Connect with us

ഈ ചോദ്യം സ്ഥിരം കേൾക്കാറുണ്ട് ആരോടും ഈ രഹസ്യം പറഞ്ഞിട്ടില്ല മാസ്സ് മറുപടിയുമായി അഞ്ജലി !

Malayalam

ഈ ചോദ്യം സ്ഥിരം കേൾക്കാറുണ്ട് ആരോടും ഈ രഹസ്യം പറഞ്ഞിട്ടില്ല മാസ്സ് മറുപടിയുമായി അഞ്ജലി !

ഈ ചോദ്യം സ്ഥിരം കേൾക്കാറുണ്ട് ആരോടും ഈ രഹസ്യം പറഞ്ഞിട്ടില്ല മാസ്സ് മറുപടിയുമായി അഞ്ജലി !

കുടുംബ ബന്ധങ്ങളുടെ ആഴം സ്‌ക്രീനിലേക്ക് പകര്‍ത്തി മലയാളിയുടെ പ്രിയം നേടിയ പരമ്പരയാണ് സാന്ത്വനം . സാന്ത്വനം വീട്ടിലെ സഹോദരന്മാരുടേയും അവരുടെ കുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര അത്യന്തം ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. സീരിയലിലെ ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒന്ന് തന്നെയാണ്.
നടി ഷഫ്‌നയുടെ ഭർത്താവ് സജിനാണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രമായെത്തുന്നത്. ശിവനും അഞ്ജലിയും പ്രേക്ഷകഹൃദയം കവരുമ്പോൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണ് എന്ന് ഗോപിക പറഞ്ഞിട്ടുണ്ട്.
.

കുട്ടിക്കാലം മുതലേ അഭിനയത്തിൽ മിടുക്ക് തെളിയിച്ചിട്ടുള്ള ഗോപിക ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളായി പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ സഹോദരി കീർത്തനയും ബാലേട്ടനിൽ അഭിനയിച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്. സാന്ത്വനം കുടുംബം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലൊക്കേഷനിൽ ചെന്നാൽ എല്ലാവരുമായും ഒരു കുടുംബത്തിലെന്ന പോലെ തന്നെയാണെന്നുമാണ് ഗോപിക പറയുന്നത്.

കുടുംബപ്രക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്‌ജലി എന്ന കഥാപാത്രത്തിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഏറെ ആരാധകരെ സ്വന്തമാക്കിയ ഗോപിക ഒരു ഡോക്ടർ ആണെന്നത് അധികമാർക്കും അറിയാത്ത ഒരു രഹസ്യമാണ്. സാന്ത്വനത്തിലെ കുസൃതിയും കുറുമ്പുമൊക്കെയുള്ള നായികയായി ഗോപിക അഭിനയിച്ച് തകർക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് താരത്തിനുള്ളത്.

പൊതുപരിപാടികളിലും മറ്റും വളരെ അപൂർവമായി മാത്രമേ ഗോപികയെ കാണാ റുള്ളൂ. ഇപ്പോഴിതാ കാസർക്കോടുള്ള ഒരു ഷോപ്പിന്റെ ഉൽഘാടനത്തിന് താരം എത്തിയ തിന്റെയും വേദിയിൽ അവതാരക യുടെയും കാണികളുടെയും ചോദ്യങ്ങൾക്ക് നിറഞ്ഞ ചിരിയോടെ ഗോപിക മറുപടി കൊടുക്കുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘ശിവൻ ചേട്ടൻ എവിടെ?’ എന്ന ചോദ്യത്തിന് കുറച്ച് നാളുകളായി ഞങ്ങൾക്ക് തുടർച്ചയായി സാന്ത്വനത്തിന്റെ ഷൂട്ടായിരുന്നെന്നും ഇപ്പോൾ ശിവേട്ടൻ റെസ്റ്റിലാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. സീരിയലിന്റെ അടുത്ത എപ്പിസോഡുകളെക്കുറിച്ചും മറ്റും അവതാരക ചോദിച്ചെ ങ്കിലും താരം ഒട്ടും തന്നെ കുലുങ്ങിയില്ല. ഷൂട്ട് കഴിഞ്ഞുവരുമ്പോൾ വീട്ടുകാർ സ്ഥിരം ചോദി ക്കുന്ന ചോദ്യ മാണിതെന്നും അവരോട് ഇതേവരെ താൻ സീരിയൽ രഹസ്യങ്ങൾ പറഞ്ഞിട്ടില്ലെന്നും ഗോപിക തമാശരൂപേണ പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങളോടും ഞാൻ ഒന്നും തുറന്നുപറയില്ലെന്നാണ് ഗോപിക വേദിയിൽ തുറന്നടിച്ചത്.

മഞ്ഞ നിറത്തിലുള്ള സാരിയിൽ അതിസുന്ദരി യായാണ് ഗോപിക അനിൽ ചടങ്ങിനെ ത്തിയത്. ഗോപിക എത്തിയ പാടെ വേദിക്ക് മുൻപിൽ ആരാധകർ തടിച്ചുകൂടുകയായി രുന്നു. അവതാരകക്കൊപ്പം സരസമായ വർത്തമാനവുമായി സ്റ്റേജിൽ തകർക്കുകയായി രുന്നു സാന്ത്വനം അഞ്‌ജലി. പൂച്ചെണ്ടുകൾ നൽകിയും ചിത്രങ്ങൾ സമ്മാനിച്ചും ആരാധകർ പ്രിയതാരത്തെ സ്നേഹത്താൽ മൂടി.എന്തായാലും സജിനും ഗോപികയും ഒരുമിച്ചെത്തുന്ന ഒരു ഉദ്ഘാടനചടങ്ങോ അഭി മുഖമോ ആഗ്രഹിക്കുന്നവരാണ് സാന്ത്വനം ആരാധകരിൽ ഏറെയും. ശിവാഞ്ജലി എന്നാണ് ഇവരെ പൊതുവെ അറിയപ്പെടുന്നത്.

about gopika anil

More in Malayalam

Trending