Connect with us

സച്ചിയുടെ കൊടുംക്രൂരത; പിച്ചിച്ചീന്തിയ കൈ അരിഞ്ഞെടുക്കാൻ അലീനയും അനുപമയും ; കത്തിക്കയറുന്ന പകയുടെ കഥ ; ഇനി അലീന പീറ്റർ നയിക്കും ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

Malayalam

സച്ചിയുടെ കൊടുംക്രൂരത; പിച്ചിച്ചീന്തിയ കൈ അരിഞ്ഞെടുക്കാൻ അലീനയും അനുപമയും ; കത്തിക്കയറുന്ന പകയുടെ കഥ ; ഇനി അലീന പീറ്റർ നയിക്കും ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

സച്ചിയുടെ കൊടുംക്രൂരത; പിച്ചിച്ചീന്തിയ കൈ അരിഞ്ഞെടുക്കാൻ അലീനയും അനുപമയും ; കത്തിക്കയറുന്ന പകയുടെ കഥ ; ഇനി അലീന പീറ്റർ നയിക്കും ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

ഇതുവരെ കണ്ടതെല്ലാം വെറും വെടിക്കെട്ട്… അമിട്ട് പൊട്ടിക്കാൻ അമ്മയറിയാതെ ഫയർ ബ്രാൻഡ് അലീന പീറ്റർ ഇന്നിറങ്ങും. അനുപമ പറയുന്ന കഥ ശരിക്കും അലീനയുടെ ചോര തിളപ്പിക്കും. അനുപമയുടെ ചേച്ചിയ്ക്ക് സംഭവിച്ച ഒരു ദുരന്തം തന്നെയാണ് കഥ. പക്ഷെ അത് നമ്മൾ ഊഹിക്കുന്ന പോലെ വെറും നിസാരമായിരുന്നില്ല.. ആ കഥയുടെ ചുരുളഴിയുന്ന എപ്പിസോഡ് ആണ് ഇന്നത്തേത്.

ഇരുപത്തിനാല് മണിക്കൂർ കാത്തിരിക്കാൻ സാധിക്കാതെ ഉറപ്പായും ഇന്ന് അമ്മയറിയാതെ പ്രേക്ഷകർ എപ്പിസോഡ് ഹോട്സ് സ്റ്റാറിൽ കണ്ടുകാണും. അതിന്റെ പ്രതികരണം ആൾറെഡി തന്നെ കമന്റ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്.

അതിൽ കൂടുതലും അലീന പീറ്റർ എന്ന പേരാണ്… “സച്ചിയെ കുറിച്ച് ഓരോരോ കഥകൾ അറിഞ്ഞ് മനസ്സ് ചൂട് പിടിക്കുന്നതും രക്തം തിളക്കുന്നതും എന്നേ സംബന്ധിച്ച് ഒരു സന്തോഷമാണ്… എൻ്റെ മുന്നോട്ട് ഉള്ള പോക്കിന് അത് ഒരുപാട് സഹായം ചെയ്യും…” ഈ ഒരു ഡയലോഗ് ആണ് പ്രൊമോയിലും കത്തിനിൽക്കുന്നത് .
ശരിക്കും ഇതുവരെ സംഭവിച്ചത് കഥയുടെ ഇൻട്രൊഡക്ഷൻ മാത്രമാണ്. ഇനി ആണ് കഥ.. കുളത്തൂർപ്പുഴ
സച്ചിയുടെ പതനത്തിന്റെ കഥ.

സച്ചിയേ അമ്പാടിയും അലീനയും അണുവും കൂടി ചേർന്നങ്ങ് വകവരുത്തി കഥ അവസാനിപ്പിക്കുന്നതിലും നല്ലത്, ഈ കേസ് അതായത് ഇന്ന് അനുപമ പറയുന്ന തന്റെ ചേച്ചിയുടെ വേദനിപ്പിക്കുന്ന കഥ , പോലീസിൽ അറിയിക്കണം. കേസ് എടുക്കണം..

