Malayalam
സിനിമാക്കാരുടെ ഇഷ്ട തോഴനായിരുന്നു സുനി..മനസ്സാക്ഷി സൂക്ഷിപ്പുകാരൻ, സിനിമാ മേഖലയിലുള്ള പലരും സുനിയെ ക്രിമിനല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു, മുകേഷാണ് സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തൽ
സിനിമാക്കാരുടെ ഇഷ്ട തോഴനായിരുന്നു സുനി..മനസ്സാക്ഷി സൂക്ഷിപ്പുകാരൻ, സിനിമാ മേഖലയിലുള്ള പലരും സുനിയെ ക്രിമിനല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു, മുകേഷാണ് സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ട് ചാനൽ ചർച്ചകളിൽ സജീവമായാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. മുഖ്യ പ്രതി പള്‍സര്‍ സുനി മലയാള സിനിമയിലെ ക്വട്ടേഷന്‍ സംഘത്തെ നയിച്ചിരുന്ന ക്രിമിനലാണെന്നാണ് അദ്ദേഹം പറയുന്നത് സുനിയെ കുറിച്ചുള്ള അറിയാ കഥകള്‍ കൂടിയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിലുള്ള പലരും സുനിയെ പല ക്രിമിനല്‍ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്ന് ബൈജു പറയുന്നു.
ഇന്നത്തെ ഫെഫ്ക സംഘടനയിലുള്ളവര്‍ പോലും ഇവരെ ഉപയോഗിച്ചിരുന്നു. നടന് ദിലീപിനും മുകേഷിനും ഇവരെ ശരിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ബൈജു പറയുന്നു. എന്നാല്‍ സുനിയെ കുറിച്ചുള്ള പല വിവരങ്ങളും പോലീസിന് പോലും അജ്ഞാതമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.
സിനിമാക്കാരുടെ ഇഷ്ട തോഴനായിരുന്നു സുനി. ആദ്യ സിനിമാക്കാരുടെ ഡ്രൈവറായി ജോലിക്ക് കയറി. പിന്നീട് നടന് മുകേഷിന്റെ എല്ലാമെല്ലാമായിരുന്നു സുനി. മുകേഷാണ് ഈ സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. അന്ന് മുതല്‍ ദിലീപിന്റെ വിശ്വസ്തനായിരുന്നു സുനി. സ്വന്തം ആളായിട്ടായിരുന്നു മുകേഷും ദിലീപും കണ്ടിരുന്നത്. അടുത്തിടെയാണ് സുനിയുടെ അമ്മ ശോഭന ഒരു കത്ത് പുറത്തുവിട്ടത്. ദിലീപിനെതിരെ പരാമര്‍ശങ്ങള്‍ ഈ കത്തിലുണ്ടായിരുന്നു. ദിലീപ് ആവശ്യപ്പെട്ടിട്ടാണ് സുനി എല്ലാം ചെയ്തതെന്നായിരുന്നു ശോഭന പറഞ്ഞത്. സുനി ജയിലില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും അമ്മ പറഞ്ഞിരുന്നു.
2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 2021 ഡിസംബര്‍ ഇവര്‍ രണ്ട് പേരും ഒന്നും പറഞ്ഞിരുന്നില്ല എന്നതാണ് സത്യം. നെടുവേലിക്കുടി എന്ന സുനിയുടെ ചെറിയ വീട്ടില്‍ പലതവണ മാധ്യമങ്ങള്‍ ഇതിന് മുമ്പ് കയറിയിറങ്ങിയിരുന്നു. എന്നാല്‍ അന്നൊന്നും ശോഭന ഒന്നും പറഞ്ഞില്ല. മാധ്യമങ്ങളെ പേടിയാണെന്നായിരുന്നു അവര്‍ പറഞ്ഞത്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ദോഷകരമായി മകനെ ബാധിക്കുമോ?, അത് മാധ്യമങ്ങള്‍ വിവാദമാക്കുമോ എന്നെല്ലാം ഭയന്നിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. എവിടെ നിന്നോ അവര്‍ക്ക് ധൈര്യം കിട്ടിയെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. സുനിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് അമ്മ പല കാര്യങ്ങളും തുറന്ന് പറയുന്നതെന്നാണ് മനസ്സിലാവുന്നത്.
