Malayalam
ടിനി ടോം കാണുമ്പോഴെല്ലാം അങ്ങനെ വിളിക്കാറുണ്ട്; അത് കേട്ട് മനോജും കളിയാക്കും! ബീന ആന്റണി പറയുന്നു
ടിനി ടോം കാണുമ്പോഴെല്ലാം അങ്ങനെ വിളിക്കാറുണ്ട്; അത് കേട്ട് മനോജും കളിയാക്കും! ബീന ആന്റണി പറയുന്നു
മിനി സ്ക്രീൻ, ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരയായ താര ജോഡികളാണ് ബീന ആന്റണിയും. മനോജും . ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ ഭർത്താവും നടനുമായ മനോജിന് ബെ്‍സ് പൾസി രോഗം ബാധിച്ചത് വലിയ വാർത്തയായിരുന്നു. കൃത്യമായ ചികിത്സയിലൂടെ മനോജ് രോഗവിമുക്തിനായിട്ടുണ്ട്.
മനോജ് തന്നെയാണ് അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ രോഗത്തെ കുറിച്ച് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. സ്ട്രോക്കാണോയെന്ന് ഭയന്നിരുന്നുവെന്നും ബീനയും മനോജും പിന്നീട് വ്യക്തമാക്കിയിരുന്നു. മിനി സ്ക്രീനിലെ വിവിധ സീരിയലുകളിലൂടെയും യുട്യൂബ് ചാനലിലൂടെയും ഇരുവരും സജീവമാണ്. ബെൽസ് പൾസി രോഗത്തിൽ നിന്നെല്ലാം മുക്തനായ ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ് ബീനയും ഭർത്താവ് മനോജും. സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റിലാണ് ഇരുവരും അതിഥികളായി എത്തിയത്.കല്യാണത്തിന് ശേഷം റിസപ്ഷന് വേദിയിൽ ഇരിക്കുന്ന പ്രതീതിയാണ്. ബൽസി പൾസി മാറിയ ശേഷം ആദ്യമായാണ് അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടിനി ടോം കാണുമ്പോഴെല്ലാം മിനി സ്ക്രീനിലെ മഞ്ജു വാര്യർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് വീട്ടിൽ വന്ന് കഴിയുമ്പോൾ മനോജും കളിയാക്കും. ആരോ ഒരിക്കൽ മഞ്ജുവിനോടും ഇത്തരത്തിൽ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ്. ബിഗ് ബസോ നടക്കുന്ന സമയത്ത് രജിത്ത് കുമാറിനെ പുറത്താക്കിയ സമയത്ത് ഷോയെ വിമർശിച്ച് പ്രതികരിച്ചത് ഒരു എടുത്ത് ചാട്ടമായിരുന്നു. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. അന്ന് നാക്ക് പിഴച്ചാണ് ഇനി ചാനലും കാണില്ലെന്ന് പറഞ്ഞത്. പറഞ്ഞ ശേഷമാണ് പിടിവിട്ട് പോയി എന്ന് മനസിലായത്.
‘അന്ന് ഞാനും മനോജും ഏഷ്യാനെറ്റിലെ രണ്ട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ അഭിനയിക്കുന്ന സമയവുമാണ്. അന്ന് മനോജ് അത് പറയുമ്പോൾ ഞാൻ അരികിൽ നിന്ന് തട്ടുന്നുണ്ടായിരുന്നു. അപ്പോഴേക്കും മനോജ് എല്ലാം പറഞ്ഞ് കഴിഞ്ഞു. അങ്ങനെയൊക്കെ ചിലത് വെട്ടിതുറന്ന് പറയലിന്റെ ഭാഗമായി മനോജിന് സംഭവിച്ചിട്ടുണ്ട്. അന്നാണ് മനോജിനും എനിക്കും അദ്ദേഹത്തിന്റെ വീഡിയോകളൊക്കെ ഇത്രയധികം ആളുകൾ കാണുന്നുണ്ടെന്ന് മനസിലായത്. ബൽസി പൾസി വന്ന സമയത്ത് വീഡിയോ ഇടാൻ മനോജ് പോയപ്പോൾ ഞാൻ തടഞ്ഞിരുന്നു. പിന്നെ മറ്റുള്ളവരിലേക്ക് ഒരു അറിവ് പകരാൻ സാധിച്ചാലോ എന്ന് കരുതിയാണ് വീഡിയോ ഞങ്ങൾ പങ്കുവെച്ചത്’ ബീന ആന്റണിയും മനോജും പറയുന്നു.
About Beena Antony