എന്നിട്ട് വീണ്ടും അലീന ടീച്ചർ വക്കീൽ വേഷത്തിൽ എത്തണം . അതാണ് കുറേക്കൂടി മികച്ചതാവുക. ഇതുപോലെ സാമൂഹിക ജീവിയാണെന്നും പറഞ്ഞു ഒരു പകൽ മാന്യൻ നന്മ മരം മുഖം മൂടി വലിച്ചു കീറേണ്ടത് നിയമത്തിനു മുന്നിലാണ്.

നീതി എന്നെഴുതാൻ രണ്ടക്ഷരമേയുള്ളു എങ്കിലും നമ്മുടെ നാട്ടിൽ ഇന്നും ഇതൊന്നു ഉച്ചരിച്ചു കേൾക്കാൻ പത്തുവർഷങ്ങളോളം ചിലപ്പോൾ എടുത്തെന്ന് വരും. അഭയ കേസ് അതിനൊരു ഉദാഹരണമാണ്. അമ്മയറിയാതെ എന്ന ഈ പരമ്പരയിൽ കാണിക്കുന്ന രാഷ്ട്രീയവും അതുപോലെ തന്നെ സാമൂഹിക സാഹചര്യവും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാണിക്കാൻ സാധിക്കും.

ഏതായാലും തൂലിക പടവാളാക്കിയവൾ അലീന പീറ്റർ, വീണ്ടും revenge ലേക്ക് എത്തിയിരിക്കുകയാണ്. സച്ചിയ്ക്ക് എതിരെയുള്ള പോരാട്ടം അങ്ങനെ കൂടുതൽ ശക്തമാകുമ്പോൾ സച്ചിയ്ക്ക് ഒപ്പം മൂർത്തി മാത്രമാണ് ഉള്ളത്. എന്നാൽ മൂർത്തിയും മടുത്തു..

കഴിഞ്ഞ ഒരു എപ്പിസോഡിൽ ഈ നശിച്ച ജീവിതം മതിയാക്കി വല്ല തീർത്ഥാടനത്തിനും പോയാൽ മതിയെന്ന് വരെ മൂർത്തി പറഞ്ഞു.

ഇതിനിടയിൽ പറയാമോ എന്നറിയില്ല? ഈ വലിയ വലിയ സംഭവങ്ങൾ നടക്കുമ്പോൾ ചെറിയ ഒരു ചളി വളരെ നല്ലതാണ്…

ഇന്നത്തെ എപ്പിസോഡിൽ അലീന ടീച്ചർ സർവ്വ ഉശിരും കാണിച്ചുകൊണ്ട് അനുപമയുടെ അച്ഛനോട് ഒരു കാര്യം പറയുന്നുണ്ട് …

” അച്ഛന് ഇനി രണ്ടു മക്കളല്ല . നാല് മക്കളാണ് ഞങ്ങളെയും മക്കളായി കണ്ടോളു… ” അതായത് രമണ….. അനുപമക്ക് extra ഒരു ചേച്ചിയെയും ഒരു ചേട്ടനെയും കിട്ടി… അപ്പോൾ അനുപമേ…. അമ്പാടിയെ ഇനിമുതൽ സഹോദരൻ ആയി കാണണം എന്നല്ലേ അലീന ടീച്ചർ ഉശേഷിച്ചത്..

ഹേയ് ആ സമയത്ത് അലീന ടീച്ചർ അതൊന്നും ഓർത്തുകാണില്ല.. എന്നാലും .. എനിക്ക് വിഷമമൊന്നുമില്ല… എന്നാലും ഒരു ചെറിയെ വിഷമം…

അപ്പോൾ ഇനി അടുത്ത സീനിൽ അലീന അമ്പാടി സീൻ ഉറപ്പായും വേണം… അവർ ഒന്ന് മനസ് തുറന്നു സംസാരിക്കട്ടെ.. കുറെ തെറ്റിദ്ധാരണകൾ സംസാരിച്ചു തീർക്കാനുണ്ട്… അപ്പോൾ അതും കൂടി ആയാൽ ഗംഭീരം.. പിന്നെ നീരാജയെ കൂടി ഒന്ന് ഉഷാർ ആക്കണം..

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top