ഇത് നമ്മുടെ കാവ്യ തന്നെയാണോ? അന്തം വിട്ട് ആരാധകർ ചിത്രങ്ങൾ വൈറൽ കൂടെ ദിലീപും
ജനപ്രിയ നായകന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആവേശഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്തിടെ പത്മാസരോവരം വീട്ടിൽ താരദമ്പതികൾ വിവാഹവാർഷികം ആഘോഷിച്ചിരുന്നു . വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും വിപുലമായി ആഘോഷിച്ചിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾക് എല്ലാം സമൂഹ മാധ്യമങ്ങളിൽ ക്ഷണ നേരം കൊണ്ടാണ് വൈറലാകാറുള്ളത്
കൊറോണ കാലത്ത് ദിലീപിനെയും കാവ്യനെയും പുറംലോകത്തേക്ക് കാണാത്തതില്‍ ആരാധകരും നിരാശയിലായിരുന്നു. താരകുടുംബത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഏറ്റവും പുതിയതായി നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ ദിലീപ് കുടുംബസമേതം പങ്കെടുക്കാന്‍ എത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തിന്റെ മകള്‍ എന്നതിലുപരി മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. ചടങ്ങിനിടെ കാവ്യ മാധവന്റെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു. മുൻപും ഇരുവരും പങ്കെടുത്ത ചടങ്ങുകളിലെ വീഡിയോയും, ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ സജീവം അല്ലാത്ത കാവ്യയെ ഇത്തരം ചടങ്ങുകളിലൂടെയാണ് ആരാധകർ ഇപ്പോൾ കാണുന്നത്.
ഇപ്പോഴിതാ അധികമാരും കണ്ടിട്ടിട്ടില്ലാത്ത ദിലീപിന്റെയും കാവ്യയുടെയും പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. കുറച്ച് പഴയ ഫോട്ടോ ആണെങ്കിലും ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകൡൂടെയും മറ്റും ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപ് നില്‍ക്കുമ്പോള്‍ കറുപ്പ് നിറമുള്ള ചുരിദാറിലാണ് കാവ്യ എത്തിയത്. ഏതോ ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ചിത്രമാണെന്ന് വ്യക്തമാവും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. ഏതായാലും താരദമ്പതികളുടെ ചിത്രം ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്
