Connect with us

കല്യാണ വീട്ടിൽ വെച്ച് നീ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ ചുറ്റും കൂടി; എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി പോയി, തുറന്ന് പറഞ്ഞ് രശ്മി അനിൽ!

Malayalam

കല്യാണ വീട്ടിൽ വെച്ച് നീ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ ചുറ്റും കൂടി; എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി പോയി, തുറന്ന് പറഞ്ഞ് രശ്മി അനിൽ!

കല്യാണ വീട്ടിൽ വെച്ച് നീ കാരണമാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് ആളുകൾ ചുറ്റും കൂടി; എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി പോയി, തുറന്ന് പറഞ്ഞ് രശ്മി അനിൽ!

ചിരിച്ച് ചിരിച്ച് മരിച്ചു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് നടന്നതായി അറിയാമോ, ഇപ്പോഴിതാ രശ്മി അനിൽ തന്റെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ശരിക്കും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ മരിച്ച സംഭവം നടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴുള്ള പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്ന അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു രശ്മി. നടിയുടെ വാക്കുകൾ ഇങ്ങനെ

കൂടുതലും സ്‌കിറ്റുകളിലൂടെയാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. അങ്ങനെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ തിരിച്ചറിയുകയും, സ്‌നേഹം നേരിട്ട് പറയുകയും ചെയ്യുന്നത് വളരെ അധികം സന്തോഷമുള്ള കാര്യമാണ്. ആരും വെറുക്കുന്നില്ല, എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമല്ലേ. പ്രത്യേകിച്ചും പ്രായമായവര്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണ്.

പക്ഷെ എന്നെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ട്. എന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞത്. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്ന് രശ്മി പറയുന്നു. ടിവിയില്‍ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്.
ഭര്‍ത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. എന്റെ ഭര്‍ത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാള്‍ മരിച്ചത് എന്ന്. പിന്നെ ആളുകള്‍ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലര്‍ക്ക് കൗതുകം. വേറെ ചിലര്‍ അതിനിടയില്‍ ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തില്‍ ആ കല്യാണ വീട്ടില്‍ നില്‍ക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍
മക്കള്‍ക്ക് രണ്ട് പേര്‍ക്കും അഭിനയത്തില്‍ താത്പര്യമില്ല എന്നും അഭിമുഖത്തില്‍ രശ്മി വ്യക്തമാക്കി. മകന് സ്‌പോട്‌സിലാണ് കമ്പം. മകള്‍ക്ക് പഠിച്ച് നല്ല ജോലിയക്കെയായി കാനഡയില്‍ സെറ്റില്‍ ചെയ്യാനാണ് മോഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം ഇപ്പോള്‍ തന്നെ തുടങ്ങി. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് കാരണം ഇപ്പോള്‍ അവര്‍ക്കും പുറത്ത് പോകാന്‍ കഴിയുന്നില്ല, സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് എപ്പോഴും പരാതി പറയും- രശ്മി അനില്‍ പറഞ്ഞു.

about reshmi anil

More in Malayalam

Trending

Recent

To Top