Connect with us

കട്ട വെയിറ്റിംഗ്…!, വൈറലായി മമ്മൂട്ടിയുടെ സിബിഐ ലൊക്കേഷന്‍ ചിത്രം; കമന്റുകളുമായി ആരാധകര്‍

Malayalam

കട്ട വെയിറ്റിംഗ്…!, വൈറലായി മമ്മൂട്ടിയുടെ സിബിഐ ലൊക്കേഷന്‍ ചിത്രം; കമന്റുകളുമായി ആരാധകര്‍

കട്ട വെയിറ്റിംഗ്…!, വൈറലായി മമ്മൂട്ടിയുടെ സിബിഐ ലൊക്കേഷന്‍ ചിത്രം; കമന്റുകളുമായി ആരാധകര്‍

മമ്മൂട്ടി ആരാധകരെ ഇന്നും ഹരം കൊള്ളിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. ഇതിന്റെ അഞ്ചാം പതിപ്പ് ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍നിന്നുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായിരിക്കുകയാണ്. സേതുരാമയ്യരുടെ വേഷത്തിലിരുന്ന് ഫോണില്‍ എന്തോ നോക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. ചിത്രം എവിടെ വച്ചാണെന്നും എന്നാണ് പകര്‍ത്തിയതെന്നും വ്യക്തമല്ല.

സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം പതിപ്പില്‍ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, സായി കുമാര്‍, കനിഹ തുടങ്ങിയവരുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുന്‍പ് ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നു.

വിജയചിത്രങ്ങളുടെ ഫോര്‍മുല വീണ്ടും ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍.

ലോക സിനിമ ചരിത്രത്തിലെ അപൂര്‍വ്വ നേട്ടവും സേതുരാമയ്യര്‍ സിബിഐ സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ കെ.മധുവാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് സിബിഐയുടെ അഞ്ചാം പതിപ്പോടെ ടീം സ്വന്തമാക്കിയത്.

More in Malayalam

Trending