Connect with us

തന്നേയും കുടുംബത്തേയും കളിയാക്കിയതാണോ വീഡിയോ​​ഗ്രാഫർ എന്ന തോന്നലും സങ്കടവുമായിരുന്നു ഇന്നസെന്റിന്; ‘അപ്പന്റെ സംസ്കാര ചടങ്ങിന്റെ വീ‍ഡ‍ിയോ വെച്ച് സംവിധാനം പഠിച്ചു’; ഇന്നസെന്റിനെ കുറിച്ച് മുകേഷ് പറയുന്നു!

Malayalam

തന്നേയും കുടുംബത്തേയും കളിയാക്കിയതാണോ വീഡിയോ​​ഗ്രാഫർ എന്ന തോന്നലും സങ്കടവുമായിരുന്നു ഇന്നസെന്റിന്; ‘അപ്പന്റെ സംസ്കാര ചടങ്ങിന്റെ വീ‍ഡ‍ിയോ വെച്ച് സംവിധാനം പഠിച്ചു’; ഇന്നസെന്റിനെ കുറിച്ച് മുകേഷ് പറയുന്നു!

തന്നേയും കുടുംബത്തേയും കളിയാക്കിയതാണോ വീഡിയോ​​ഗ്രാഫർ എന്ന തോന്നലും സങ്കടവുമായിരുന്നു ഇന്നസെന്റിന്; ‘അപ്പന്റെ സംസ്കാര ചടങ്ങിന്റെ വീ‍ഡ‍ിയോ വെച്ച് സംവിധാനം പഠിച്ചു’; ഇന്നസെന്റിനെ കുറിച്ച് മുകേഷ് പറയുന്നു!

മലയാള സിനിമയിൽ തമാശയ്ക്ക് സ്ഥാനം കൊണ്ടുവന്ന കലാകാരന്മാരാണ് നടൻ ഇന്നസെന്റും മുകേഷുമെല്ലാം. തൊണ്ണൂറുകളിലെയും എൺപതുകളിലെയും സിനിമകൾക്ക് ചിരിമധുരം കൊടുത്തത് ഈ കലാകാരൻമാർ ആയിരുന്നു.

ഇന്നസെന്റിന്റേയും മുകേഷിന്റേയും അഭിമുഖങ്ങൾ കേട്ടിരിക്കാൻ സുഖമാണ്. സിനിമാ സെറ്റുകളിൽ നടന്ന രസകരമായ സംഭവങ്ങൾ സിനിമ കാണുമ്പോലെ മനോഹരമായിട്ടാണ് ഇവരെല്ലാം അഭിമുഖങ്ങളിൽ വിവരിക്കുക. അക്കൂട്ടത്തിൽ‌ മുകേഷ് കഥകൾക്കാണ് ആരാധകർ കൂടുതൽ. തന്റെ സിനിമാ സെറ്റിലെ അനുഭവങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും അടുത്തിടെ മുകേഷ് ആരംഭിച്ചിരുന്നു.

മുകേഷ് സ്പീക്കിങ് എന്ന പേരിലാണ് അദ്ദേഹം യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. ​ഗോഡ്ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അനുഭവങ്ങളും ശ്രീനിവാസൻ, മമ്മൂട്ടി അടക്കമുള്ള നടന്മാർക്കൊപ്പമുള്ള അനുഭവങ്ങളും അടുത്തിടെ മുകേഷ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയിൽ ‌നടൻ ഇന്നസെന്റിന്റെ രസകരമായ അനുഭവങ്ങളെ കുറിച്ചാണ് മുകേഷ് പ​ങ്കുവെച്ചിരിക്കുന്നത്. സിനിമാ തിരക്കുകൾക്കും പൊതുപ്രവർത്തനത്തിനിടയിലും സിനിമാ മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കാൻ മുകേഷ് മറക്കാറില്ല.

വിഷമഘട്ടങ്ങൾ പോലും നർമ്മത്തിന്റെ മേമ്പൊടിയോടെ കൈകാര്യം ചെയ്യുന്ന താരമാണ് ഇന്നസെന്റ്. കാൻസർ പിടിപെട്ടപ്പോൾ പോലും അദ്ദേഹം ചെറുപുഞ്ചിരിയോടെയാണ് അതിനെ നേരിട്ടതും തിരികെ ജീവിതത്തിലേക്ക് വന്നതും. ഇന്നസെന്റിന്റെ പിതാവ് മരിച്ച സമയത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ കഥകൾ ആണ് മുകേഷ് ഇപ്പോൾ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇന്നസെന്റ് ചേട്ടൻ ചെറുപ്പം മുതൽ പഠനത്തിനോട് അധികം താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു.

