Malayalam
“പൃഥ്വിരാജിന് പിന്നാലെ മഹേഷ് ബാബുവും”; ബ്രോ ഡാഡി ഹിറ്റിനു ശേഷം മോഹന്‍ലാല്‍ തെലുങ്കിലേക്ക്?; സംഭവം ഇങ്ങനെ!
“പൃഥ്വിരാജിന് പിന്നാലെ മഹേഷ് ബാബുവും”; ബ്രോ ഡാഡി ഹിറ്റിനു ശേഷം മോഹന്‍ലാല്‍ തെലുങ്കിലേക്ക്?; സംഭവം ഇങ്ങനെ!
മുൻനിര താരങ്ങൾ ഒന്നിച്ചുവരുന്ന സിനിമകൾ കാണാൻ സിനിമാ പ്രേമികൾക്ക് എന്നും ഒരു ആവേശമാണ്. ഇപ്പോഴിതാ, പൃഥ്വിരാജിനൊപ്പം ‘ബ്രോഡാഡി’യില്‍ എത്തിയതിന് പിന്നാലെ മോഹൻലാൽ മറ്റൊരു താരത്തിനൊപ്പവും സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുകയാണ് .
താല്‍ക്കാലികമായ ‘എസ്.എസ്.എം.ബി28’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പം മോഹന്‍ലാലും ഒരു പ്രധാനവേഷത്തിലെത്തിയേക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡേയായിരിക്കും ചിത്രത്തിലെ നായിക.
‘ബ്രോഡാഡി’യാണ് അവസാനമായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. പൃഥ്വിരാജ് സംവിധാനത്തിൽ ആവേശകരമായി എത്തിയ ചിത്രത്തില്‍ ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘ആറാട്ട്’ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രം. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സംഗീതസംവിധായകനായ എ.ആര്‍. റഹ്മാന്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.
മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട’യാണ്. പരശുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ഏപ്രില്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
about mohanlal
