Connect with us

അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്‍വതി!

Malayalam

അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്‍വതി!

അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്‍വതി!

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ഭീഷ്മ പര്‍വം’. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ടീസറിലെ മമ്മൂട്ടിയുടെ ലുക്കും, ബി.ജി.എമ്മുമെല്ലാം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മാര്‍ച്ച് മൂന്നിനാണ് സിനിമയുടെ റിലീസ്

ചിത്രത്തിന്റെ ട്രെയ്‌ലറിനും വിവിധ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ട്രെയ്‌ലറിലെ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ചുനില്‍ക്കുന്നുണ്ട്.

ഭീഷ്മ പര്‍വത്തില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവവും കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി മാലാ പാര്‍വതി. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

തന്റെ കഥാപാത്രം സിനിമയില്‍ കുമ്പളങ്ങി സ്ലാങ്ങിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ മാലാ പാര്‍വതി, പ്രകടനം നന്നായിരുന്നു എന്ന് സംവിധായകന്‍ അമല്‍ നീരദ് അടക്കമുള്ളവര്‍ പറഞ്ഞതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്.

”ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പൊ അമല് (അമല്‍ നീരദ്) പറഞ്ഞു, ചേച്ചി കുമ്പളങ്ങി നന്നായിട്ട് പിടിക്കുന്നുണ്ട്. അത് കറക്ടാണ്, ഓകെയാണ്. അത് നന്നായി വര്‍ക്കായിട്ടുണ്ട്. എനിക്ക് ഓകെയാണത്, എന്ന്,” മാലാ പാര്‍വതി പറഞ്ഞു. അഭിനയം കണ്ടിട്ട് മമ്മൂക്ക എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

”അയ്യൊ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല. മമ്മൂക്കയെ കാണുമ്പോള്‍ തന്നെ നമ്മള്‍ പമ്മും. മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള്‍ ഓടും, അങ്ങനെയാണ്. കഥാപാത്രം സിനിമയില്‍ എങ്ങനെ വന്നിട്ടുണ്ട് എന്ന് എനിക്കറിഞ്ഞൂടാ. എന്നോട് ആകെ ഇതിനെക്കുറിച്ച് ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്. ചേച്ചി പൊളിച്ചിട്ടുണ്ട് ട്ടോ. ഞാന്‍ കണ്ടു പടം. ചേച്ചി കൊള്ളാം, നന്നായിട്ടുണ്ട്. പൊളി സാധനമാണത്. ചേച്ചി ഓക്കെയാണ്. വരട്ടെ, പടം വരട്ടെ, എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി.

കാരണം മുമ്പൊന്നും ഭാസി എന്റെയടുത്ത് ഇങ്ങനെ വന്നിട്ട് പറഞ്ഞിട്ടില്ല. കുറച്ച് മുന്നെ അമ്മയുടെ മീറ്റിങ്ങിന് വന്നപ്പൊ സൗബിനും (സൗബിന്‍ ഷാഹിര്‍) ഞാന്‍ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു, എന്നും ” മാലാ പാര്‍വതി പറഞ്ഞു.

about maala parvathy

More in Malayalam

Trending

Recent

To Top