അദ്ദേഹത്തിന്റെ സഹോദരങ്ങൾ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് അടക്കം ജോലി ചെയ്യുകയുമെല്ലാമാണ്. ഇന്നസെന്റ് ജീവിതത്തിൽ മുന്നേറുകയില്ലേയെന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ അച്ഛന് വേവലാതി ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ പിതാവ് മരിച്ചു.’

‘മരണാനന്തര ചടങ്ങുകൾ വീഡിയോ കാസറ്റ് ആക്കി സൂക്ഷിക്കുന്നതിന് അത് ചിത്രീകരിക്കാൻ ഏർപ്പെടുത്തിയിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കാസറ്റുകൾ അയച്ച് നൽകാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെ അടുത്തുള്ള ഒരാളാണ് ചടങ്ങുകളുടെ വീഡിയോ പകർത്താനെത്തിയത്. വീഡിയോ ചിത്രീകരിക്കാൻ എത്തിയപ്പോൾ അദ്ദേഹം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു.

സംവിധാനമാണ് ആ​​ഗ്രഹിക്കുന്നതെന്നും നല്ല വീഡിയോകൾ ചിത്രീകരിച്ച ശേഷം മറ്റുള്ള സംവിധായകരോട് ഇതുകൊണ്ടുപോയി ചാൻസ് ചോദിച്ച് സിനിമയിൽ ശോഭിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും പറഞ്ഞു. ശേഷം അയാൾ വീഡിയോകൾ പകർത്തി പോയി. കുറച്ച് ദിവസം കഴിഞ്ഞ് വീഡിയോയുമായി വന്നു. അന്ന് എല്ലാ വീടുകളിലും ടിവിയില്ല. അത് ഉള്ള വീട്ടിൽ പോയാണ് കാസറ്റിട്ട് വീഡിയോ കാണുന്നത്. അങ്ങനെ വീഡിയോ ആരംഭിച്ചു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തവർ വരെ വീഡിയോ കാസറ്റ് കാണാൻ വന്നിരുന്നു.’

‘വീഡിയോ ഇട്ടു…. തുടക്കത്തിൽ ഒരു താമരപ്പൂവാണ് വന്നത്. വീത്ത് ഹെവി മ്യൂസിക്ക്… താമരപ്പൂവ് ചെറിയ രീതിയിൽ ആടി തുടങ്ങി. പിന്നെ വലിയ ശക്തിയായി ആടുന്നതാണ് കാണിക്കുന്നത്. ശേഷം ഹെവി മ്യൂസിക്ക് അവസാനിക്കുമ്പോൾ താമരപ്പൂവ് വാടി വീഴുന്നു… എന്നിട്ട് വറീദ് തെക്കേത്തല എന്ന എഴുത്താണ് കാണിക്കുന്നത്. അപ്പന്റെ മരണത്തെ തമാശയാക്കിയത് കണ്ട് ഇന്നസെന്റിന് കലിയടക്കാനായില്ല. അവിടെ വീഡിയോ കാണാൻ കൂടി നിന്നവരെല്ലാം വീഡിയോയെ പ്രശംസിക്കുന്നുണ്ടെങ്കിലും തന്നേയും കുടുംബത്തേയും കളിയാക്കിയതാണോ വീഡിയോ​​ഗ്രാഫർ എന്ന തോന്നലും സങ്കടവുമായിരുന്നു ഇന്നസെന്റിന്.

വീഡിയോ കാണാൻ വീഡി​യോ​ഗ്രാഫറും എത്തിയിരുന്നു. മറ്റുള്ളവർ എല്ലാം വീഡിയോയെ പ്രശംസിച്ചപ്പോൾ‌ ആനിമേഷനിലൂടെ അപ്പനെ കളിയാക്കിയെന്നും അപ്പന്റെ മരണ വീഡിയോയിൽ സംവിധാനം പഠിച്ചുവെന്നും പറഞ്ഞ് വീഡിയോ​ഗ്രാഫർക്ക് കണക്കിന് കൊടുക്കുകയാണ് ഇന്നസെന്റ് ചെയ്തത്. സംഭവം നടന്നത് ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം ഈ സംഭവങ്ങൾ നമ്മോട് നർമത്തിൽ കലർത്തിയാണ് പറയാറുള്ളത്’ മുകേഷ് പറയുന്നു.

about mukesh

More in Malayalam

Trending

Recent

To Top