Malayalam
വാർത്തകൾ നിരസിച്ച് ആന്റണി പെരുമ്പാവൂര്‍; അങ്ങനെ ഒരു ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ല; ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും!
വാർത്തകൾ നിരസിച്ച് ആന്റണി പെരുമ്പാവൂര്‍; അങ്ങനെ ഒരു ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ല; ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും!
മോഹന്‍ലാല്‍ നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ എന്ന പേരിൽ വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്നതോ, സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്നതോ ആയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. ഇതിന് ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുകയെന്നും ആന്റണി പറഞ്ഞു.
ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പമായിരിക്കും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എന്നായിരുന്നു
റിപ്പോര്‍ട്ടുകൾ പുറത്തുവന്നത് . ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി ‘ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെയും വര്‍ക്ക ഔട്ട് ചെയ്യുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയായിരിക്കും പ്രിയദര്ശന് ചിത്രവും നിര്‍മിക്കുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ബറോസിന് ശേഷം ചിത്രം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
about mohanlal
