാളു രക്ഷപ്പെടും; സ്വപ്നത്തിൽ കണ്ട കാഴ്ചയിൽ ഒരു ട്വിസ്റ്റ്; ആ മരണ സ്വപ്നം എന്തെന്നറിയാൻ തൂവൽസ്പർശം പ്രേക്ഷകർ!
വളരെ വ്യത്യസ്തതകളോടെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ എത്തിയ തൂവൽസ്പർശം ഒട്ടും തന്നെ ലാഗ് അടിപ്പിക്കാതെ കുതിക്കുകയാണ്. അത് ഇത്ര ഉറപ്പിച്ചു പറയാൻ ഒരു കാരണം കൂടി ഉണ്ട്, കഴിഞ്ഞ ജനുവരി 20 നായിരുന്നു വിസ്മയ മാളു മരിക്കുന്നതായിട്ട് സ്വപ്നം കണ്ടത്. ആ സ്വപ്നത്തിൽ ഒരു ഓഫീസും അതിലേക്ക് മാളുവിനെ ചേച്ചി എന്ന് വിളിച്ചുകൊണ്ട് നടന്നു ചെല്ലുന്ന വിച്ചു… അപ്പോൾ അവിടെ മാളു വെള്ള അനാർക്കലി വേഷത്തിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
വിച്ചു ഉറക്കെ നിലവിളിച്ചുകൊണ്ട് മാളുവിനെ വിളിക്കുന്നു… ശേഷം വിസ്മയയുടെ സ്വപനം കാണിക്കുന്നത് . വീട്ടിലേക്ക് പോലീസ് ജീപ്പിൽ പോലീസ് വേഷത്തിൽ തന്നെ ശ്രേയ എത്തുന്നു. മാളു എന്ന് വിളിച്ചു കരഞ്ഞുകൊണ്ടാണ് ശ്രേയ എത്തുന്നത്. അവിടെ അപ്പൂപ്പനും അമ്മൂമ്മയും അവളെ തടയുമ്പോഴും ശ്രേയ കരഞ്ഞു നിലവിച്ചു മാളുവിന്റെ പൊതിഞ്ഞു മൂടിയ ശരീരത്തിനു മുകളിലായി വീണു കരയുന്നു.
അടുത്തുതന്നെ വിച്ചുവും അമ്മയും ഉണ്ട്… അപ്പോൾ മാളുവാണ് മരിക്കുന്നത് എന്ന് സ്വപ്നത്തിൽ നിന്നും വ്യക്തം. എന്നാൽ ഈ സ്വപ്നത്തിനിടയിൽ ചെറിയ ഒരു സീൻ അധികമായി വന്നത് . മാളു ഇപ്പോൾ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു കിടക്കുന്നതാണ്.
അതുപോലെ മാളുവിനെ കൊല്ലാൻ ശ്രമിച്ചിരിക്കുന്നത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രേയയോട് ശത്രുതയുള്ള വിക്ടറും. അയാളുടെ മാളുവിനെ കൊല്ലാനുള്ള പ്ലാൻ ഇപ്പോൾ വരെയും പാളിപ്പോയിട്ടുണ്ട്, എന്നാൽ ആശുപത്രിയിൽ വച്ച് വിച്ചുവിന്റെ സഹായത്തിൽ കൊല്ലാൻ വേണ്ടി വിച്ചുവിന്റെ അമ്മയെ വിക്റ്റർ കിഡ്നാപ്പ് ചെയ്തിരിക്കുകയാണ്.
വിച്ചുവിനെ സ്വാധീനിച്ച് വിക്ടറിന് മാളുവിനെ ഒന്നും ചെയ്യാൻ സാധിക്കില്ല. വിക്ടർ ആണ് ഇതിനു പിന്നിൽ എന്ന് ശ്രേയ അറിയുന്നുണ്ട്. അതുകൊണ്ട് ഓടുന്ന പറ്റിയ്ക്ക് ഒരു മുഴം മുൻപേ എന്ന് പറയും പോലെ, ശ്രേയ തന്നെ കാര്യങ്ങൾ ഏറ്റെടുത്തുകൊള്ളും. എന്നാലും ആ ഒരൊറ്റ സംശയം മാളു തന്നെയാണല്ലോ അവിടെ മരിച്ചുകിടക്കുന്നത്. ശ്രേയ ഓടിവരുന്നതും കാണിക്കുന്നുണ്ട്.
പിന്നെ ആ സീനിൽ ഒരു കാര്യം എടുത്തുപറയണം. അവിടെ മാളുവാണ് മരിച്ചതെങ്കിൽ മറ്റാർക്കും അത്രയ്ക്ക് സങ്കടം കാണുന്നില്ലല്ലോ? അതെന്തോ? അപ്പോൾ അവിടെ മറ്റെന്തോ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് തോന്നുന്നുണ്ട്. ഇനി പുത്തൻ പ്രൊമോയിൽ , ശ്രേയയുടെ മാസ് ഡയലോഗിന് കുറിച്ച് ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അവിടെയും ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ശ്രേയയെ കാണിക്കുന്നുണ്ട്.
ഈശ്വർ സാറിനെ വാക്കുകൾ കൊണ്ട് മുട്ടുകുത്തിക്കുമ്പോഴും കുഞ്ഞാവയെ കാണാൻ ശ്രേയ ഓടിയെത്തുകയാണ്. പിന്നെ സെല്ലിൽ ഒരു കുറ്റവാളിയോട് ശ്രേയ സംസാരിക്കുന്നതും അവിടെ നിന്നും എന്തോ ഒരു ഇൻഫർമേഷൻ , അതും ഞെട്ടിക്കുന്ന എന്തോ ഒരു കാര്യമാണ്… കാരണം ആ ജയിലിൽ നിന്നും ശ്രേയ വളരെ ഗൗരവത്തോടെ ആലോചിക്കുന്ന ഒരു സീൻ ഉണ്ട്
പിന്നെ വിച്ചുവിനെ വിക്ടറിന്റെ ആളുകൾ അവിടെ ട്രാപ്പിലാക്കുന്നുണ്ട് .. വിച്ചു ഒരു പേപ്പർ കവർ ആശുപത്രിയിൽ തന്നെ നേഴ്സിങ് റൂമിൽ കൊണ്ടുവയ്ക്കുന്നു. അത് പിന്നാലെ ഒരാൾ ഫോണിൽ ഷൂട്ട് ചെയ്യുന്നുമുണ്ട്. ആ ആൾ വിക്ടറുടെ ആളു തന്നെ.
അപ്പോൾ മാളുവിന് ഉപദ്രവമാകുന്ന എന്തോ ഒന്ന് നടപ്പിലാക്കാൻ വിച്ചുവിനെ കരുവാക്കുന്നുണ്ട്. പക്ഷെ അവിടെ വിച്ചു തനിച്ചു തന്നെ ഒരു പ്രതിവിധി കണ്ടെത്തും .. അതെന്താണെന്നും അതുപോലെ ഇനിയുള്ള സ്വപ്നത്തിൽ എന്തുമാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും വരും എപ്പിസോഡിൽ നിന്നും കാണാം .
about thoovalsparasham
