Malayalam
ജനകോടികൾ ഒന്നടങ്കം കാത്തിരുന്ന മെഗാഹിറ്റ് ഷോ തിരിച്ചെത്തുന്നു ; മണിക്കുട്ടന് ശേഷം ഇനിയാര്?; ബിഗ് ബോസ് സീസൺ ഫോർ ബ്രഹ്മാണ്ഡ ലോഗോ പുറത്ത്; ആറാടാൻ മോഹൻലാലും ; നാലാം സീസണിൽ ആരൊക്കെ?
ജനകോടികൾ ഒന്നടങ്കം കാത്തിരുന്ന മെഗാഹിറ്റ് ഷോ തിരിച്ചെത്തുന്നു ; മണിക്കുട്ടന് ശേഷം ഇനിയാര്?; ബിഗ് ബോസ് സീസൺ ഫോർ ബ്രഹ്മാണ്ഡ ലോഗോ പുറത്ത്; ആറാടാൻ മോഹൻലാലും ; നാലാം സീസണിൽ ആരൊക്കെ?
ബിഗ് ബോസ് മലയാളം സീസൺ 4 നായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രക്ഷകർ ഉള്ള ഒരു ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്ബോസ് മലയാളത്തിൻ്റെ പ്രത്യേകത. ജനങ്ങൾ ഏറ്റെടുത്ത റിയാലിറ്റി ഷോയുടെ പുതിയ ഭാഗം വരുന്നു എന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരെ ഒന്നും തന്നെ പുറത്തു വന്നിട്ടില്ലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിന്റെ ലോഗോ ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദില്‍ ആണ് ആദ്യം ആരംഭിക്കുന്നത്. ഷോ വന്‍ വിജയമായതോടെ മറ്റുള്ള തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവെങ്കിലും ഗെയിം മനസ്സിലായതോടെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഒരു സൈക്കോളജിക്കൽ ഗെയിം ഷോ ആയിട്ടാണ് ഇപ്പോൾ ആളുകൾ ബിഗ് ബോസിനെ കാണുന്നത്.
ഒരു പ്ലാനിങ്ങും ഇല്ലാതെ വളരെ വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നും വരുന്ന വ്യത്യസ്തതയാർന്ന കുറച്ചുപേരെ ഒന്നിച്ചു ഒരു മേൽക്കൂരയിൽ എത്തിക്കുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത 100 ദിവസങ്ങൾ. അങ്ങനെ അവർ എത്തുകയാണ്… ആരൊക്കെ… അതൊരു വലിയ ട്വിസ്റ്റ് തന്നെയാണ്…
ഒരുപാട് പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നുണ്ട്. അതിൽ നിന്നും ആരൊക്കെയോ ഉണ്ടാകും എന്നുമാത്രമേ ഇപ്പോൾ പറയുന്നുള്ളു.
ഇനി നമുക്ക് ബിഗ് ബോസ് മൂന്ന് സീസണുകൾ ഒന്ന് ഓർമ്മിക്കാം…
2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. സാബുമോന്‍, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു ആദ്യ സീസണിലെ മത്സരാര്‍ഥികള്‍.മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. സാബു മോന്‍ ആയിരുന്നു വിജയി. രണ്ടാം സ്ഥാനത്തിന് പേളി മാണിയായിരുന്നു. ബിഗ് ബോസ് ഷോയിലൂടെ പല താരങ്ങളുടേയും ഇമേജ് മാറുകയായിരുന്നു.
2020ല്‍ ആയിരുന്നു രണ്ടാം ഭാഗം ആരംഭിക്കുന്നത്. ചെന്നൈയിലായിരുന്നു വേദിയായത്. ആര്യ, വീണ, രജിത് കുമാര്‍, അഭിരാമി അമൃത സുരേഷ്, എലീന, ഫുക്രു എന്നിവരായിരുന്നു മത്സരാര്‍ഥികള്‍. മത്സരം കടുക്കുന്ന സമയത്തായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത്. ലോക്ക് ഡൗണിന് മുന്‍പ് തന്നെ മത്സരാര്‍ത്ഥികളെ നാട്ടില്‍ എത്തിച്ചിരുന്നു. സംഭവബഹുലമായിരുന്നു രണ്ടാം സീസണ്‍. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയിരുന്നു.
കൊവിഡ് പ്രതിസന്ധി ഒന്ന് ഒതുങ്ങിയതിന് ശേഷമായിരുന്നു ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിക്കുന്നുത്.2021 ല്‍ ആണ് ഷോ തുടങ്ങുന്നത്. ചെന്നൈയില്‍ തന്നെയായിരുന്നു മൂന്നാം സീസണും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. മണിക്കുട്ടന്‍, അനൂപ്, റംസാന്‍,ഭാഗ്യലക്ഷ്മി, നോബി, കിടിലന്‍ ഫിറേസ്,ഡിംപല്‍, സായി, ഋതു മന്ത്ര തുടങ്ങിയവരായിരുന്നു മത്സരാര്‍ഥികള്‍. മണിക്കുട്ടന്‍ ആയിരുന്നു വിജയ്. രണ്ടാം സ്ഥാനം പുതുമുഖമായ സായി വിഷ്ണു ആയിരുന്നു. മൂന്നാം സ്ഥാനത്ത് ഡിംപലും ആയിരുന്നു.
വോട്ടിംഗിലൂടെയായിരുന്നു വിജയിയെ കണ്ടെത്തിയത്. ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിവെ ബിഗ് ബോസ് നിര്‍ത്തി വെച്ചിരുന്നു.ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഷോ നിര്‍ത്തി വെച്ചത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ബിഗ് ബോസ് മലയാളം പതിപ്പായിരുന്നു സീസണ്‍ 3.
നാലാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നാലാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ച് കൊണ്ടാണ് മൂന്നാം ഭാഗം അവസാനിച്ചത്.
പുത്തൻ സീസൺ ലോഗോ വന്നതോടെ പ്രേക്ഷകർ സന്തോഷത്തിലായിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. തീതയിയോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടല്ല. സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് സീസണ്‍ 4 നെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിരവധി താരങ്ങളുടെ പേരുകള്‍ മത്സരാര്‍ഥികളുടെ ലിസ്റ്റില്‍ സോഷ്യല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പൂര്‍ണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ മാത്രമേ പ്രെമോ വീഡിയോ പുറത്ത് വിടുകയുള്ളൂ. കൂടാതെ മത്സരം തുടങ്ങുമ്പോള്‍ മാത്രമേ മത്സരാര്‍ഥികളേയും അറിയാന്‍ സാധിക്കുകയുള്ളൂ. ഇക്കുറി മുംബൈയില്‍ ആകും ബിഗ് ബോസ് ഷോയുടെ വേദിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോയ്ക്കും കേരളത്തില്‍ മികച്ച കാഴ്ചക്കാരുണ്ട്.
about bigg boss
