Malayalam
റാണിയമ്മയുടെ തക്കുടുവിന്…. മിനിസ്ക്രീൻ ലാലേട്ടന്….കൂടെവിടെ പരമ്പരയിലെ ഋഷി സാറിന് പിറന്നാൾ ആശംസകൾ; ബിപിൻ ജോസിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ!
റാണിയമ്മയുടെ തക്കുടുവിന്…. മിനിസ്ക്രീൻ ലാലേട്ടന്….കൂടെവിടെ പരമ്പരയിലെ ഋഷി സാറിന് പിറന്നാൾ ആശംസകൾ; ബിപിൻ ജോസിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ!
വർഷങ്ങളായി മലയാളി പേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുകയാണ് ബിപിൻ ജോസ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റിയ താരം. ഇന്ന് ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിലൂടെ ഋഷികേശ് ആദിത്യൻ ആയി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന നായകൻ. പുരികം പോലും അഭിനയിക്കും എന്ന് ലാലേട്ടനെ വിശേഷിപ്പിക്കുമ്പോൾ ഇദ്ദേഹത്തെയും മാറിനിർത്താൻ സാധ്യമല്ല.
അതുകൊണ്ടുതന്നെയാണ് മിനിസ്ക്രീൻ ലാലേട്ടൻ എന്ന ടാഗ് പ്രേക്ഷകർ കൊടുത്തത്. സീരിയൽ അഭിനയം എന്നത് ഒരു കുഞ്ഞു കൂട്ടിൽ കിടന്നുള്ള ചിറകിട്ടടിക്കൽ ആണ്. അതായത് ചിറകുവീശിപ്പറക്കാൻ ആകാശം മുന്നിൽ തന്നെയുണ്ട്. എന്നാൽ അവിടെ ഒരു ചട്ടക്കൂടിലേക്ക് ഒതുങ്ങിപ്പോകുന്നതാണ് സീരിയൽ അഭിനയം..
ഇത് സീരിയലിന്റെ കുഴപ്പമല്ല. കുടുംബകഥകളെ മുൻനിർത്തി എഴുതുന്ന കഥകൾ ഒരു വീടിന്റെ നാല് ചുവരുകളിലാണ് അഭിനയിച്ചു ഫലിപ്പിക്കേണ്ടത്. അവിടെ സംസാരങ്ങൾക്ക് മാത്രമാണ് പ്രാധാന്യം. സിനിമയിൽ കാണിക്കുന്ന സ്റ്റണ്ട് സീനുകളോ ക്രെയേഷനുകളോ സീരിയലിൽ ഉണ്ടാകണമെന്നില്ല. എന്നാൽ ഈ പരിമിതികൾക്കുള്ളിൽ നിന്നും ” നിങ്ങളുടെ അഭിനയം പൊളിയാണ്” എന്ന് പ്രേക്ഷകരെ കൊണ്ടുപാറയിപ്പിച്ച മനുഷ്യൻ.
2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന പരമ്പരയിലൂടെയാണ് ബിപിൻ ജോസ് മിനിസ്ക്രീനിൽ എത്തുന്നത്. സീത , ചോക്ലറ്റ് തുടങ്ങിയവായാണ് ബിപിന്റെ മറ്റ് പരമ്പരകൾ. ഇപ്പോൾ സൂര്യ കൈമളിന്റെ എല്ലാവരുടെയും ഋഷി സാറായി റാണിയമ്മയുടെ തക്കുടുവായി… പ്രേക്ഷകരുടെ സ്വന്തമായി മാറിയിരിക്കുകയാണ് ബിപിൻ ജോസ്,
താരജീവിതം മാത്രമാണ് അധികവും പ്രേക്ഷകർക്ക് അറിയുന്നത്. അധികം അഭിമുഖങ്ങൾക്ക് ഫ്രെയിം കൊടുക്കാത്ത വ്യക്തിയായതിനാൽ തന്നെ ബിപിൻ ജോസിന്റെ റിയൽ ലൈഫിനെ കുറിച്ച് അധികം ചർച്ചകൾ ഉണ്ടായിട്ടില്ല.
അഭിനയം തലക്കുപിടിച്ച എല്ലാവര്ക്കും, താരപരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്ക് പലപ്പോഴും അഭിനയ മോഹം പലതും നഷ്ട്ടപ്പെടുത്താറുണ്ട്. അതുപോലെ വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് ബിപിൻ അഭിനയത്തിലേയ്ക്ക് ഇറങ്ങുന്നത്. താരം ഒരു അഭിമുഖത്തിൽ ഫാമിലിയെ കുറിച്ചും അഭിനയത്തിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ചും പറഞ്ഞ വാക്കുകൾ കേൾക്കാം…
” ആരോടും പറയാതെയായിരുന്നു ജോലി രാജി വെച്ചത്. വീട്ടിൽ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് രാജി വെച്ചതിന് ശേഷമാണ് എല്ലാവരോടും പറയുന്നത്. ആദ്യം നല്ല പ്രശ്നമായിരുന്നു. കുറെ വർഷം ഇത് തുടർന്നു. പിന്നീട് ഞാൻ മാറില്ലെന്ന് അവർക്ക് തന്നെ തോന്നി. ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ല.
ഇപ്പോൾ പുറത്ത് പോകുമ്പോൾ അച്ഛനേയും അമ്മയേയും പ്രേക്ഷകർ തിരിച്ചറിയാറുണ്ട്. തന്നെ പറ്റി നല്ലത് കേൾക്കുന്നത് അവർക്ക് വലിയ സന്തോഷമാണ്. കൂടാതെ എനിക്ക് പുരസ്കാരം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ബിപിൻ പറയുന്നു.
റൊമാൻറിക് സീനുകൾ അഭിനയിക്കുമ്പോഴുള്ള ഭാര്യയുടെ പ്രതികരണത്തെ കുറിച്ചും ബിപിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അധികം അങ്ങനെ ഒന്നും ഭാര്യ പറയാറില്ല. അത്തരത്തിലുള്ള ഒരാൾ അല്ല. കുവൈത്തിലാണ് ജനിച്ചതും വളർന്നതും. ഇപ്പോൾ 10, 12 വർഷമായി ന്യൂസിലൻഡിൽ വർക്ക് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നവാരണ്. പിന്നെ എന്റെ ജോലി അതാണെന്ന് അറിയാം. എന്നാൽ ഇപ്പോൾ അധികം റെമാന്റിക് സീനുകൾ ഒന്നും അഭിനയിച്ചിട്ടില്ല. ഇനി അങ്ങനെ വന്നാലും എന്റെ ജോലിയാണെന്നുളള രീതിയിൽ ആൾക്ക് കാണാൻ അറിയാം . പേഴ്സണൽ ലൈഫും കരിയറും രണ്ടായി കൊണ്ട് പോകുന്ന ആളാണ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലായെന്നും ബിപിൻ പറയുന്നു. ഇരുവീട്ടുകാരുടേയും സമ്മതോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇവർക്ക് ഒരു മകളും ഉണ്ട്.
കൂടെവിടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബിപിൻ ജോസിന് ആശംസകളുമായി പ്രേക്ഷകർ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ഈ ജന്മദിനം സന്തോഷം നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു..
about koodevide