താന്‍ അടക്കമുള്ളവര്‍ നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുനിയെ കുറിച്ച് അന്വേഷിക്കാന്‍ അയാളുടെ ഗ്രാമത്തിലെത്തിയിരുന്നു. പെരുമ്പാവൂരിലുള്ള ഇളമ്പകപ്പള്ളി ഗ്രാമത്തിലാണ് സുനിയുടെ വീടുള്ളത്. ചാനലുകളോ മറ്റ് മാധ്യമങ്ങളോ ആ കേസിന് മുമ്പ് ഒരിക്കല്‍ പോലും ഇളമ്പകപ്പള്ളിയിലേക്ക് വന്നിട്ടില്ല. വല്ലപ്പോഴുമാണ് സുനി ഗ്രാമത്തില്‍ വരാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ആ വരവ് തന്നെ കാറിലും ബൈക്കിലുമൊക്കെയായിരുന്നു. ഏതോ കൊള്ളാവുന്നവന്റെ കൂടെ കൂടി രക്ഷപ്പെട്ടെന്നായിരുന്നു നാട്ടുകാര്‍ ഒക്കെ പറഞ്ഞിരുന്നത്. ഇടയ്ക്ക് ചില കേസുകള്‍ ഉണ്ടായിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് അധികം മുഖം കൊടുക്കാറില്ലായിരുന്നു. വന്നാല്‍ തന്നെ പെട്ടെന്ന് മടങ്ങും. സുനി പള്‍സര്‍ സുനിയായതിന് പിന്നില്‍ വലിയ കഥയുണ്ടെന്നും നാട്ടുകാര്‍ തന്നോട് പറഞ്ഞു.
പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കൊണ്ടാണ് ഈ പേര് വന്നതെന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. എന്നാല്‍ പള്‍സര്‍ ബൈക്ക് മോഷ്ടിക്കുന്നത് കൊണ്ടാണ് ഈ പേര് വീണതെന്നാണ് ചിലര്‍ കരുതുന്നത്. അതുമല്ല ആദ്യമായി പള്‍സര്‍ ബൈക്ക് വാങ്ങി നാട്ടിലാകെ ചെത്തി നടന്നത് കൊണ്ടാണ് ഈ പേര് വന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. ആള് ക്രിമിനലാണെന്ന് കാര്യത്തില്‍ പക്ഷേ നാട്ടുകാര്‍ക്ക് തര്‍ക്കമില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ സുനിക്ക് വില്ലന്‍ പട്ടമുണ്ടായിരുന്നു. വീടുമായും നാടുമായും ബന്ധം വളരെ കുറവാണ്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സുനിലിനെ അധ്യാപകരാരും ഓര്‍ക്കുന്നില്ല. 17ാം വയസ്സില്‍ വീട് വിട്ടതാണ് സുനി. ഈ പോക്കില്‍ എറണാകുളം ജില്ലയിലെ പല മേഖലകളിലായി സൗഹൃദ വലയമുണ്ടാക്കിയിരുന്നു സുനി.
