Malayalam
നടിയുടെ കഴുത്തിൽ ചുണ്ടുകളുടെ പാട്; ആരാണ് ചുംബനം നൽകിയതെന്ന ചോദ്യത്തിന് മാസ് മറുപടി നൽകി ഉർവ്വശി റൗട്ടേല!
നടിയുടെ കഴുത്തിൽ ചുണ്ടുകളുടെ പാട്; ആരാണ് ചുംബനം നൽകിയതെന്ന ചോദ്യത്തിന് മാസ് മറുപടി നൽകി ഉർവ്വശി റൗട്ടേല!
ബോളിവുഡ് സുന്ദരി ഉർവ്വശി റൗട്ടേല എല്ലായിപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന നടിമാരില്‍ ഒരാളാണ്. നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും പൊതുപരിപാടിയില്‍ പറയുന്ന വാക്കുകളുമൊക്കെയാണ് പലപ്പോഴും വൈറലാകാറുണ്ട് . എന്നാല്‍ നടിയുടെ കഴുത്തില്‍ ഒരു കടിയേറ്റ പാട് കണ്ടതോടെ ഇതെന്താണെന്നുള്ള ചോദ്യവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഉര്‍വശിയെ എയര്‍പോര്‍ട്ടില്‍ വെച്ച് ക്യാമറകണ്ണുകള്‍ കണ്ടിരുന്നു. ഇതിനിടയിലാണ് ചിലര്‍ നടിയുടെ കഴുത്തിലൊരു പാട് കാണുന്നത്.
ചുവപ്പ് ടോപ്പും കറുപ്പ് സ്കോര്‍ട്ടും ധരിച്ചാണ് ഉര്‍വശി എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ബ്ലാക്ക് ബൂട്ടും ഇതിനൊപ്പം ഉണ്ടായിരുന്ന. ബോള്‍ഡ് ലുക്കിലുള്ള ലിപ്സ്റ്റിക് ആണ് നടി ഈ ലുക്കിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതിനിടയിലാണ് കഴുത്തിലൊരു ലിപ്സ്റ്റിക പാട് കണ്ടത്. ഇതോടെ ആരെങ്കിലും സ്നേഹത്തോടെ നടിയെ ഉമ്മ വെക്കുകയോ കടിക്കുകയോ ചെയ്തതാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ഇതേ കാര്യം നിരന്തരം ചോദിച്ച് വരികയും വാര്‍ത്തകളില്‍ വരികയും ചെയ്തതോടെ ട്വിറ്ററിലൂടെ വിശദീകരണം നല്കി കൊണ്ട് നടി തന്നെ രംഗത്ത് വന്നു.’ഇത് വിഡ്ഢീത്തമാണ്. എന്റെ മാസ്കില്‍ ചുവന്ന ലിപ്സ്റ്റിക് പരന്നത് കൊണ്ട് ഉണ്ടായ പാടാണ് അത്. എല്ലാ പെണ്‍കുട്ടികളും ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ കുറച്ച് ബുദ്ധിമുട്ടണം. മറ്റൊരാളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി എന്ത് വേണമെങ്കിലും എഴുതി വിടുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്വന്തം നേട്ടങ്ങള്‍ക്കായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എന്റെ നേട്ടങ്ങളെ കുറിച്ച് നിങ്ങള്‍ എന്തുകൊണ്ട് എഴുതുന്നില്ല’.. എന്നുമാണ് ഉര്‍വശി ചോദിക്കുന്നത്. മാത്രമല്ല തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ടും നടി പങ്കുവെച്ചിരുന്നു.
തനിക്ക് ലഭിക്കുന്ന പ്രശസ്തി ഏറ്റവുമധികം ആസ്വദിക്കുന്ന നടിയാണ് ഉര്‍വശി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം സജീവമായി ഇരിക്കാറുള്ള നടി പലപ്പോഴും കിടിലന്‍ ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് തന്റെ ആരാധകരെ ആവേശത്തിലാക്കാനുള്ള പോസ്റ്റുകളും നടി പോസ്റ്റ് ചെയ്യാറുണ്ട്. 2015 ല്‍ മിസ് ദിവ യുണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉര്‍വശി ആ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിച്ചിരുന്നു. 2013 മുതലാണ് നടി ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയത്. വിര്‍ജിന്‍ ഭാനുപ്രിയ എന്ന സിനിമയാണ് അവസാനമായി ഉര്‍വശി അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം. ബ്ലാക്ക് റോസ്, എന്നൊരു സിനിമയിലൂടെ തെലുങ്കിലേക്കും ഇനിയും പേരിടാത്ത തമിഴ് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടിയിപ്പോള്‍. ഇതിനൊപ്പം മ്യൂസിക് വീഡിയോസും വെബ് സീരിസുകളിലുമൊക്കെ നടി അഭിനയിക്കുന്നുണ്ട്.
about urvashi rautela
