Connect with us

ദിലീപ് അന്ന് അവിടെ സംസാരിച്ചത് ഒരു സഹോദരിക്കാണെന്ന രീതിയിൽ, അതിന് പിന്നാലെ വന്ന മഞ്ജുവാര്യർ അതിശക്തമായ ഭാഷയിൽ യോഗത്തിൽ സംസാരിച്ചു.. അയാളുടെ സ്വഭാഗം ഒരു ക്രിമിനല്‍ മൈന്‍ഡ് ഉള്ളതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും; ബൈജു കൊട്ടാരക്കര

Malayalam

ദിലീപ് അന്ന് അവിടെ സംസാരിച്ചത് ഒരു സഹോദരിക്കാണെന്ന രീതിയിൽ, അതിന് പിന്നാലെ വന്ന മഞ്ജുവാര്യർ അതിശക്തമായ ഭാഷയിൽ യോഗത്തിൽ സംസാരിച്ചു.. അയാളുടെ സ്വഭാഗം ഒരു ക്രിമിനല്‍ മൈന്‍ഡ് ഉള്ളതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും; ബൈജു കൊട്ടാരക്കര

ദിലീപ് അന്ന് അവിടെ സംസാരിച്ചത് ഒരു സഹോദരിക്കാണെന്ന രീതിയിൽ, അതിന് പിന്നാലെ വന്ന മഞ്ജുവാര്യർ അതിശക്തമായ ഭാഷയിൽ യോഗത്തിൽ സംസാരിച്ചു.. അയാളുടെ സ്വഭാഗം ഒരു ക്രിമിനല്‍ മൈന്‍ഡ് ഉള്ളതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും; ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നലെയായിരുന്നു അഞ്ച് വർഷം പൂർത്തിയായത്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ അതിക്രൂരമായി ആക്രമിച്ച് പൾസർ സുനിയും സംഘവും അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു

ലോകചരിത്രത്തിലാദ്യമായി ബാലത്സംഗ ക്വട്ടേഷന്‍ കൊടുത്തതിലാണ് ദിലീപ് 85 ദിവസത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കിടന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുകയാണ്. ആ കേസ് അഞ്ച് വർഷം തികയാറാവുമ്പോള്‍ ഇപ്പോഴിതാ വീണ്ടുമൊരു ഗൂഡാലോചനയ്ക്ക് ദിലീപിന്റെ പേരില്‍ കേസ് എടുത്തിരിക്കുകയാണ്. ഇതിലൂടെ അയാളുടെ സ്വഭാഗം ഒരു ക്രിമിനല്‍ മൈന്‍ഡ് ഉള്ളതാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് അഞ്ച് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍ 24 ന്യൂസ് ചാനല്‍ നടത്തിയ ‘അതിജീവിതയ്ക്ക് നീതി വേണ്ടേയെന്ന’ തലക്കെട്ടില്‍ നടത്തിയ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ട ദാരുണമായ സംഭവം നടക്കുന്നത്. രാവിലെ ആറുമണിയോളം ആയ സമയത്താണ് വിഷയം ഞാന്‍ അറിയുന്നത്. അന്ന് ഞാന്‍ മാക്ടയുടെ ജനറല്‍ സെക്രട്ടറിയാണ്. ആ പദവിയിലിരുന്നുകൊണ്ട് അപ്പോള്‍ തന്നെ വിഷയം അന്വേഷിക്കുകയും ചില കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചെന്നും ബൈജു കൊട്ടാരക്കര പറയുന്നു

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഒരു പ്രൊഡക്ഷന്‍ വണ്ടിയില്‍ വരുമ്പോള്‍ ഒരു നടിക്ക് ഇത്തരമൊരു ദാരുണമായ സംഭവം നേരിടേണ്ടി വന്നിരുന്നെങ്കില്‍ അത് സിനിമാക്കാർ അറിയാതെ നടക്കില്ലെന്നും ഞങ്ങള്‍ അപ്പോള്‍ തന്ന മനസ്സിലാക്കില്ല. പിറ്റേ ദിവസം എറണാകുളം പ്രസ് ക്ലബ്ലില്‍ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലും ഞങ്ങള്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള ആളുകള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്നായിരുന്നു അവിടേയും ഞങ്ങള്‍ ആവർത്തിച്ചത്.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സിനിമാക്കാർ ആദ്യം ഇതിനെ മൂടിവെച്ച് മിണ്ടാതിരുന്നു. ഞങ്ങള്‍ കരയുന്നുണ്ടെന്നായിരുന്നു പലരും അവകാശപ്പെട്ടത്. എന്നാല്‍ ആരും കരഞ്ഞില്ല. കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് എറണാകുളത്ത് ഒരു യോഗം നടക്കുന്നത്. മലയാള സിനിമാ രംഗത്തെ പ്രമുഖരെല്ലാം ഒത്തുകൂടിയ ആ ചടങ്ങില്‍ മെഴുക് തിരി കത്തിച്ച് വെച്ച് ഒരു പ്രതിജ്ഞയൊക്കെ എടുത്തു. നടന്നത് സങ്കടകരമായ കാര്യമാണെന്ന് പറഞ്ഞ് കുറേപേർ മുതലക്കണ്ണീർ പൊഴിക്കുകയും ചെയ്തു.

ഈ കേസില്‍ പിന്നീട് എട്ടാം പ്രതിയായ ദിലീപ് അന്ന് അവിടെ സംസാരിച്ചത് ഒരു സഹോദരിക്കാണെന്ന രീതിയിലാണ്. അതിന് പിന്നാലെ വന്ന മഞ്ജുവാര്യർ അതിശക്തമായ ഭാഷയിലായിരുന്ന ആ യോഗത്തില്‍ സംസാരിച്ചത്. അതിനൊക്കെ ശേഷം നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഈ കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് കണ്ടെത്തുന്നതും 86 ദിവസത്തോളം ജയിലില്‍ കിടന്നതും

അതിശക്തമായ തെളിവുകള്‍ പൊലീസ് കോടതിയില്‍ കൊടുത്തത് കൊണ്ടാണ് അത്രയും ദിവസം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും നൂറിലേറെ വരുന്ന സാക്ഷികളേയും കോടതിയില്‍ ഹാജരാക്കി. ഇതിന് ശേഷമാണ് കേസ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്നും വിചാരണ കോടതിയിലേക്ക് പോവുന്നത്. ഇതിനിടയില്‍ ഈ അഞ്ച് വർഷം കൊണ്ട് 65 ഹർജികളും ഉപഹർജികളുമാണ് ഈ കേസില്‍ പോയത്.

വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെയാണ് ഈ ഹർജികള്‍ പോയത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്‍മാരാണ് കേസ് വാദിക്കാന്‍ വന്നത്. ഏതാണ്ട് രണ്ട് മാസം മുമ്പാണ് ദിലീപിന്റെ കൂടെ ഉണ്ടായിരുന്ന ബാലചന്ദ്രകുമാർ എന്ന സംവിധായകന്‍ ചില വെളിപ്പെടുത്തലുകളും തെളിവുകളും പുറത്ത് വിടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top