Connect with us

‘എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല’; പ്രണവിനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് കല്യാണി!

Malayalam

‘എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല’; പ്രണവിനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് കല്യാണി!

‘എന്നെ എല്ലാവരും ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല’; പ്രണവിനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് കല്യാണി!

മലയാളികളുടെ ഹൃദയം കവര്‍ന്നു കൊണ്ട് മുന്നേരുകയാണ് ഹദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സിനിമയാണ് ഹൃദയം. പേരു പോലെ തന്നെ ഹൃദയം കൊണ്ടൊരുക്കിയ സിനിമയായി മാറിയിരിക്കുകയാണ് ഹൃദയം. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയവുമായി മാറിയിരിക്കുകയാണ് ചിത്രം. തീയേറ്ററുകളില്‍ റിലീസ് ചെയ്ത സിനമ കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ്.
പ്രണവും കല്യാണിയും ദർശനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ എന്ന് കൂടി വിനീത് പ്രഖ്യാപിച്ചതോടെ പ്രേക്ഷകർക്ക് ആകാംഷ കുറച്ച് കൂടി അധികമായി. ഈ സിനിമക്ക് എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്.

നല്ല ഒരു തിരക്കഥ ഉണ്ട്. നല്ല കുറേ സംഭാഷണങ്ങൾ ഉണ്ട്. മനസിനെ നൊമ്പരപെടുത്തുന്ന രംഗങ്ങൾ ഉണ്ട്. പിന്നെ വിനീത് ശ്രീനിവാസന്റെ സംവിധാനമാണ്. ഹിഷാം അബ്ദുൾ വഹാബ്ന്റെ സംഗീതമാണ്. കൂടാതെ വിശ്വജിത്തിന്റെ ഛായഗ്രഹണം. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗ്. അങ്ങനെ ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ച് നിന്ന ഒരു സിനിമാനുഭവമാണ് ഹൃദയം എന്ന് പറയാം. സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും എല്ലാം മികച്ച് നിന്നപ്പോൾ രണ്ട് മണിക്കൂർ 52മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ തീർന്നു പോകരുത് എന്ന് കാണികൾ ആഗ്രഹിച്ച് പോയി എന്നും പറയാം.

സിനിമ കണ്ട് ഇറങ്ങിയപ്പോൾ അരുൺ നീലകണ്ഠനും സെൽവയും കാളിയും ദർശനയും ആന്റണി താടിക്കാരനും നിത്യയും അങ്ങനെ സ്‌ക്രീനിൽ വന്നുപോയ എല്ലാ കഥാപാത്രങ്ങളും കാഴ്ചക്കാരന്റെ ഹൃദയത്തിൽ പതിഞ്ഞ് പോയി. ഹൃദയം തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് ഒരുമാസത്തോട് അടുക്കാൻ പോകുമ്പോൾ കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും ഇറങ്ങിയിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലാണ് ഹൃദയം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമ്പോഴും തിയേറ്ററിലും പ്രദർശിപ്പിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിൽ നിന്നും മാറി പ്രണവ് എന്ന പ്രതിഭയെ ഹൃദയത്തിലൂടെ കാണാൻ സാധിച്ചുവെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ബ്രോഡാഡിക്ക് ശേഷം തിയേറ്ററുകളിലെത്തിയ മലയാള സിനിമ കൂടിയാണ് ഹൃദയം.
15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. താൻ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തിൽ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിൻറെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷൻ 28.70 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതിൽ 24 കോടിക്കുമേൽ കേരളത്തിൽ നിന്നുള്ള കളക്ഷനാണ്. പ്രണവിൻറെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്‍മണ്യമാണ് ഹൃദയം നിർമിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല.

ലൈവിൽ പങ്കുചേരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ റേ‍ഞ്ചില്ലാത്ത സ്ഥലത്തായതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ലൈവ് കണ്ട പ്രേക്ഷകരിൽ ഏറെയും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയാണ് ഇപ്പോൾ‌ വൈറലാകുന്നത്. പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി കല്യാണി പറഞ്ഞത്. ‘എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവർക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ ആദ്യം നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ .ഫോട്ടോകൾ വെച്ച് വാർത്തകളും വരാറുണ്ട്. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്.’ ‘അവൻ ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ അവൻ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ-സ്റ്റാർ വെറെയുണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോ​ഗ് പോലും ഓർമയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വർക്ക് ചെയ്യാൻ ബു​​ദ്ധിമുട്ടാണ്’ കല്യാണി പറയുന്നു. പ്രണവിനെ കുറിച്ച് ആളുകൾ പറയുന്ന ഡയലോ​ഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്നു് കല്യാണി ആവശ്യപ്പെടുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണിക്ക് ഉറപ്പ് നൽകുന്നുണ്ട്. ഇതുവരെ രണ്ട് സിനിമകളിലാണ് പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു ആദ്യത്തേത്. പിന്നീട് ഇരുവരും ജോഡികളായി എത്തിയ സിനിമയാണ് ഹൃദയം. തല്ലുമാലയാണ് ഇനി റിലീസിനെത്താനുള്ള കല്യാണി പ്രിയദർശൻ സിനിമ.

More in Malayalam

Trending

Recent

To Top