Malayalam
ബുട്ടബൊമ്മ എന്ന വൻമരം വീണപ്പോൾ അറബിക് കുത്ത് ; വെറും 15 ദിവസം കൊണ്ട് അറബിക് കുത്തിന് പുതിയ റെക്കോര്‍ഡ്; ഇനിയേത് ?
ബുട്ടബൊമ്മ എന്ന വൻമരം വീണപ്പോൾ അറബിക് കുത്ത് ; വെറും 15 ദിവസം കൊണ്ട് അറബിക് കുത്തിന് പുതിയ റെക്കോര്‍ഡ്; ഇനിയേത് ?

സോഷ്യൽ മീഡിയ സജീവമായതോടെ ഭാഷാഭേദമന്യേ എല്ലാത്തരം വിനോദങ്ങളും എല്ലാവരിലും എത്താറുണ്ട്;. ടിക് ടോക് വഴിമാറിയത് ഇൻസ്റ്റാ റീലിലേക്കാണ്. അതോടെ എല്ലാ ഭാഷകളിലും ഉള്ള സോങ്സ് മലയാളികൾ ഏറ്റെടുത്തു. പോപ്പ് സോങ്ങുകളും ഐറ്റം ഡാൻസുകളും ഇന്ന് ,മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ തെന്നിന്ത്യയില്‍ പുതിയ റെക്കോര്‍ഡിട്ട് അറബിക് കുത്ത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം ഫെബ്രുവരി 14 ന് പ്രണയദിനത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ തരംഗമായിരുന്നു.
ഇപ്പോഴിതാ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസം കൊണ്ടാണ് പാട്ട് 100 മില്യണ്‍ പിന്നിട്ടിരിക്കുന്നത്. ധനുഷ് ചിത്രം മാരി 2 വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബിക് കുത്ത് മറികടന്നത്. 18 ദിവസം കൊണ്ടായിരുന്നു റൗഡി ബേബി 100 മില്യണ്‍ പിന്നിട്ടത്. 53 ദിവസം കൊണ്ട് 100 മില്യണ്‍ പിന്നിട്ട വിജയ് ചിത്രം തന്നെയായ മാസ്റ്ററിലെ വാത്തി കമ്മിംഗാണ് മൂന്നാം സ്ഥാനത്ത്.
അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേര്‍ന്ന് ആലപിച്ച അറബിക് കുത്തിന് വരികളെഴുതിയത് ശിവകാര്‍ത്തികേയനായിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. പൂജ ഹെഗ്ഡേയും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.
about arabic kuthu
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...