ഈ സൗഹൃദ വലയമാണ് ക്വട്ടേഷന്‍ സംഘങ്ങളായി മാറിയത്. പല കേസുകളില്‍ ഒളിവില്‍ താമസിക്കുന്നതിന് സുനിയെ സഹായിച്ചിട്ടുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിച്ച വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപിയെ പോലും പോലീസ് തിരയുന്നത് സുനിയുടെ അറസ്റ്റിന് ശേഷമാണ്. ആദ്യ ഘട്ടത്തില്‍ സുനി ആരാണെന്ന് പോലും പോലീസുകാര്‍ക്ക് അറിയില്ലായിരുന്നു. എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബ് ഉണ്ടാക്കിയതോടെയാണ് സിനിമയില്‍ സുനിയുടെ ശുക്രനുദിച്ചത്. ഉന്നതരായ ആളുകള്‍ക്ക് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ ടാക്സിയെയും ഡ്രൈവര്‍മാരെയും നല്കലായിരുന്നു ഈ ക്ലബിന്റെ ജോലിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്നതും സ്മാര്‍ട്ടുമായിരുന്നു സുനി.അതാണ് സിനിമാക്കാര്‍ക്ക് കൂടുതലായി ബോധിക്കാന്‍ കാരണം. സിനിമാക്കാര്‍ക്ക് കൊണ്ടുനടക്കാന്‍ അത്യാവശ്യം ഗെറ്റപ്പുള്ള ഒരുത്തനെ വേണമായിരുന്നു. അതുകൊണ്ടാണ് സിനിമാക്കാര് പള്‍സര്‍ സുനിയെ തേടിയെത്താന്‍ തുടങ്ങിയത്. പിന്നെ സിനിമാക്കാരുടെയും സിനിമാ സെറ്റുകളിലെയും ഡ്രൈവറായി സുനി വിലസുന്നതാണ് കണ്ടത്. കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ബസ് യാത്രികനായ യുവാവിന്റെ മുഖത്ത് മുളക് പൊടി സ്േ്രപ കവര്‍ന്നത് അടക്കമുള്ള ചെറുതും വലുതുമായ എട്ട് മോഷണ കേസുകളും, അമ്പലമേട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും സുനിയുടെ പേരിലുണ്ടാവുന്നത് ഈ കാലയളവിലാണ്.
ഇതേ അവസരത്തിലാണ് സിനിമാ മേഖലയിലെ പലരുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനായി സുനി മാറിയത്. ബന്ധങ്ങള്‍ വിപുലമായതോടെ സുനിയുടെ ബന്ധങ്ങളും മാറി. ഇടയ്ക്കിടെ നാട്ടില്‍ വന്ന് പോകാന്‍ തുടങ്ങി. ഈ വരവുകളില്‍ ഇളമ്പകപള്ളിയിലും നട്ടന് സിറ്റിയിലും പഴയ പരിചയക്കാരുമായി സുനി പരിചയം പുതുക്കിയിരുന്നു. നടി ആക്രമിച്ച കേസ് നടക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സുനി അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. ആഢംബര പ്രിയവും പുറത്തെ അമിത സൗഹൃദവുമാണ് സുനിക്ക് വിനയായതെന്ന് കോടനാട് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ പറയുന്നു. നാട്ടില്‍ വലിയ പരിചയങ്ങളില്ലാത്തത് കൊണ്ട് സുനിയെ കുറിച്ച് വിവരങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായി ഇതേ പോലീസ് പറഞ്ഞിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
സുനിയെ സിനിമാക്കാര്‍ക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവന് സിനിമാക്കാരെ നന്നായി ഉപയോഗിച്ചിരുന്നു. ബാഹ്യ സൗന്ദര്യം കണ്ട് ഒപ്പം കൂട്ടിയ പലര്‍ക്കും സുനി അക്കാലത്ത് തന്നെ പണി കൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമാക്കാര് അവനെ കൂടെ കൂട്ടിയതെന്ന് നാട്ടുകാരും പഴയ കൂട്ടുകാരും പറയുന്നു. സിനിമയിലും പുറത്തും എതിരാളികളെ ഒതുക്കാന്‍ സുനിയുടെ സഹായം തേടിയിട്ടുണ്ട്. പണ്ട് മാക്ട ഫെഡറേഷന്റെ പിളര്‍പ്പ് ഉണ്ടായപ്പോള്‍ ഇന്ന് മാക്ടയുടെ തലപ്പത്തുള്ളവരൊക്കെ ചേര്‍ന്നാണ് ഈ സുനിയെയും അപ്പുണിയെയും പോലുള്ളവരെ ഉപയോഗിച്ച് സ്റ്റുഡിയോയുടെ മുന്നിലുള്ള വാഹനങ്ങളെല്ലാം തല്ലി തകര്‍ത്തത്. അന്ന് കേസില്‍ പ്രതിയാവുകയും ചെയ്തിരുന്നു. ഈ സുനി പക്കാ ക്രിമിനലാണ്. ദിലീപും മുകേഷുമൊക്കെ സുനിയെ അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.