Connect with us

അരയും തലയും മുറുക്കി ക്രൈംബ്രാഞ്ച് ; ചോദ്യ മുനയിൽ ദിലീപ്! കേസിൽ വൻ വഴി തിരിവ്

Malayalam

അരയും തലയും മുറുക്കി ക്രൈംബ്രാഞ്ച് ; ചോദ്യ മുനയിൽ ദിലീപ്! കേസിൽ വൻ വഴി തിരിവ്

അരയും തലയും മുറുക്കി ക്രൈംബ്രാഞ്ച് ; ചോദ്യ മുനയിൽ ദിലീപ്! കേസിൽ വൻ വഴി തിരിവ്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും. സംഭവത്തിനു ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു വ്യക്തത വരുത്താനാണിത്. ഇതിനു മുന്നോടിയായാണു ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയത്. കേസിൽ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഇവരിൽ പലരും മൊഴി നൽകിയതു കേസ് സംബന്ധിച്ച ഫീസെന്നായിരുന്നു.

ദിലീപും ബിസിനസ് പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ചിനു സംശയമുണ്ട്. ഇതുസംബന്ധിച്ച മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള അന്വേഷണ രീതി അഭിഭാഷകരുടെ പ്രവർത്തനത്തെ പൊതുവെ പ്രതികൂലമായി ബാധിക്കുമെന്ന സാഹചര്യത്തിൽ അഭിഭാഷകർക്കിടയിൽ വലിയ എതിർപ്പിനു വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിൽ അഭിഭാഷകരെ പ്രതിരോധത്തിലാക്കാതെ കേസന്വേഷണവുമായി സഹകരിപ്പിക്കാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ച നിയമോപദേശം. ഇതനുസരിച്ചു ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനു മുൻപ് അഡ്വ.ബി.രാമൻപിള്ളയുമായി അനൗദ്യോഗികമായ കൂടിക്കാഴ്ചയ്ക്ക് അന്വേഷണസംഘം ശ്രമിച്ചേക്കും. അതേസമയം നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കുറഞ്ഞതു മൂന്നുമാസം വേണമെന്നു പ്രോസിക്യൂഷൻ. തുടരന്വേഷണത്തിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്താണിത്. അന്വേഷണ പദ്ധതി സംബന്ധിച്ച വിവരങ്ങൾ രഹസ്യ കവറിൽ കോടതിയിൽ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദം പൂർത്തിയായതിനെ തുടർന്നു തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

ദൃശ്യങ്ങളുടെ കോപ്പി ‘ഡിജിറ്റലി ലോക്ഡ്’ ആണെന്നും അതു തുറക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താൽ കൃത്യമായി അറിയാനാവുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ടി.എ.ഷാജി അറിയിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നുള്ള ദിലീപിന്റെ അഭിഭാഷകന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു പ്രോസിക്യൂഷൻ. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിൽനിന്നു കണ്ടെത്തിയെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണെന്നു പ്രതിഭാഗം ആരോപിച്ചിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ ഉദ്യോഗസ്ഥനും പങ്കുണ്ടെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട കഥ മെനയാനാവുമായിരുന്നില്ലേയെന്നു കോടതി വാക്കാൽ ചോദിച്ചു. അതിനു ബുദ്ധി വേണ്ടേ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ പ്രതികരണം. വിചാരണ നീട്ടാനാണെങ്കിൽ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതുണ്ടോയെന്നും വിചാരണ നീട്ടിയിട്ട് എന്താണു പ്രയോജനമെന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും വോയ്സ് ക്ലിപ്പുകളുടെയും സത്യാവസ്ഥ പരിശോധിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.

മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാർ നിവേദനം നൽകിയ നിവേദനത്തിൽ എന്താണു നടപടി സ്വീകരിച്ചതെന്ന് അന്വേഷിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതെന്നു ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ നികത്താനാണു തുടരന്വേഷണം. വീണ്ടും ശബ്ദ സാംപിളുകൾ എടുക്കുന്നതിനെയും പ്രതിഭാഗം ചോദ്യം ചെയ്തു.

ഇതിനിടെ, നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ പ്രത്യേക കോടതിയിലെ നടപടികൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനെതിരെ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. സർക്കാർ നൽകിയ വിശദീകരണത്തിനു മറുപടി നൽകാൻ ദിലീപ് സമയം ചോദിച്ചതിനെ തുടർന്നാണിത്. ഹർജി നിലനിൽക്കില്ലെന്നു പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top